വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി മെയ് 25 മുതൽ ആഭ്യന്തര വിമാന സർവ്വീസ് ഭാഗികമായി പുനരാരംഭിക്കാമെന്ന് നിർദ്ദേശിച്ചതിനെ തുടർന്ന് എയർ ഏഷ്യ ഇന്ത്യ ഇന്ന് മുതൽ 21 ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള ആഭ്യന്തര വിമാന ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചു. എയർ ഏഷ്യ ഇന്ത്യ നാളെ ആഭ്യന്തര വിമാന പ്രവർത്തനങ്ങൾ പുനരാരംഭിക്കുമെന്നും ഏത് സംസ്ഥാനത്തേക്കും യാത്ര ചെയ്യുന്ന യാത്രക്കാർ അതത് ലക്ഷ്യസ്ഥാനം അല്ലെങ്കിൽ സംസ്ഥാനം നിർദ്ദേശിക്കുന്ന ആരോഗ്യ നിർദ്ദേശങ്ങളും മറ്റ് പ്രോട്ടോക്കോളുകളും വായിക്കുകയും മനസിലാക്കുകയും അനുസരിക്കുകയും ചെയ്യേണ്ടതുണ്ടെന്ന് എയർലൈൻ അറിയിച്ചു.
യാത്രക്കാരുടെ ക്വാറന്റൈൻ, അനുബന്ധ ചെലവുകളോ വഹിക്കുന്നതിന് എയർലൈൻ ഉത്തരവാദിയായിരിക്കില്ലെന്നും കമ്പനി ട്വീറ്റിൽ അറിയിച്ചു. ടിക്കറ്റുകൾ റദ്ദാക്കിയാൽ യാത്രക്കാരെ എസ്എംഎസ്, ഇമെയിൽ വഴി യാത്രക്കാരെ അറിയിക്കുമെന്നും കാരിയർ പറഞ്ഞു. റദ്ദാക്കൽ വിശദാംശങ്ങൾ http://airasia.com എന്ന വെബ്‌സൈറ്റിലൂടെയും പരിശോധിക്കാം. സുരക്ഷിതമായ യാത്ര ഉറപ്പാക്കുന്നതിന് സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമങ്ങളും റെഗുലേറ്ററി ബോഡികൾ നിർദ്ദേശിച്ച മാർഗ്ഗനിർദ്ദേശങ്ങളും കർശനമായി പാലിക്കുമെന്ന് എയർലൈൻ പറഞ്ഞു.

പുതിയ മാർഗ്ഗനിർദ്ദേശങ്ങളും നിയന്ത്രണങ്ങളും യാത്രക്കാർക്കിടയിൽ ആത്മവിശ്വാസം ഉറപ്പു വരുത്തുന്നതിന് വഴിയൊരുക്കുമെന്നും എയർ ഏഷ്യ ഇന്ത്യ മാനേജിംഗ് ഡയറക്ടറും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ സുനിൽ ഭാസ്‌കരൻ പറഞ്ഞു. വിമാനത്താവളത്തിൽ എത്തുന്നതിനു മുമ്പ് യാത്രക്കാർ നിർബന്ധമായും വെബ് ചെക്ക്-ഇൻ ചെയ്യണം, സ്വയം പ്രഖ്യാപന ഫോം പൂരിപ്പിച്ച് ആരോഗ്യ സേതു ആപ്പ് ഡൌൺലോഡ് ചെയ്യണം. മെച്ചപ്പെട്ട ആരോഗ്യ-സുരക്ഷാ പ്രക്രിയകൾ നടക്കാൻ അനുവദിക്കുന്നതിന് പുറപ്പെടുന്ന സമയത്തിന് രണ്ട് മുതൽ നാല് മണിക്കൂർ മുമ്പ് റിപ്പോർട്ട് ചെയ്യാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
വിമാനത്തിന്റെ പിന്നിൽ നിന്ന് ആരംഭിക്കുന്ന റിവേഴ്സ് സോൺ ബോർഡിംഗ് പ്രക്രിയയായിരിക്കും എയർലൈൻ പിന്തുടരുക. മാർച്ച് 25 മുതൽ സർക്കാർ രാജ്യവ്യാപകമായി ലോക്ക്ഡൗൺ ഏർപ്പെടുത്തിയതു മുതൽ രാജ്യത്ത് വാണിജ്യ വിമാന പ്രവർത്തനങ്ങൾ നിർത്തി വച്ചിരിക്കുകയായിരുന്നു. നിലവിൽ, ലോക്ക്ഡൌണിന്റെ നാലാം ഘട്ടമാണ് രാജ്യത്ത് നടപ്പിലാക്കുന്നത്. നിരവധി ഇളവുകളും സേവനങ്ങളുടെ ലഭ്യതയും നാലാം ഘട്ടത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
