ബജറ്റ് കാരിയറായ എയർ ഏഷ്യ ഇന്ത്യ 4 ദിവസത്തെ പ്രത്യേക വാലന്റൈൻസ് ഡേ വിൽപ്പന പ്രഖ്യാപിച്ചു. ഈ പ്രത്യേക വാലന്റൈൻസ് ഡേ ഓഫറിന് കീഴിൽ 1,014 രൂപ മുതലുള്ള വിമാന ടിക്കറ്റുകളാണ് വാഗ്ദാനം ചെയ്യുന്നത്. ഈ ഓഫർ ലഭിക്കുന്നതിന് ഫെബ്രുവരി 14 വരെ ടിക്കറ്റ് ബുക്ക് ചെയ്യാം. 2020 സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ ഉപയോഗപ്പെടുത്താം. 1.4 ലക്ഷം സീറ്റുകളാണ് 1,014 രൂപയ്ക്ക് എയർ ഏഷ്യ വാഗ്ദാനം ചെയ്യുന്നത്.
ഇൻഡിഗോ ഓഫർ
മറ്റൊരു വിമാനക്കമ്പനിയായ ഇൻഡിഗോയും നാലു ദിവസത്തെ പ്രത്യേക വാലന്റൈൻ വിൽപ്പന ഇന്ത്യയ്ക്കുള്ളിലെ സർവ്വീസുകൾക്ക് പ്രഖ്യാപിച്ചിരുന്നു. 999 രൂപ മുതലുള്ള ടിക്കറ്റുകളാണ് ഇൻഡിഗോ വാഗ്ദാനം ചെയ്യുന്നത്. ഫെബ്രുവരി 11 മുതൽ ഫെബ്രുവരി 14 വരെ ഡിസ്കൗണ്ട് നിരക്കിൽ ഇൻഡിഗോയിൽ ടിക്കറ്റുകൾ ബുക്ക് ചെയ്യാം. മാർച്ച് 1 മുതൽ സെപ്റ്റംബർ 30 വരെയുള്ള യാത്രകൾക്ക് ഈ ഓഫർ സാധുതയുള്ളതാണെന്ന് കമ്പനി പ്രസ്താവനയിൽ പറയുന്നു.
ഗോ എയർ ഓഫർ
ഗോ എയർ വാലന്റൈൻസ് ഡേ സ്പെഷ്യൽ ഓഫറിന് കീഴിൽ ഫൂക്കറ്റിലേക്കും ബാങ്കോക്കിലേക്കും ഫ്ലൈറ്റ് ടിക്കറ്റുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. 2020 ഫെബ്രുവരി 13 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യാനാകും. യാത്രാ കാലയളവ് 2020 മാർച്ച് 31 വരെ സാധുവായിരിക്കുമെന്നും ഗോ എയർ വെബ്സൈറ്റിൽ സൂചിപ്പിച്ചിട്ടുണ്ട്.
എയർ ഏഷ്യയുടെ നിലവിലെ സ്ഥിതി
ടാറ്റാ സൺസ്-എയർ ഏഷ്യ ഗ്രൂപ്പ് സംയുക്ത സംരംഭമായ എയർ ഏഷ്യ നിലവിൽ ആഭ്യന്തര റൂട്ടുകളിൽ മാത്രമേ സർവ്വീസ് നടത്തുന്നുള്ളൂ. അന്തർദ്ദേശീയ വിമാനം സർവ്വീസിനായുള്ള നടപടിക്രമങ്ങൾ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്. എയർ ഏഷ്യയിൽ ടാറ്റാ സൺസിന് 51 ശതമാനം ഓഹരികളും മലേഷ്യൻ കാരിയറായ എയർ ഏഷ്യ ബെർഹാദിന് 49 ശതമാനം ഓഹരികളുമാണുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
