യുഎസിലേക്കും യുകെയിലേക്കുമുള്ള ടിക്കറ്റിന്റെ ഉയർന്ന ഡിമാൻഡ് കണക്കിലെടുത്ത്, കേന്ദ്ര സിവിൽ ഏവിയേഷൻ മന്ത്രാലയം വന്ദേ ഭാരത് മിഷന്റെ മൂന്നാം ഘട്ട വിമാന സർവ്വീസുകളുടെ എണ്ണം വർദ്ധിപ്പിച്ചു. ജൂൺ 10 മുതൽ ജൂൺ 30 വരെ ലണ്ടനിലേക്കും മറ്റ് രണ്ട് യൂറോപ്യൻ ലക്ഷ്യസ്ഥാനങ്ങളിലേക്കും ദിവസേന രണ്ട് ഫ്ലൈറ്റുകളുണ്ടാകുമെന്ന് കേന്ദ്രമന്ത്രി ഹർദീപ് സിംഗ് പുരി ട്വീറ്റ് ചെയ്തു. യുഎസിൽ നിന്ന് കാനഡയിലേക്ക് 10 വിമാനങ്ങൾ കൂടി അധികമായി ചേർത്തിട്ടുണ്ട്. ഇതിനകം 70 വിമാനങ്ങൾ നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ടിക്കറ്റുകൾ
സിറ്റി ബുക്കിംഗ് ഓഫീസുകളിലും കോൾ സെന്ററിലും ഇത്തവണ ടിക്കറ്റുകൾ ലഭ്യമാണ്. രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 ന് ഷെഡ്യൂൾ ചെയ്ത ആഭ്യന്തര പാസഞ്ചർ വിമാനങ്ങൾ പുനരാരംഭിച്ചപ്പോഴും അന്താരാഷ്ട്ര പാസഞ്ചർ വിമാനങ്ങൾ ഇന്ത്യയിൽ നിർത്തി വച്ചിരിക്കുകയാണ്.
വന്ദേ ഭാരത് മിഷൻ
വന്ദേ ഭാരത് മിഷനു കീഴിൽ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും മെയ് 7 മുതൽ വിവിധ വിദേശ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിൽ എത്തിക്കുന്നതിനായി അന്താരാഷ്ട്ര വിമാന സർവീസുകൾ ആരംഭിച്ചിരുന്നു. ആദ്യ ഘട്ടം മെയ് 7 മുതൽ മെയ് 16 വരെയായിരുന്നു. തുടർന്ന് രണ്ടാം ഘട്ടം ആരംഭിച്ചു. നിലവിൽ മൂന്നാം ഘട്ട സർവ്വീസാണ് ആരംഭിച്ചിരിക്കുന്നത്. മെയ് 7 നും ജൂൺ 1 നും ഇടയിൽ എയർ ഇന്ത്യ ഗ്രൂപ്പ് മൊത്തം 423 അന്തർദ്ദേശീയ വിമാന സർവീസുകൾ നടത്തി, 58,867 ഇന്ത്യൻ പൗരന്മാരെ രാജ്യത്തേക്ക് തിരിച്ചുകൊണ്ടുവന്നു.
സാധാരണ സർവ്വീസ് എന്ന് മുതൽ?
സാധാരണ നിലയിലുള്ള അന്താരാഷ്ട്ര യാത്രകളെക്കുറിച്ച് തീരുമാനമെടുക്കുന്നതിന് മുമ്പ് വൈറസിന്റെ സ്വഭാവവും വ്യാപനവും കണക്കിലെടുക്കും. അതുവരെ വന്ദേ ഭാരത് മിഷനു കീഴിലുള്ള വിമാനങ്ങൾ അന്തർദ്ദേശീയ സർവ്വീസ് നടത്തുമെന്നും വ്യോമയാന മന്ത്രി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഏറ്റവും പുതിയ എംഎച്ച്‌എ മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച്, അൺലോക്കിംഗിന്റെ മൂന്നാം ഘട്ടത്തിൽ അന്തർദ്ദേശീയ ഫ്ലൈറ്റുകൾ പുനരാരംഭിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. ഇതിന് താൽക്കാലിക സമയപരിധി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
