ഏഴ് ദിവസങ്ങൾക്ക് ശേഷം ഇന്ന് ഡീസൽ വില വീണ്ടും കൂടി, പെട്രോൾ വിലയിൽ മാറ്റമില്ല

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഏഴു ദിവസം മാറ്റമില്ലാതെ തുട‍ർന്ന ഡീസൽ വിലയിൽ ഇന്ന് വീണ്ടും വ‍‍ർദ്ധനവ്. ഡീസലിന്റെ വില ലിറ്ററിന് 25 പൈസയാണ് ഇന്ന് ഉയ‍ർന്നിരിക്കുന്നത്. പെട്രോൾ വിലയിൽ മാറ്റമില്ല. ഡൽഹിയിൽ ഇതോടെ ഡീസലിന്റെ വില എക്കാലത്തെയും പുതിയ ഉയരത്തിലെത്തി, അതേസമയം പെട്രോൾ 19 മാസത്തെ ഏറ്റവും ഉയർന്ന നിരക്കിലാണ്. ജൂൺ 7 മുതൽ 29 വരെ പെട്രോളിന്റെ വില ലിറ്ററിന് 9.17 രൂപയും ഡീസലിന്റെ വില ലിറ്ററിന് 11.14 രൂപയും വർദ്ധിച്ചിരുന്നു.

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ പെട്രോൾ വില

  • ന്യൂഡൽഹി: 80.43 രൂപ
  • ഗുഡ്ഗാവ്: 78.64 രൂപ
  • മുംബൈ: 87.19 രൂപ
  • ചെന്നൈ: 83.63 രൂപ
  • ഹൈദരാബാദ്: 83.49 രൂപ
  • ബംഗളൂരു: 83.04 രൂപ
  • കൊച്ചി: 81.17 രൂപ

കേരളത്തിൽ പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർദ്ധനവ്; ഡൽഹിയിൽ പെട്രോളിനേക്കാൾ വില ഡീസലിന്കേരളത്തിൽ പെട്രോൾ, ഡീസൽ വിലയിൽ ഇന്നും വർദ്ധനവ്; ഡൽഹിയിൽ പെട്രോളിനേക്കാൾ വില ഡീസലിന്

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഡീസൽ വില

ഇന്ത്യയിലെ പ്രധാന നഗരങ്ങളിലെ ഇന്നത്തെ ഡീസൽ വില

  • ന്യൂഡൽഹി: 80.78 രൂപ
  • ഗുഡ്ഗാവ്: 72.98 രൂപ
  • മുംബൈ: 79.05 രൂപ
  • ചെന്നൈ: 77.91 രൂപ
  • ഹൈദരാബാദ്: 78.92 രൂപ
  • ബംഗളൂരു: 76.79 രൂപ
  • കൊച്ചി: 76.97 രൂപ

പെട്രോൾ, ഡീസൽ വില തുടർച്ചയായ 20-ാം ദിവസവും ഉയർന്നു, കേരളത്തിലെ ഇന്നത്തെ ഇന്ധനവിലപെട്രോൾ, ഡീസൽ വില തുടർച്ചയായ 20-ാം ദിവസവും ഉയർന്നു, കേരളത്തിലെ ഇന്നത്തെ ഇന്ധനവില

ഡൽഹിയിലെ വില വ‍ർദ്ധനവ്

ഡൽഹിയിലെ വില വ‍ർദ്ധനവ്

അയൽ സംസ്ഥാനങ്ങളിലെ കുറഞ്ഞ നിരക്ക് ചൂണ്ടിക്കാട്ടി ഡൽഹിയിലെ പെട്രോൾ പമ്പ് ഉടമകൾ പെട്രോളിയം ഉൽ‌പന്നങ്ങളുടെ മൂല്യവർദ്ധിത നികുതി (വാറ്റ്) കുറയ്ക്കണമെന്ന് അരവിന്ദ് കെജ്‌രിവാൾ സർക്കാരിനോട് ആവശ്യപ്പെട്ടു. ഡീസലിനുള്ള മൂല്യവർദ്ധിത നികുതി (വാറ്റ്) വർദ്ധിക്കുന്നത് ഡൽഹിയിലെ പെട്രോൾ പമ്പുകളിലെ വിൽപ്പനയിൽ കനത്ത നഷ്ടമുണ്ടാക്കിയതായി 400 ഓളം പെട്രോൾ പമ്പ് ഉടമകൾ അംഗങ്ങളായ ഡൽഹി പെട്രോൾ ഡീലേഴ്‌സ് അസോസിയേഷൻ (ഡിപിഡിഎ) ഒരു പ്രസ്താവനയിൽ പറഞ്ഞു.

വാറ്റ് വ‍ർദ്ധനവ്

വാറ്റ് വ‍ർദ്ധനവ്

ഡൽഹി സർക്കാർ മെയ് 5 ന് 27 ശതമാനത്തിൽ നിന്ന് പെട്രോളിന്റെ വാറ്റ് 30 ശതമാനമായി ഉയർത്തി. ഡീസലിന് വാറ്റ് 16.75 ശതമാനത്തിൽ നിന്ന് 30 ശതമാനമായി വർധിച്ചിരുന്നു. ജൂണിൽ ഡൽഹിയിലെ ഡീസൽ വിൽപ്പന 64 ശതമാനമായി കുറഞ്ഞു. ദേശീയ ശരാശരിയായ 18 ശതമാനവുമായി താരതമ്യം ചെയ്യുമ്പോൾ. ഇത് 380 കോടിയിലധികം വരുമാനം നഷ്ടത്തിന് കാരണമാകുമെന്ന് റിപ്പോർട്ടിൽ പറയുന്നു.

പെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്; തുടർച്ചയായ 21-ാം ദിവസവും ഇന്ധന വില മുകളിലേക്ക് തന്നെപെട്രോൾ ഡീസൽ വിലയിൽ വീണ്ടും വർധനവ്; തുടർച്ചയായ 21-ാം ദിവസവും ഇന്ധന വില മുകളിലേക്ക് തന്നെ

English summary

After seven days, diesel price again up and petrol price unchanged | ഏഴ് ദിവസങ്ങൾക്ക് ശേഷം ഇന്ന് ഡീസൽ വില വീണ്ടും കൂടി, പെട്രോൾ വിലയിൽ മാറ്റമില്ല

Diesel prices are up by 25 paise per liter. There is no change in petrol price. Read in malayalam.
Story first published: Tuesday, July 7, 2020, 10:46 [IST]
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X