എയർ ഇന്ത്യ വിമാനാപകടം: 1,000 കോടി വരെ ഇൻഷുറൻസ് ക്ലെയിം ചെയ്യുമോ? എങ്ങനെ കണക്കാക്കാം..?

ഇന്ത്യയിലെ ഏറ്റവും ഭയപ്പെടുത്തിയ വിമാന ദുരന്തങ്ങളിൽ ഒന്നാണ് ഇന്നലെ ജൂൺ 12 ന് ലണ്ടനിലേക്ക് യാത്ര ആരംഭിച്ച എയർ ഇന്ത്യ വിമാനം തകർന്നു വീണത്. 242 പേരുമായി അഹമ്മദാബാദ് വിമാനത്താവളത്തിൽ നിന്നും ഉച്ചക്ക് 1.39 മണിക്ക് പുറപ്പെട്ട് അഞ്ചു മിനുറ്റിനുള്ളിൽ ബോയിംഗ് 787-8 ഡ്രീംലൈനർ വിമാനം ബിജെ മെഡിക്കൽ ഹോസ്റ്റലിൽ ഇടിച്ച് തകർന്നു. ഈ സമയം ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികളും ജീവനക്കാരും മരണപ്പെട്ടു. എന്നാൽ വിമാനത്തി? യാത്ര ചെയ്തവരിൽ ഒരാൾ മാത്രം രക്ഷപ്പെട്ടു.

അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ടാറ്റാ ​ഗ്രൂപ്പ് ഒരു കോടി രൂപ വീതം നഷ്ടപരിഹാരം നൽകുമെന്ന് ഇന്നലെ രാത്രി തന്നെ പ്രഖ്യാപിച്ചു. എന്നാൽ ഇതുപോലുള്ള വിമാനാപകടങ്ങളിൽ പരിക്കേൽക്കുന്നവർക്കും മരണപ്പെടുന്നവരുടെ കുടുംബത്തിനും ഇൻഷുറൻസ് ക്ലെയിമുകൾ ലഭിക്കും, ഇത് 1,000 കോടി രൂപ വരെ ഉയർന്നേക്കാം.

മോൺട്രിയൽ കൺവെൻഷൻ

വിമാന അപകടങ്ങളിലൂടെ മരണപ്പെടുകയോ പരിക്കേൽക്കുകയോ ചെയ്താൽ ഇന്ത്യ ഒപ്പുവച്ചിട്ടുള്ള 1999 ലെ മോൺട്രിയൽ കൺവെൻഷൻ അനുസരിച്ച് വിമാനക്കമ്പനികൾ നഷ്ടപരിഹാരം നൽകാൻ ബാധ്യതസ്ഥരാണ്. കൺവെൻഷൻ പ്രകാരം, വിമാനക്കമ്പനികൾ ചെയ്യേണ്ട കാര്യങ്ങൾ ഇതാ:

  • 2024 ഒക്ടോബറിലെ കണക്കുകൾ അനുസരിച്ച് അപകടത്തിൽ മരണമോ ശാരീരിക പരിക്കോ സംഭവിച്ചാൽ ഒരു യാത്രക്കാരന് 128,821 വരെ പ്രത്യേക ഡ്രോയിംഗ് അവകാശങ്ങൾ (SDR-) ഉൾപ്പെടുത്തുന്നു. അതായക് ഇത് ഏകദേശം 1.4 കോടി രൂപയോളം വരുന്നു.
  • ഒരു പക്ഷേ അപകടത്തിന് കാരണം വിമാനക്കമ്പനിയുടെ അശ്രദ്ധയാണെങ്കിൽ നഷ്ടപരിഹാരം ഇതിലും ഉയർന്നേക്കാം.

അപകട സമയത്ത് ഇടക്കാല നഷ്ടപരിഹാരം എയർലൈൻ പ്രഖ്യാപിച്ചേക്കാമെങ്കിലും അന്തിമ നഷ്ടപരിഹാരം 1999 ലെ മോൺട്രിയൽ കൺവെൻഷൻ പ്രകാരമായിരിക്കും. 2009 ലാണ് ഈ ഇൻ്റർനാഷണൽ കരാറിൽ ഇന്ത്യ ഒപ്പുവച്ചത്.

എയർ ഇന്ത്യ വിമാനാപകടം: 1,000 കോടി വരെ ഇൻഷുറൻസ് ക്ലെയിം ചെയ്യുമോ? എങ്ങനെ കണക്കാക്കാം...

വിമാന നാശനഷ്ട ഇൻഷുറൻസ്

20 ബില്യൺ ഡോളറിന്റെ ആഗോള വ്യോമയാന ഇൻഷുറൻസ് പ്രോ​ഗ്രാമിന് കീഴിൽ എയർ ഇന്ത്യ തങ്ങളുടെ മുഴുവൻ വിമാനക്കമ്പനികളെയും ഇൻഷ്വർ ചെയ്തിട്ടുണ്ട്. രണ്ട് ഭാഗങ്ങളിലായിട്ടാണ് ഈ ഇൻഷുറൻസ് തിരിച്ചിരിക്കുന്നത്. വിമാനത്തിനുണ്ടാകുന്ന കേടുപാടുകൾക്ക് 'ഹൾ ഇൻഷുറൻസും', യാത്രക്കാരുടെ ക്ലെയിമുകൾക്ക് "ബാധ്യതാ ഇൻഷുറൻസും" എന്നിങ്ങനെയാണ് രണ്ട് തരത്തിലുള്ള ഇൻഷുറൻസുകൾ.

സ്പെയറുകളും ഉപകരണങ്ങളും ഉൾപ്പെടെ വിമാനത്തിന്റെ നിലവിലെ മൂല്യനിർണ്ണയം അനുസരിച്ച് ഏവിയേഷൻ ഹൾ ഓൾ-റിസ്ക് ഇൻഷുറൻസ് പ്രോ​ഗാമാണ് വിമാനത്തിൻ്റെ നാശനഷ്ടം പരിരക്ഷിക്കപ്പെടുന്നത് എന്ന് ബ്രോക്കറേജ് സ്ഥാപനമായ ഹൗഡൻ (ഇന്ത്യ) എംഡിയും സിഇഒയുമായ അമിത് അഗർവാൾ പറഞ്ഞു.

ഒരു ഡ്രീംലൈനർ വിമാനത്തെ സംബന്ധിച്ച് അതിന്റെ കോൺഫിഗറേഷൻ, പഴക്കം, മറ്റ് ഘടകങ്ങൾ എന്നിവയെ ആശ്രയിച്ച് ഈ മൂല്യം 211 മില്യൺ മുതൽ 280 മില്യൺ ഡോളർ വരെയാകാമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. അപകടം സംഭവിച്ച എയർ ഇന്ത്യയുടെ ഡ്രീംലൈനർ 2013 മോഡലായിരുന്നു. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ, 2021 ൽ ഏകദേശം 115 മില്യൺ ഡോളറിന് ഇൻഷ്വർ ചെയ്തിരുന്നു, എന്നും അദ്ദേഹം പറഞ്ഞു.

മൊത്തം ഇൻഷുറൻസ് ക്ലെയിമുകൾ

വിമാനത്തിൻ്റെ നാശനഷ്ടങ്ങൾ 211 മില്യൺ മുതൽ 280 മില്യൺ ഡോളർ വരെയുള്ള ഇൻഷുറൻസ് പരിരക്ഷയിൽ ഉൾപ്പെടുമെങ്കിലും, ഏറ്റവും വലിയ ചെലവ് 'ബാധ്യതാ ഇൻഷുറൻസിന്' തന്നെയായിരിക്കും. അപകടത്തിൽ പരിക്കേറ്റതും മരണപ്പെട്ടവരുടെ കുടുംബത്തിനുമായി ലഭിക്കുന്ന യഥാർത്ഥ തുക നിരവധി ഘടകങ്ങളെ ആശ്രയിച്ചിരിക്കുമെന്ന് വിദഗ്ദ്ധർ പറഞ്ഞു.

സാധാരണ ഇൻഷുറൻസ് തുക ലഭിക്കുന്നതിന് മരണപ്പെട്ട യാത്രക്കാരന്റെ പ്രായം, വിദ്യാഭ്യാസ നില, തൊഴിൽ, അവസാനം വാങ്ങിയ ശമ്പളം, വൈവാഹിക നില, പൊതു സാമ്പത്തിക സ്ഥിതി, കൂടെയുള്ളവരുടെ എണ്ണം തുടങ്ങിയ ഘടകങ്ങൾ നാശനഷ്ടം വിലയിരുത്താൻ പരിഗണിക്കപ്പെടുന്നു.

അറിയിപ്പ്:
മുകളില്‍ കൊടുത്തിരിക്കുന്ന ലേഖനം പഠനാവശ്യത്തിന് നൽകുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് നിക്ഷേപ തീരുമാനങ്ങള്‍ എടുക്കും മുന്‍പ് സാമ്പത്തിക വിദഗ്ധന്റെ നിര്‍ദേശം തേടാം. ഓഹരി വിപണിയിലെ നിക്ഷേപം നഷ്ട സാധ്യതകള്‍ക്ക് വിധേയമാണ്. സ്വന്തം റിസ്‌കില്‍ മാത്രം നിക്ഷേപ തീരുമാനം കൈക്കൊള്ളുക. ലേഖനം വായിച്ചിട്ട് എടുക്കുന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സംഭവിക്കുന്ന ലാഭനഷ്ടങ്ങള്‍ക്ക് ഗുഡ്റിട്ടേൺസ് മലയാളവും ലേഖകനും ഉത്തരവാദികളല്ല.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X