ദീപാവലിയും കഴിഞ്ഞും ദീപങ്ങളും അണഞ്ഞു. എന്നാൽ ഓഹരി വാങ്ങുന്നവരുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിട്ടില്ല. ദീപാവലി സമയത്ത് സ്വർണത്തിന്റെ വില അതിന്റെ റെക്കോർഡ് വിലയിലേക്ക് കുതിച്ചപ്പോൾ ചില ഓഹരികളുടെ വില സാധാരണ ദീപാവലി പലഹാരങ്ങളുടെ വിലയേക്കാൾ കുറഞ്ഞു. കേൾക്കുമ്പോൾ തമാശയായി തോന്നാം, എന്നാൽ ഈ പറയുന്ന ഓഹരികളുടെ വിലയെല്ലാം വെറും 60 രൂപയിൽ താഴെയാണ്. ഓഹരി വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച അവസരമാണിത്.
കുറഞ്ഞ ബഡ്ജറ്റിൽ ഓഹരികളിൽ നിക്ഷേപം നടത്താൻ ആഗ്രഹമുണ്ടോ? ഈ 6 ഓഹരികളും നിങ്ങൾക്ക് താങ്ങാവുന്ന വിലയിൽ വാങ്ങാം. ഇന്ദ്രായണി ബയോടെക്, മിഷ്ടാൻ ഫുഡ്‌സ്, IRB ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ്, യുആർ ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡ്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് എന്നിവയാണ് വിവിധ ഓഹരികൾ.
1. ഇന്ദ്രായണി ബയോടെക്
ഫുഡ്സ് & ഹോസ്പിറ്റാലിറ്റി, എഞ്ചിനീയറിംഗ്, ഹെൽത്ത്കെയർ എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ബിസിനസാണ് ഇന്ദ്രായണി ബയോടെക് ലിമിറ്റഡ്. 204 കോടി രൂപ വിപണി മൂല്യമുള്ള ഈ കമ്പനി ഇപ്പോൾ 44.8 രൂപയ്ക്കാണ് ഓഹരി കൊടുക്കുന്നത്. കഴിഞ്ഞ 3 വർഷമായി 7 ശതമാനം PAT മാർജിനിൽ സ്ഥിരത കമ്പനി പുലർത്തുന്നു. മാത്രമല്ല പ്രവർത്തന ലാഭം 14.10 ശതമാനമാണ്.
2. മിഷ്ടാൻ ഫുഡ്‌സ്
അരി, ഗോതമ്പ് മുതലായവയുടെ നിർമ്മാണവും സംസ്കരണവും നടത്തുന്ന കമ്പനിയാണ് 1981-ൽ തുടങ്ങിയ മിഷ്ടാൻ ഫുഡ്‌സ് ലിമിറ്റഡ്. 1,565 കോടി രൂപ വിപണി മൂല്യമുള്ള കമ്പനിയുടെ ഓഹരി വില വെറും 14.5 രൂപയാണ്. ഇത് ഒരു പെന്നി സ്റ്റോക്കാണ്. കഴിഞ്ഞ 10 വർഷത്തിനുള്ളിൽ 98.1 ശതമാനം വളർച്ചയാണ് ഉണ്ടായത്. മാത്രമല്ല ഈ കമ്പനിക്ക് കടബാധ്യതയുമില്ല.

3. ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ്
റോഡ്, ഹൈവേ മേഖലയിൽ വർഷങ്ങളായി പ്രവർത്തിക്കുന്ന ഇന്ത്യയിലെ ഒരു അടിസ്ഥാന സൗകര്യ വികസന, നിർമ്മാണ കമ്പനിയാണ് ഐ.ആർ.ബി ഇൻഫ്രാസ്ട്രക്ചർ ഡെവലപ്പേഴ്സ് ലിമിറ്റഡ്. നിങ്ങൾക്ക് വെറും 51.8 രൂപയ്ക്ക് മിഡ്-ക്യാപ് കമ്പനിയായ ഐ.ആർ.ബി ഇൻഫ്രായുടെ ഓഹരികൾ വാങ്ങാം. 31,318 കോടി രൂപയാണ് ഈ കമ്പനിയുടെ വിപണി മൂല്യം. കമ്പനിയുടെ മൊത്തം ഓർഡർ ബുക്ക് ഏകദേശം 33,600 കോടി രൂപയുണ്ട്. 5,000 കോടി രൂപയാണ് ഇ.പി.സി ഓർഡർ ബുക്കിനുള്ളത്.
4. യു.ആർ ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡ്
എച്ച്.കെ.ജി ലിമിറ്റഡ് സെക്യൂരിറ്റികൾ, ലോഹങ്ങൾ, ഐ.ടി, ഹാർഡ്‌വെയർ, ബുള്ളിയൻ, ഫാബ്രിക്‌സ് എന്നിവയിൽ വ്യാപാരം നടത്തുന്ന കമ്പനിയാണ് 2010ൽ സ്ഥാപിച്ച യു.ആർ ഷുഗർ ഇൻഡസ്ട്രീസ് ലിമിറ്റഡ്. കമ്പനിയുടെ ഓഹരി 10 രൂപക്കാണ് വ്യാപാരം ചെയ്യുന്നത്. 52.5 കോടി രൂപ വിപണി മൂലധനമുള്ള ഇതൊരു മൈക്രോ ക്യാപ് കമ്പനിയാണ്.
5. സൗത്ത് ഇന്ത്യൻ ബാങ്ക്
1929-ൽ സ്ഥാപിതമായ കേരളത്തിലെ സ്വകാര്യ ബാങ്കാണ് ഇത്. 6,407 കോടി രൂപ വിപണി മൂല്യമുള്ള സൗത്ത് ഇന്ത്യൻ ബാങ്കിന്റെ ഒരു ഓഹരിയ്ക്ക് ഇപ്പോൾ 24.5 രൂപ വിലക്ക് നിങ്ങൾക്ക് വാങ്ങാം. സൗത്ത് ഇന്ത്യൻ ബാങ്കിന്റെ മൊത്തം നിക്ഷേപം 9 ശതമാനം വർധിച്ച് 105,451 കോടി രൂപയായി. മൊത്തം അഡ്വാൻസുകൾ 13 ശതമാനം വർധിച്ച് 84,714 കോടി രൂപയായി. മൊത്തം ബിസിനസ് 10 ശതമാനം വർധിച്ച് 190,165 കോടി രൂപയായി.
6. ഉത്കർഷ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ്
ബാങ്കിംഗ്, സാമ്പത്തിക സേവനങ്ങൾ എന്നിവ ഉറപ്പ് നൽകുന്ന 2016ൽ സ്ഥാപിതമായ ഒരു സ്മോൾ ഫിനാൻസ് ബാങ്കാണ് ഉത്കർഷ്. 4,569 കോടി രൂപ വിപണി മൂല്യമുള്ള ഈ ബാങ്കിൻ്റെ ഓഹരികൾ നിലവിൽ നിങ്ങൾക്ക് 41.4 രൂപക്ക് വാങ്ങാം.
More From GoodReturns

സ്വർണ്ണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട ഞെട്ടിക്കുന്ന പുതിയ വിവരങ്ങൾ

ബംഗളൂരു ട്രെയിൻ യാത്രക്കാർക്ക് ഇന്ന് വലിയ തിരിച്ചടി; ശ്രദ്ധിക്കുക

ക്രെഡിറ്റ് കാർഡ് റിവാർഡ് മാറ്റങ്ങൾ നിങ്ങളുടെ പോക്കറ്റ് കാലിയാക്കുന്നുണ്ടോ?

ടിസിഎസ് ഫലങ്ങൾ വിപണിയിൽ വൻ മാറ്റങ്ങൾ വരുത്തുമോ?

ആർബിഐ തീരുമാനം: നിങ്ങളുടെ ഇഎംഐ കുറയുമോ അതോ കൂടുമോ?

സ്വർണവില ഇന്ന് മാറ്റമില്ലാതെ; ആഭരണങ്ങൾ വാങ്ങാൻ പറ്റിയ സമയമോ?

റിപ്പോ നിരക്ക് മാറ്റമില്ല: ഇഎംഐ ഭാരം കുറയ്ക്കാൻ വഴികൾ

സ്വർണവില കുതിക്കുന്നു; നിക്ഷേപകർ അറിയേണ്ട നിർണായക മാറ്റങ്ങൾ ഇതാ

ഓഹരി വിപണിയിൽ വൻ മാറ്റങ്ങൾ; തിങ്കളാഴ്ച നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

അംബേദ്കർ ജയന്തി അവധി: ബാങ്ക് ഇടപാടുകൾ മുടങ്ങാതെ നോക്കാം ഇങ്ങനെ

പ്രവാസികൾക്ക് ആശ്വാസം; പണം ഇനി അക്കൗണ്ടിലെത്താൻ വൈകില്ല



Click it and Unblock the Notifications