അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ഒരു തീ​ഗോളമായി: ഇതോടെ ഇന്ന് എയർലൈൻ ഓഹരികൾ കുത്തനെ ഇടിഞ്ഞു

ഗുജറാത്തിലെ അഹമ്മദാബാദ് വിമാനത്താവളത്തിന് സമീപം എയർ ഇന്ത്യ വിമാനം തകർന്നതിനെത്തുടർന്ന് ഇന്ന് ജൂൺ 12 ന് ഉച്ചക്ക് ശേഷമുള്ള വ്യാപാര സെഷനിൽ എയർലൈൻ ഓഹരികൾ കുത്തനെ ഇടിഞ്ഞു. ഇതോടെ ഇന്ന് ഇൻഡിഗോ ഓഹരികൾ 3 ശതമാനം കുത്തനെ ഇടിഞ്ഞ് 5,465 രൂപയിലും സ്‌പൈസ് ജെറ്റ് ഓഹരികൾ 1.5 ശതമാനം ഇടിഞ്ഞു. ഇതിനു പുറമേ വിമാന നിർമ്മാതാക്കളായ ബോയിംഗിന്റെ ഓഹരികൾ പ്രീ-മാർക്കറ്റ് ഇടപാടുകളിൽ 7 ശതമാനത്തിലധികം ഇടിഞ്ഞു.

രാജ്യത്തെ നടുക്കിയ മറ്റൊരു വലിയ വിമാന അപകടം തന്നെയാണ് ഇന്ന് അഹമ്മദാബാദിൽ സംഭവിച്ചത്. സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്ന എയർ ഇന്ത്യ വിമാനം നിമിഷ നേരം കൊണ്ടാണ് ഒരു തീ​ഗോളമായി മാറിയത്. 242 യാത്രക്കാരുമായി അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് പോവുകയായിരുന്ന വിമാനമാണ് ഇന്ന് തകർന്നുവീണത്. യാത്രക്കാരിൽ മലയാളികളും ഉൾപ്പെടുന്നുണ്ട് എന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ.

വിമാനത്താവളത്തിന് സമീപമുള്ള ജനസാന്ദ്രതയുള്ള പ്രദേശത്ത് വിമാനം തകർന്നുവീണ് ഒരു കെട്ടിടത്തിൽ ഇടിക്കുകയായിരുന്നു. ഈ അപകടത്തെത്തുടർന്ന്, രക്ഷാപ്രവർത്തനങ്ങൾക്ക് സഹായിക്കാൻ നാട്ടുകാരും സ്ഥലത്തെത്തി. ഉച്ചക്ക് 1.39ന് എയർപോർട്ടിൽ നിന്നും പറന്നുയർന്ന വിമാനം അഞ്ച് മിനിറ്റു കൊണ്ടാണ് കത്തിയമർന്നത്. നിലവിലെ കണക്ക് പ്രകാരം 110 ആളുകൾ മരണപ്പെട്ടു എന്നാണ് ഏറ്റവും പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്.

അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനം ഒരു തീ​ഗോളമായി: ഇതോടെ ഇന്ന് എയർലൈൻ ഓഹരികൾ കുത്തനെ ഇടിഞ്ഞു

പ്രധാന മന്ത്രി നരേന്ദ്ര മോദിയും, കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും അഹമ്മ​ദാബാദിലേക്ക് യാത്ര തിരിച്ചിട്ടുണ്ട്. ഒപ്പം ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേൽ അഹമ്മദാബാദിലേക്ക് തിരിച്ചതായി റിപ്പോർട്ടുണ്ട്. പ്രമുഖരായ നിരവധി ആളുകൾ ഈ ഘട്ടത്തിൽ അനുശോചനം അറിയിച്ചിട്ടുണ്ട്. അപകടം നടന്ന ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെയാണ് പുറത്ത് വന്നത്. ദൃശ്യങ്ങൾ പ്രകാരം വിമാനം തകർന്നുവീണ സ്ഥലത്തിൽ നിന്ന് കനത്ത പുക ഉയരുന്നത് കാണാം.

എയർ ഇന്ത്യ ചെയർമാൻ എൻ ചന്ദ്രശേഖരൻ ഈ ദാരുണ അപകടത്തെ കുറിച്ച് എക്‌സിലെ ഒരു പോസ്റ്റിൽ പറഞ്ഞത് ഇങ്ങനെ:-

"ഈ ദാരുണമായ അപകടത്തിൽ ഞങ്ങൾ ഏറ്റവും ആദ്യം ശ്രദ്ധ നൽകുന്നത് ദുരിതബാധിതരായ എല്ലാ ആളുകളെയും അവരുടെ കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിലാണ്. സംഭവ സ്ഥലത്ത് എത്തിയ എമർജൻസി ടീമിനെ സഹായിക്കുന്നതിനും, അപകടത്തിൽ ബാധിച്ചവർക്ക് ആവശ്യമായ എല്ലാ പിന്തുണയും പരിചരണവും നൽകുന്നതിനും ഞങ്ങൾ ഞങ്ങളുടെ കഴിവിന്റെ പരമാവധി ചെയ്യുന്നു. കൂടുതൽ സ്ഥിരീകരിച്ച വിവരങ്ങൾ ലഭിക്കുന്നതിന് അനുസരിച്ച് കൂടുതൽ അപ്‌ഡേറ്റുകൾ പങ്കിടും. അവിടെ ഒരു അടിയന്തര കേന്ദ്രവും സജ്ജീകരിച്ചിട്ടുണ്ട്." അദ്ദേഹം വ്യക്തമാക്കി.

ഈ വിമാനാപകടം വിമാന യാത്രയെക്കുറിച്ചുള്ള ആശങ്കകൾ ഉയർത്തുന്നു. അതിനാൽ തന്നെ സ്വാഭാവികമായും ഇത് ഓഹരികൾ ഇടിയുന്നതിനും കാരണമാവുന്നു. വിമാനാപകടത്തിന് ശേഷം അഹമ്മദാബാദ് വിമാനത്താവളം നടത്തുന്ന അദാനി എന്റർപ്രൈസസിന്റെ ഓഹരികളും ഏകദേശം ഒരു ശതമാനം ഇടിഞ്ഞു. 2020 ലാണ് അദാനി എന്റർപ്രൈസസ് വിമാനത്താവളത്തിന്റെ പ്രവർത്തനങ്ങൾ ഏറ്റെടുത്തത്. സാധ്യമായ എല്ലാ സഹായവും കേന്ദ്ര സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ടെന്ന് ഔദ്യോ​ഗിക റിപ്പോർട്ടിൽ പറയുന്നു.

ഈ വിമാനത്തകർച്ചയ്ക്കു പിന്നാലെ ബോയിംഗ് ഓഹരി വില 7.67% കുറഞ്ഞ് 197.58 ഡോളറിലെത്തി. ഇന്നത്തെ ഇടിവ് തുടർച്ചയായ മൂന്നാം സെഷനിലും ബാധിക്കുമെന്നാണ് നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നത്. ഇന്നലെ ബുധനാഴ്ച ബോയിംഗ് ഓഹരി 0.8% കുറഞ്ഞ് 214 ഡോളറിലാണ് ക്ലോസ് ചെയ്തത്. പക്ഷേ കഴിഞ്ഞ മൂന്ന് മാസമായി ഈ ഓഹരി വില 24 ശതമാനത്തോളം ഉയർന്ന നേട്ടം നൽകിയിട്ടുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X