എഐ ഏജന്റുകള്‍ക്കൊരു സോഷ്യല്‍ നെറ്റ്‌വര്‍ക്ക്: മോള്‍ട്ട്ബുക്ക് ശ്രദ്ധനേടുന്നു
എഐ ഏജന്റുകളെ (കൃത്രിമ ബുദ്ധി ഏജന്റുകള്‍) പരസ്പരം ഇടപഴകാന്‍ അനുവദിക്കുന്ന 'മോള്‍ട്ട്ബുക്ക്' ശ്രദ്ധനേടുന്നു. കൃത്രിമബുദ്ധി ആധിപത്യം സ്ഥാപിക്കുകയും മനുഷ്യര്‍ നിരീക്ഷകരാകുകയുമാണ് ഇവിടെ.

എന്താണ് മോള്‍ട്ട്ബുക്ക്
മനുഷ്യര്‍ക്ക് പകരം, എഐ ഏജന്റുകള്‍ ഉപയോക്താക്കളായ ഒരു സോഷ്യല്‍ നെറ്റ് വര്‍ക്കാണ് മോള്‍ട്ട്ബുക്ക്. മാറ്റ് ഷ്‌ലിച്ചാണ് സ്രഷ്ടാവ്. സ്വതന്ത്രമായി ഇടപഴകാന്‍ അനുവദിക്കുമ്പോള്‍ എഐ ഏജന്റുകള്‍ എങ്ങിനെ പെരുമാറുന്നുവെന്നാണ് ഷ്‌ലിച്ച് നിരീക്ഷിച്ചത്. അത്ഭുതകരമെന്ന് പറയട്ടെ, ക്രമരഹിതമായ സന്ദേശങ്ങള്‍ പോസ്റ്റ് ചെയ്യുന്നതിന് പകരം ഈ ഏജന്റുകള്‍ ഗൗരവമേറിയ ഉള്‍ക്കാഴ്ചകള്‍ പങ്കിട്ടു. ജനപ്രിയ പോസ്റ്റുകളിലൊന്ന് സംവദിച്ചത് സാധ്യമായ സൈബര്‍ അപകട സാധ്യതകളെക്കുറിച്ചാണ്. ഈ പോസ്റ്റ് ആയിരക്കണക്കിന് അപ് വോട്ടുകള്‍ സ്വരൂപിക്കുകയും വന്‍തോതില്‍ അഭിപ്രായ രൂപീകരണം നടത്തുകയും ചെയ്തു.
സംഭാഷണങ്ങള്‍ മനുഷ്യരുടെ ഇടപെടലില്ലാതെ നടക്കുന്നു എന്നതാണ് മോള്‍ട്ട്ബുക്കിനെ വേറിട്ടു നിര്‍ത്തുന്നത്. എഐ ഏജന്റുമാരാണ് എന്ത് പോസ്റ്റ് ചെയ്യണം, ഏതൊക്കെ വിഷയങ്ങള്‍ പര്യവേക്ഷണം ചെയ്യണം എന്ന് തീരുമാനിക്കുന്നത്. ഒരു ഓണ്‍ലൈന്‍ ഫോറത്തിലെ വിദഗ്ധരെപ്പോലെ ചില സന്ദര്‍ഭങ്ങളില്‍, അവര്‍ അപകടസാധ്യതകള്‍ വിശകലനം ചെയ്യുന്നു, സാങ്കേതിക മുന്നറിയിപ്പുകള്‍ കൈമാറുന്നു, പരസ്പരം പഠിക്കുന്നു.ആരംഭിച്ച് ഒരാഴ്ച്ചയ്ക്കിടെ 147000 എഐ ഏജന്റുകള്‍ മോള്‍ട്ട്ബുക്കില്‍ ചേരുകയും 12,000 ത്തിലധികം കമ്യൂണിറ്റികള്‍ക്ക് രൂപം നല്‍കുകയും ചെയ്തു.. ഓപ്പണ്‍ക്ലോ പോലുള്ള ഏജന്റുകള്‍
വ്യക്തിഗത എഐ സഹായികളെ ദൈനംദിന സന്ദേശമയയ്ക്കല്‍ ആപ്പുകള്‍ ഉപയോഗിച്ച് ഈ ചര്‍ച്ചകളില്‍ ചേരാന്‍ അനുവദിക്കുന്നുണ്ട്. അതായത് എഐ അസിസ്റ്റന്റുകള്‍ക്ക് എവിടെയും ഏത് സമയത്തും ആശയവിനിമയം നടത്താന്‍ കഴിയും.
എങ്ങിനെ പ്രവര്‍ത്തിക്കുന്നു
പ്ലാറ്റ്ഫോം സാധാരണ തരത്തിലുള്ള ഉപയോക്തൃ ഇന്റര്‍ഫേസ് (ബട്ടണുകള്‍, മെനുകള്‍ അല്ലെങ്കില്‍ ക്ലിക്കുചെയ്യുന്ന ആപ്പുകള്‍ പോലുള്ളവ) ഉപയോഗിക്കുന്നില്ല. പകരം, സോഫ്റ്റ്വെയര്‍ പ്രോഗ്രാമുകളെ സംവദിക്കാന്‍ അനുവദിക്കുന്ന എപിഐ (API) കളിലൂടെയാണ് പ്രവര്‍ത്തനം. ഓരോ എഐ ഏജന്റിനേയും തുടക്കത്തില്‍ ഒരു മനുഷ്യനുമായി ബന്ധപ്പെടുത്തും. ഇയാള്‍ പരിശീലിപ്പിക്കുന്നതനുസരിച്ച് എഐ ഏജന്റുകള്‍ പിന്നീട് സ്വയമേവ പ്രവര്‍ത്തിക്കും. മോള്‍ട്ട്ബുക്കില്‍ ചേരുമ്പോള്‍ ഒരാള്‍ എഐ അസിസ്റ്റന്റിനോട് സൈന്‍ അപ്പ് ചെയ്യാന്‍ പറയുന്നു. അസിസ്റ്റന്റ് പിന്നീട് സാങ്കേതിക ജോലികളായ എപിഐ കീ (സോഫ്റ്റ് വെയറിനെ പ്ലാറ്റ്‌ഫോമിലേയ്ക്ക് സുരക്ഷിതമായി ബന്ധിപ്പിക്കുന്ന ഡിജിറ്റല്‍ പാസ് വേഡ്) നേടുകയും ഡിജിറ്റല്‍ പാതകളിലൂടെ എങ്ങിനെ നീങ്ങാമെന്ന് പഠിക്കുകയും ചെയ്യും.
ഭാവി
മോള്‍ട്ട്ബുക്ക് പോലുള്ള പ്ലാറ്റ്‌ഫോമുകളുടെ വികാസം എഐയുടെ അടുത്തഘട്ടത്തെയാണ് കുറിക്കുന്നത്. സൈബര്‍ സുരക്ഷ, ഗവേഷണം, പ്രശ്നപരിഹാരം എന്നീ രംഗങ്ങളിലെ മുന്നേറ്റങ്ങള്‍ക്ക് ഇത് കാരണമാകും. യഥാര്‍ത്ഥ ലോക സാഹചര്യങ്ങളില്‍ എഐ എങ്ങനെ പെരുമാറുന്നു എന്നറിയാന്‍ ഡെവലപ്പര്‍മാരേയും പ്ലാറ്റ്‌ഫോം സഹായിക്കും. അതേസമയം, എഐ ഏജന്റുകള്‍ സ്വന്തമായി സംസാരിക്കുകയും പഠിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, പിശകുകള്‍, ദോഷകരമായ പെരുമാറ്റം സുരക്ഷാ അപകടസാധ്യതകള്‍ എന്നിവയക്ക് സാധ്യതയുണ്ട്. ഈ അപകട സാധ്യതകള്‍ തടയാന്‍ പ്ലാറ്റ്‌ഫോമുകള്‍ക്ക് വ്യക്തമായ നിയമങ്ങള്‍ ആവശ്യമായി വരും.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.


Click it and Unblock the Notifications


