കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്നുള്ള നിലവിലെ സാഹചര്യത്തിൽ എയർ ഇന്ത്യ ലേലത്തിനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി സർക്കാർ നീട്ടി. ജൂൺ 30 വരെയാണ് കാലാവധി നീട്ടിയിരിക്കുന്നത്. എയർ ഇന്ത്യ ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇതോടെ കാരിയറിനായി ഓഫർ സമർപ്പിക്കാൻ രണ്ട് മാസം കൂടി സമയം ലഭിക്കും. നിലവിലെ സ്ഥിതി കണക്കിലെടുക്കുമ്പോൾ സർക്കാരിന്റെ തീരുമാനം ആശ്ചര്യകരമല്ല.
താത്പര്യമുള്ളവർ
വിമാന കമ്പനികളും എയർലൈനുകളും കനത്ത സാമ്പത്തിക നഷ്ടം നേരിടുന്നതിനാൽ നിരവധി വിപുലീകരണ നടപടികളിൽ ആദ്യത്തേതാണിത്. ടാറ്റാ ഗ്രൂപ്പ് (വിസ്താര, എയർ ഏഷ്യ ഇന്ത്യയുടെ ഭൂരിപക്ഷം ഉടമകൾ), ഹിന്ദുജ ഗ്രൂപ്പ് എന്നിവ പോലുള്ള എയർ ഇന്ത്യ ലേലത്തിൽ പങ്കെടുക്കാൻ സാധ്യതയുള്ള നിരവധി ലേലക്കാർക്ക് ഈ കാലയളവിൽ അവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെടുമോയെന്ന് കാത്തിരിക്കാം.
വിമാനക്കമ്പനികൾ പ്രതിസന്ധിയിൽ
കൊറോണ വൈറസ് ലോകമെമ്പാടുമുള്ള എയർ ഇന്ത്യ ഉൾപ്പെടെയുള്ള വിമാന കമ്പനികളെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. ജീവനക്കാർക്ക് ശമ്പളം നൽകാൻ പോലും വിമാനക്കമ്പനികൾ പാടുപെട്ടുകൊണ്ടിരിക്കുകയാണ്. മെയ് 17ന് ശേഷമെങ്കിൽ സർവ്വീസുകൾ പുനരാരംഭിക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് കമ്പനികൾ. ഈ സാഹചര്യത്തിൽ മറ്റ് എയർലൈനുകളിലേതെങ്കിലും ഇപ്പോൾ എയർ ഇന്ത്യയെ വാങ്ങാൻ ശ്രമിക്കുമെന്നും തോന്നുന്നില്ല. വരും വർഷങ്ങളിൽ പോലും ഇതിനുള്ള സാധ്യതകൾ കുറവാണ്.
എയർ ഇന്ത്യ വാങ്ങുന്നത് ലാഭകരമാണോ?
നിലവിലെ സാഹചര്യത്തിൽ ചോദിക്കേണ്ട ഒരു പ്രധാന ചോദ്യം എയർ ഇന്ത്യ എത്ര ലാഭകരമാണ് എന്നതാണ്. എയർ ഇന്ത്യ വിൽപ്പനയിൽ 3.07 ബില്യൺ ഡോളർ ബാധ്യതയും ഉൾപ്പെടുന്നു. ഇത് എയർലൈനിന്റെ കടത്തിന്റെ ഒരു ശതമാനമാണ്. ജീവനക്കാർ, കാലഹരണപ്പെട്ട ക്യാബിനുകൾ, അറ്റകുറ്റപ്പണി എന്നിവയ്ക്ക് പുറമേയാണ് എയർ ഇന്ത്യയുടെ കടം. എയർലൈനിന് 128 വിമാനങ്ങളാണ് (സബ്സിഡിയറികൾ ഒഴികെ) സ്വന്തമായുള്ളത്. കൂടാതെ ഹീത്രോ പോലുള്ള വിമാനത്താവളങ്ങളിലെ വിലയേറിയ സ്ലോട്ടുകളും.
എയർ ഇന്ത്യയുടെ നിലവിലെ സ്ഥിതി
ഡിമാൻഡ് ഇല്ലാത്ത ഒരു കാലഘട്ടത്തിൽ വിമാനങ്ങളും സ്ലോട്ടുകളും എത്രമാത്രം വിലപ്പെട്ടതാണെന്നതാണ് ലേലക്കാർ സ്വയം ചോദിക്കേണ്ട ചോദ്യങ്ങൾ. എന്നാൽ കൊറോണ വൈറസ് വ്യോമയാന മേഖലയെ അപകടത്തിലാക്കിയിട്ടുണ്ടെന്നതിൽ സംശയമില്ല. പുനരാരംഭിക്കാമെന്ന പ്രതീക്ഷ ജെറ്റ് എയർവേയ്‌സിന് പോലും നഷ്ടമായി. എന്നാൽ എയർ ഇന്ത്യ നിലവിൽ മറ്റ് എയർലൈനുകളെ അപേക്ഷിച്ച് വളരെ മികച്ച സ്ഥാനത്താണ്. പ്രധാനമായും ഇന്ത്യൻ സർക്കാരിന്റെ പിന്തുണ ഉള്ളതു കാരണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
