എയര്‍ ഇന്ത്യ ബുക്കിങ് പുനരാരംഭിച്ചു. തിരഞ്ഞെടുത്ത ആഭ്യന്തര, രാജ്യാന്തര സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് എയര്‍ ഇന്ത്യ ശനിയാഴ്ച്ച അറിയിച്ചു. മെയ് 4, ജൂണ്‍ 1 തീയതികളിലേക്കുള്ള ബുക്കിങ്ങാണ് കമ്പനി ഇപ്പോള്‍ തുറന്നിരിക്കുന്നത്. കൊറോണ ഭീതി മുന്‍നിര്‍ത്തി എല്ലാ ആഭ്യന്തര വിമാന സര്‍വീസുകളും മെയ് 3 വരെ എയര്‍ ഇന്ത്യ നിര്‍ത്തിവെച്ചിരിക്കുകയാണ്. മെയ് 31 വരെയാണ് രാജ്യാന്തര വിമാന സര്‍വീസുകള്‍ കമ്പനി റദ്ദു ചെയ്തിരിക്കുന്നതും. തിരഞ്ഞെടുത്ത ആഭ്യന്തര സര്‍വീസുകള്‍ മെയ് 4 മുതല്ക്കും തിരഞ്ഞെടുത്ത രാജ്യാന്തര സര്‍വീസുകള്‍ ജൂണ്‍ 1 മുതല്ക്കും പുനരാരംഭിക്കുമെന്ന് ശനിയാഴ്ച്ച പുറത്തിറക്കിയ പ്രസ്താവനയില്‍ കമ്പനി അറിയിച്ചു.

നിലവില്‍ ലോക്ക് ഡൗണ്‍ കാലത്തേക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് തുക പൂര്‍ണമായി തിരിച്ചുനല്‍കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ വിമാനക്കമ്പനികളോട് നിര്‍ദ്ദേശിച്ചിട്ടുണ്ട്. ലോക്ക് ഡൗണ്‍ കാലം മുന്‍നിര്‍ത്തി ആഭ്യന്തര, രാജ്യാന്തര ടിക്കറ്റുകള്‍ ക്യാന്‍സല്‍ ചെയ്യുന്നവര്‍ക്ക് പണം പൂര്‍ണമായി റീഫണ്ട് ചെയ്തു ലഭിക്കും. ഇതേസമയം, ലോക്ക്് ഡൗണ്‍ തുടങ്ങിയതിന് ശേഷം മാര്‍ച്ച് 25 -നും മെയ് 3 -നുമിടയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തവര്‍ക്ക് പൂര്‍ണ റീഫണ്ട് ലഭിക്കില്ല. കൊറോണ ഭീതി കാരണം വരുമാനം മുട്ടിയ വിമാനക്കമ്പനികള്‍ക്ക് ഓര്‍ക്കാപ്പുറത്തേറ്റ പുതിയ അടിയാണ് കേന്ദ്ര സര്‍ക്കാരിന്റെ റീഫണ്ട് നിര്‍ദ്ദേശം.
നിലവില്‍ മെയ് 3 വരെ രാജ്യത്തിനകത്ത് വിമാന സര്‍വീസുകളെല്ലാം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ജീവനക്കാര്‍ക്ക് ശമ്പളം എങ്ങനെ കൊടുക്കുമെന്ന ആലോചനയിലാണ് വിമാനക്കമ്പനികള്‍. താത്കാലിക പൈലറ്റുമാരെ പിരിച്ചുവിട്ടും ജീവനക്കാരുടെ ശമ്പളം പിടിച്ചുവെച്ചും ഏതാനും ആഭ്യന്തര കമ്പനികള്‍ ഈ പ്രതിസന്ധി ഘട്ടത്തില്‍ പിടിച്ചുനില്ക്കാന് ശ്രമിക്കുന്നുണ്ട്.
രാജ്യാന്തര എയര്‍ലൈന്‍ ഗ്രൂപ്പായ അയാട്ടയുടെ റിപ്പോര്‍ട്ടു പ്രകാരം ഇന്ത്യയില്‍ ലോക്ക് ഡൗണ്‍ നീങ്ങിയാലും യാത്രാ സര്‍വീസുകളില്‍ നിന്നുള്ള കമ്പനികളുടെ വരുമാനം 36 ശതമാനം ഇടിയും. ഏകദേശം 8.8 ബില്യണ്‍ ഡോളര്‍ വരുമിത്. വരുമാന നഷ്ടം വലിയ തോതിലുള്ള പിരിച്ചുവിടലിലേക്കാണ് നയിക്കുക. വ്യോമയാന മേഖലയില്‍ 20 ലക്ഷത്തോളം പേരുടെ ജോലി ഞാണിന്മേല് തുടരും. ഇപ്പോഴത്തെ ദുര്‍ഘട നിമിഷത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായ ഇടപെടണമെന്നാണ് അയാട്ടയുടെ വിലയിരുത്തല്‍. പിടിച്ചുനില്ക്കാന് ശ്രമിക്കുന്ന വിമാനക്കമ്പനികള്‍ക്ക് ഇളവുകള്‍ നല്കാന് സര്‍ക്കാര്‍ തയ്യാറാവണം. സാമ്പത്തിക പിന്തുണ, വായ്പാ പിന്തുണ, വായ്പാ ഗ്യാരണ്ടി, കോര്‍പ്പറേറ്റ് ബോണ്ട് പിന്തുണ എന്നിവയെല്ലാം സര്‍ക്കാരില്‍ നിന്നും വിമാനക്കമ്പനികള്‍ പ്രതീക്ഷിക്കുന്നതായി അയാട്ട വ്യക്തമാക്കി.
More From GoodReturns

കാനറ ബാങ്ക് ഒന്നാം പാദ ഫലം: നിക്ഷേപകർക്ക് വൻ നേട്ടം നൽകുമോ ഈ ഓഹരി?

നാലാം ശനിയാഴ്ച ബാങ്ക് അവധി: പണമിടപാടുകൾ മുടങ്ങുമോ? അറിയേണ്ട പ്രധാന കാര്യങ്ങൾ

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല; കേരളത്തെ അപേക്ഷിച്ച് പ്രവാസികൾക്ക് വൻ ലാഭം!

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഓഗസ്റ്റ് 15-ന് ഉദ്ഘാടനമില്ല; യാത്രക്കാർക്ക് വീണ്ടും കാത്തിരിപ്പ്

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

ബിഎസ്ഇ മോക്ക് ട്രേഡിംഗ് ഇന്ന്: പെന്നി സ്റ്റോക്ക് നിക്ഷേപകർക്ക് നഷ്ടം ഒഴിവാക്കാൻ ഈ അവസരം പ്രയോജനപ്പെടുത്താം

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം



Click it and Unblock the Notifications