രണ്ട് ദിവസത്തെ ഇടിവിന് ശേഷം ഇന്ത്യൻ വിപണിയിൽ സ്വർണ വില ഉയർന്നു. എംസിഎക്‌സിൽ ഡിസംബർ സ്വർണ്ണ ഫ്യൂച്ചറുകൾ 10 ഗ്രാമിന് 0.28 ശതമാനം ഉയർന്ന് 50,425 രൂപയിലെത്തി. വെള്ളി ഫ്യൂച്ചറുകൾ 0.7 ശതമാനം ഉയർന്ന് കിലോയ്ക്ക് 60,577 രൂപയിലെത്തി. കഴിഞ്ഞ സെഷനിൽ സ്വർണം 0.45 ശതമാനം ഇടിഞ്ഞപ്പോൾ വെള്ളി വിലയിൽ കാര്യമായ മാറ്റമില്ലായിരുന്നു. യുഎസ് ഡോളറിലെ ചില ബലഹീനതകൾക്കിടയിലാണ് ആഗോള വിപണിയിൽ സ്വർണ വില ഉയർന്നത്. യുഎസിന്റെ ഉത്തേജക പാക്കേജിനെക്കുറിച്ചുള്ള അനിശ്ചിതത്വത്തിനിടയിലാണ് നേട്ടം.
കേരളത്തിലെ ഇന്നത്തെ സ്വർണ വില
കേരളത്തിൽ സ്വർണ വിലയിൽ ഇന്ന് മാറ്റമില്ല. പവന് 37480 രൂപയ്ക്കാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന് 4685 രൂപയാണ് ഇന്നത്തെ വില. ഒക്ടോബറിലെ ഏറ്റവും ഉയർന്ന സ്വർണ വില പവന് 37880 രൂപയാണ്. ഒക്ടോബർ 27നാണ് ഈ വിലയ്ക്ക് വ്യാപാരം നടന്നത്. ഒക്ടോബര്‍ അഞ്ചിലെ 37,120 രൂപയാണ് ഈ മാസത്തെ ഏറ്റവും കുറഞ്ഞ സ്വർണ വില.
സ്‌പോട്ട് സ്വർണ്ണ വില
സ്‌പോട്ട് സ്വർണ്ണ വില 0.2 ശതമാനം ഉയർന്ന് 1,870.9 ഡോളറിലെത്തി. വ്യാഴാഴ്ച ഒരു മാസത്തെ ഏറ്റവും ഉയർന്ന നിരക്കിിലെത്തിയ ഡോളർ സൂചിക 0.14 ശതമാനം ഇടിഞ്ഞു. വർദ്ധിച്ചുവരുന്ന കൊറോണ വൈറസ് കേസുകൾ കർശനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ രാജ്യങ്ങളെ നിർബന്ധിതരാക്കി കൊണ്ടിരിക്കുകയാണ്. ഇത് സാമ്പത്തിക പ്രവർത്തനങ്ങളെയും കഴിഞ്ഞ ഏതാനും മാസങ്ങളായുള്ള സാമ്പത്തിക വീണ്ടെടുക്കലിനെയും ബാധിക്കുമെന്ന് കൊട്ടക് സെക്യൂരിറ്റീസ് റിപ്പോർട്ടിൽ പറയുന്നു.
ഇടിഎഫ് നിക്ഷേപം
ഓഗസ്റ്റിൽ 10 ഗ്രാമിന് 56,200 രൂപ എന്ന റെക്കോർഡ് നേടിയതിന് ശേഷം, സ്വർണ്ണ വില കുത്തനെ കുറഞ്ഞു കൊണ്ടിരിക്കുകയാണ്. വേൾഡ് ഗോൾഡ് കൗൺസിലിന്റെ കണക്കനുസരിച്ച്, സെപ്റ്റംബർ പാദത്തിൽ സ്വർണ്ണ പിന്തുണയുള്ള ഇടിഎഫുകളിലേക്ക് നിക്ഷേപം ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യ പകുതിയിലേതിനേക്കാൾ വേഗത കുറവാണ്. ആഗോളതലത്തിലും ഇടിഎഫ് നിക്ഷേപം ഉയർന്നിട്ടുണ്ട്.
വാങ്ങാൻ ആളില്ല
ആഭരണ ആവശ്യകത ജൂൺ പാദത്തിലെ റെക്കോർഡ് താഴ്ന്ന നിലയിൽ നിന്ന് മെച്ചപ്പെട്ടുവെങ്കിലും തുടർച്ചയായ സാമൂഹിക നിയന്ത്രണങ്ങളും സാമ്പത്തിക മാന്ദ്യം, ശക്തമായ സ്വർണ്ണ വില എന്നിവയുടെ സംയോജനം നിരവധി പേരെ സ്വർണാഭരണങ്ങൾ വാങ്ങുന്നതിൽ നിന്ന് പിൻതിരിപ്പിക്കുന്നുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഇലക്ട്രോണിക് സിറ്റി ഫ്ലൈഓവർ യാത്രക്കാർ ശ്രദ്ധിക്കുക; ഇന്ന് മുതൽ വൻ ഗതാഗത നിയന്ത്രണം, അറിയേണ്ടതെല്ലാം

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?



Click it and Unblock the Notifications
