ഏപ്രില്‍ 30 വരെയുള്ള ബുക്കിങ് എയര്‍ ഇന്ത്യ നിര്‍ത്തി. ഘട്ടംഘട്ടമായി വിമാന സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനം മുന്‍നിര്‍ത്തിയാണ് എയര്‍ ഇന്ത്യയുടെ നടപടി. നിലവില്‍ സമ്പൂര്‍ണ ലോക്ക് ഡൗണ്‍ ഇന്ത്യയില്‍ തുടരുകയാണ്. കൊറോണ വൈറസ് ബാധ മുന്‍നിര്‍ത്തി ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളെല്ലാം ഏപ്രില്‍ 14 വരെ കേന്ദ്രം റദ്ദാക്കി.

ഏപ്രില്‍ 15 മുതല്‍ ഘട്ടംഘട്ടമായി വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കാനാണ് കേന്ദ്രത്തിന്റെ നീക്കം. വ്യാഴാഴ്ച്ച കേന്ദ്ര സിവില്‍ വ്യോമയാന മന്ത്രി ഹര്‍ദീപ് പുരി ഇക്കാര്യം അറിയിക്കുകയുണ്ടായി. ഈ പശ്ചാത്തലത്തിലാണ് എയര്‍ ഇന്ത്യയുടെ തീരുമാനവും. ഇതോടെ ഏപ്രിലില്‍ എയര്‍ ഇന്ത്യയുടെ സര്‍വീസ് നടത്തില്ല.
നിയന്ത്രണങ്ങളോടെയാകും വിമാന സര്‍വീസുകള്‍ രാജ്യത്ത് വീണ്ടും ആരംഭിക്കുക. തിരഞ്ഞെടുത്ത സംസ്ഥാനങ്ങളിലേക്ക് സര്‍വീസുകള്‍ക്ക് വിലക്കുണ്ടാവാന്‍ സാധ്യതയേറെ. ഈ സാഹചര്യത്തില്‍ നേരത്തെ ബുക്കിങ് ആരംഭിച്ച് അനാവശ്യമായി റീഫണ്ട് ബാധ്യത വരുത്തിവെയ്ക്കേണ്ടെന്നാണ് എയര്‍ ഇന്ത്യയുടെ പക്ഷം. നിലവില്‍ ഇന്‍ഡിഗോ എയര്‍ലൈന്‍സും ഏപ്രില്‍ 30 വരെ രാജ്യാന്തര സര്‍വീസുകള്‍ നിര്‍ത്തിവെച്ചിട്ടുണ്ട്. ഇതേസമയം, മറ്റു വിമാനക്കമ്പനികള്‍ ഏപ്രില്‍ 15 -ന് ശേഷമുള്ള ആഭ്യന്തര ബുക്കിങ് ആരംഭിച്ചു കഴിഞ്ഞു.
നേരത്തെ, വരുമാനം കുറഞ്ഞത് മുന്‍നിര്‍ത്തി വിരമിച്ചതിന് ശേഷം വീണ്ടും ജോലിയില്‍ പ്രവേശിച്ച 200 പൈലറ്റുമാരുടെ കരാര്‍ എയര്‍ ഇന്ത്യ താത്കാലികമായി റദ്ദു ചെയ്തിരുന്നു. നിലവില്‍ യാത്രാ, വാണിജ്യ വിമാനങ്ങളൊന്നും സര്‍വീസ് നടത്തുന്നില്ല. കമ്പനിയുടെ വരുമാനത്തെ ഇതു കാര്യമായി ബാധിച്ചു.
ചിലവു ചുരുക്കല്‍ നടപടികളുടെ ഭാഗമായാണ് 200 പൈലറ്റുമാരുടെ കരാര്‍ എയര്‍ ഇന്ത്യ റദ്ദു ചെയ്തത്. ക്യാബിന് ക്രൂ ഒഴികെയുള്ള എല്ലാ ജീവനക്കാരുടെയും അലവന്‍സുകള്‍ പത്തു ശതമാനം മുന്‍പുതന്നെ കമ്പനി വെട്ടിക്കുറച്ചിരുന്നു. മൂന്നു മാസത്തേക്ക് ഇത്തരത്തില്‍ അലവന്‍സുകള്‍ ലഭ്യമാവില്ലെന്നാണ് കമ്പനി ജീവനക്കാരെ അറിയിച്ചത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
