വന്ദേ ഭാരത് മിഷനു കീഴിൽ വിമാനങ്ങളിൽ യാത്രക്കാരെ ഇന്ത്യയിൽ നിന്ന് പുറത്തേക്ക് കൊണ്ടുപോകുന്നതിനായി ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ബുക്കിംഗ് ആരംഭിച്ചു. യുണൈറ്റഡ് സ്റ്റേറ്റ്സ്, യുണൈറ്റഡ് കിംഗ്ഡം, സിംഗപ്പൂർ എന്നിവിടങ്ങളിലേക്ക് യാത്രക്കാരെ കൊണ്ടുപോകുന്നതിനാണ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മെയ് 8 മുതൽ 14 വരെ എയർ ഇന്ത്യ വിമാനങ്ങൾ സർവീസ് നടത്തും. കൂടുതൽ വിശദാംശങ്ങൾ അറിയാം..
അനുവദിക്കുന്ന രാജ്യങ്ങളിൽ മാത്രം
വന്ദേ ഭാരത് മിഷനു കീഴിൽ വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യ 12 രാജ്യങ്ങളിൽ നിന്ന് 64 വിമാന സർവീസ് നടത്തും. നിലവിൽ യാത്രക്കാരെ പ്രവേശിക്കാൻ അനുവദിക്കുന്ന രാജ്യങ്ങളിലേക്ക് മാത്രമാണ് എയർലൈൻ ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുന്നത്. മൊത്തം 64 വിമാനങ്ങളിൽ 12 വിമാനങ്ങളും ഗൾഫ് രാജ്യങ്ങൾക്കായി നീക്കിവച്ചിട്ടുണ്ട്, എന്നാൽ ഈ രാജ്യങ്ങൾ പുറത്തുനിന്നുള്ള യാത്രക്കാരെ രാജ്യത്ത് പ്രവേശിക്കാൻ അനുവദിക്കുന്നില്ല.
നിബന്ധനകൾ
- എയർ ഇന്ത്യ ഫ്ലൈറ്റുകളിൽ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് പരിശോധിക്കേണ്ട ചില പ്രധാന കാര്യങ്ങൾ ഇതാ
- നിങ്ങൾ ലക്ഷ്യസ്ഥാന രാജ്യങ്ങളിലെ പൗരനായിരിക്കണം
- ലക്ഷ്യസ്ഥാന രാജ്യത്ത് കുറഞ്ഞത് ഒരു വർഷമെങ്കിലും സാധുവായ വിസ കൈവശമുള്ള ഇന്ത്യൻ, വിദേശ പൗരന്മാരായിരിക്കണം
- ഗ്രീൻ കാർഡ് / ഒസിഐ കാർഡ് ഉടമകൾ
- യാത്രാച്ചെലവ് മുഴുവൻ യാത്രക്കാരൻ തന്നെ വഹിക്കണം.
ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
ടിക്കറ്റ് വാങ്ങുന്നതിനുമുമ്പ്, ഇത്തരം ആളുകൾ അതത് രാജ്യങ്ങളുടെ റെഗുലേറ്ററി വെബ്‌സൈറ്റിലെ വ്യവസ്ഥകൾ പരാമർശിച്ച് യാത്രയ്ക്കുള്ള യോഗ്യത വീണ്ടും പരിശോധിക്കേണ്ടതുണ്ട്. ലക്ഷ്യസ്ഥാന രാജ്യത്തിന്റെ എല്ലാ യാത്രാ, ആരോഗ്യ നിബന്ധനകളും പാലിക്കുന്നുണ്ടെന്ന് യാത്രക്കാരൻ ഉറപ്പാക്കണം. ഫ്ലൈറ്റ് കയറുന്ന സമയത്ത്, യാത്രക്കാർക്ക് ഹെൽത്ത് പ്രോട്ടോക്കോൾ അനുസരിച്ച് തെർമൽ സ്ക്രീനിംഗ് നടത്തേണ്ടിവരും. ലക്ഷണമില്ലാത്ത യാത്രക്കാരെ മാത്രമേ വിമാനത്തിൽ കയറാൻ അനുവദിക്കൂ.
യാത്ര സ്വന്തം ഉത്തരവാദിത്വത്തിൽ
ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ക്വാറന്റൈൻ നിരക്കിന്റെ മുഴുവൻ ചെലവും നേരിട്ട് വഹിക്കാൻ യാത്രക്കാർ തയ്യാറാകണം. യാത്രക്കാർ സ്വന്തം ഉത്തരവാദിത്തത്തിൽ ആയിരിക്കണം ഈ വിമാനങ്ങളിൽ യാത്ര ചെയ്യുന്നത്. നാടുകടത്തപ്പെടുന്ന സാഹചര്യത്തിൽ, നാടുകടത്തൽ പിഴ, റിട്ടേൺ നിരക്ക്, ക്വാറന്റൈൻ ചെലവ് എന്നിവ മുഴുവനായും യാത്രക്കാരൻ വഹിക്കണം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
