കൊച്ചി: ആദിത്യ ബിര്‍ള സണ്‍ ലൈഫ് ഇന്‍ഷുറന്‍സ് ഉറപ്പായ പ്രതിമാസ വരുമാനം വാഗ്ദാനം ചെയ്യുന്ന അഷ്വേര്‍ഡ് ഇന്‍കം പ്ലസ് പദ്ധതി അവതരിപ്പിച്ചു. വ്യക്തികളുടെ 30 വര്‍ഷം വരെയുള്ള തുടര്‍ച്ചയായ ആവശ്യങ്ങള്‍ക്ക് ഉതകുന്ന രീതിയിലെ നോണ്ലിങ്ക്ഡ്, പങ്കാളിത്ത ഇതര വ്യക്തിഗത സമ്പാദ്യ പദ്ധതിയാണിത്. ആറ്, എട്ട് 12 വര്‍ഷങ്ങളിലെ പ്രീമിയം അടവു കാലാവധി തെരഞ്ഞെടുക്കാന്‍ ഇതില്‍ അവസരമുണ്ട്.

20/25/30 വര്‍ഷങ്ങളിലേക്കായി ആനുകൂല്യങ്ങള്‍ ലഭിക്കുന്ന രീതിയും തെരഞ്ഞെടുക്കാം. വാര്‍ഷിക, അര്‍ധ വാര്‍ഷിക, ത്രൈമാസ, പ്രതിമാസ തവണകളില്‍ ആനുകൂല്യങ്ങള്‍ ലഭിക്കും. ഭാവി വരുമാനം കമ്യൂട്ടു ചെയ്യുന്നതോടൊപ്പം പ്രീമിയം തിരിച്ചു കിട്ടുന്ന രീതിയും തെരഞ്ഞെടുക്കാം. നാമമാത്ര ചെലവില്‍ പരിരക്ഷ ഉയര്‍ത്തുന്ന റൈഡറുകളും ലഭ്യമാണ്.
ഉപഭോക്താക്കളുടെ ഹ്രസ്വകാല, ദീര്‍ഘകാല സാമ്പത്തിക ആവശ്യങ്ങള്‍ നേരിടാന്‍ സഹായിക്കുന്ന സ്ഥിരമായ ഉറപ്പായ വരുമാനം പ്രദാനം ചെയ്യുകയാണ് പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ ആദിത്യ ബിര്‍ള സണ്‍ലൈഫ് ഇന്‍ഷുറന്‍സ് മാനേജിങ് ഡയറക്ടറും സിഇഒയുമായ കമലേഷ് റാവു പറഞ്ഞു. ഉപഭോക്താക്കളുടെ ജീവിത ശൈലി ഉയര്‍ത്തുന്നതിനും സാമ്പത്തിക ലക്ഷ്യങ്ങള്‍ നിറവേറ്റുന്നതിനും സഹായിക്കുകയും ഇതിന്റെ ലക്ഷ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 50,000 രൂപ മുതലുള്ള പ്രീമിയമാണ് പദ്ധതിയില്‍ ലഭ്യമായിട്ടുള്ളത്. 5.50 ലക്ഷം രൂപ മുതലുള്ള പരിരക്ഷയയാണ് അവതരിപ്പിച്ചിട്ടുള്ളത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications