ഇന്ന് രാജ്യത്തെ നടുക്കിയ അപകടമാണ് ഗുജറാത്തിലെ അഹമ്മദാബാദിൽ സംഭവിച്ചത്. അഹമ്മദാബാദിൽ എയർ ഇന്ത്യ വിമാനാപകടത്തിൽ ജീവൻ നഷ്ടപ്പെട്ട ഓരോ വ്യക്തിയുടെയും കുടുംബത്തിന് ടാറ്റ ഗ്രൂപ്പ് 1 കോടി രൂപ നൽകുമെന്ന് കമ്പനി ചെയർമാൻ എൻ ചന്ദ്രശേഖരൻ ഇന്ന് പ്രഖ്യാപിച്ചു. മാത്രമല്ല പരിക്കേറ്റവരുടെ ചികിത്സാ ചെലവുകളും ടാറ്റ ഗ്രൂപ്പ് വഹിക്കുമെന്നും അവർക്ക് ആവശ്യമായ എല്ലാ പരിചരണവും പിന്തുണയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അഹമ്മദാബാദിൽ നിന്നും ലണ്ടനിലേക്ക് 242 പേരുമായി യാത്ര പുറപ്പെട്ട എയർ ഇന്ത്യയുടെ വിമാനമാണ് ടേക്ക് ഓഫ് കഴിഞ്ഞ് 5 മിനുറ്റിൽ കത്തിയെരിഞ്ഞത്. നാടിനെ നടുക്കിയ ഈ അപകടത്തിൽ സഹായവുമായി ടാറ്റാ ഗ്രൂപ്പ് എത്തിയത് ആശ്വാസകരമാവുന്നു. ഈ വിമാനം അഹമ്മദാബാദിലെ ബിജെ മെഡിക്കൽ കോളേജിൻ്റെ ഹോസ്റ്റലിലാണ് ഇടിച്ചത്. ഹോസ്റ്റലിൽ ഉണ്ടായിരുന്ന വിദ്യാർത്ഥികൾ ഉൾപ്പെടെ 8 പേർ ഈ അപകടത്തിൽ മരിച്ചു എന്നതും ദുഖകരമായ കാര്യമാണ്.
അപകടത്തിൽ ഹോസ്റ്റൽ തകർന്നതും ടാറ്റാ ഗ്രൂപ്പ് ഗൗരവത്തിൽ എടുത്തിട്ടുണ്ട്. അതിനാൽ ഈ ഹോസ്റ്റലിൻ്റെ നിർമ്മാണത്തിന് പൂർണമായ പിന്തുണ നൽകുന്നു എന്നാണ് ടാറ്റാ ഗ്രൂപ്പ് വ്യക്തമാക്കിയത്. കമ്പനി ചെയർമാൻ എൻ ചന്ദ്രശേഖരൻ എക്സിലൂടെയാണ് ഈ നിർണായക പ്രഖ്യാപനം നടത്തിയത്.

"ഈ നിമിഷം ഞങ്ങൾ അനുഭവിക്കുന്ന ദുഃഖം വാക്കുകൾ കൊണ്ട് വിവരിക്കാൻ കഴിയില്ല. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങൾക്കും പരിക്കേറ്റവർക്കും ഒപ്പമാണ് ഞങ്ങളുടെ ചിന്തകളും പ്രാർത്ഥനകളും." എന്ന് അദ്ദേഹത്തിൻ്റെ പോസ്റ്റിൽ പറയുന്നു.
"യാത്രക്കാരുടെ അടുത്ത ബന്ധുക്കൾക്കും എയർ ഇന്ത്യ ജീവനക്കാർക്കും വേണ്ടി ഡൽഹിയിൽ നിന്നും മുംബൈയിൽ നിന്നും അഹമ്മദാബാദിലേക്ക് രണ്ട് പ്രത്യേക വിമാന സർവ്വീസ് എയർ ഇന്ത്യ ഒരുക്കുന്നു. ആവശ്യക്കാർക്ക് 1800 5691 444 എന്ന നമ്പറിൽ ഞങ്ങളുടെ ഹോട്ട്‌ലൈനിൽ വിളിക്കാം. കൂടാതെ, അന്താരാഷ്ട്ര സ്ഥലങ്ങളിൽ നിന്ന് വരുന്നവർക്കും യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്കും +91 8062779200 എന്ന നമ്പറിൽ ഞങ്ങളുടെ ഹോട്ട്‌ലൈനിൽ വിളിക്കാം" എന്ന് എയർഇന്ത്യ എക്സിൽ പോസ്റ്റ് ചെയ്തു.
ബോയിംഗ് 787 ഡ്രീംലൈനർ തീ ഗോളമായി മാറി....
242 പേരുമായി ലണ്ടനിലേക്ക് പുറപ്പെട്ട ബോയിംഗ് 787 ഡ്രീംലൈനർ വിമാനം ഉച്ചയ്ക്ക് 1:39 ന് അഹമ്മദാബാദിലെ സർദാർ വല്ലഭായ് പട്ടേൽ അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് പറന്നുയർന്നതിന് തൊട്ടുപിന്നാലെ തകർന്നു. ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (ഡിജിസിഎ) പ്രകാരം, വിമാനത്തിൽ രണ്ട് പൈലറ്റുമാരും പത്ത് ക്യാബിൻ ക്രൂ അംഗങ്ങളും ഉൾപ്പെടെ 242 പേർ ഉണ്ടായിരുന്നു.
ക്യാപ്റ്റൻ സുമീത് സബർവാളും ഫസ്റ്റ് ഓഫീസർ ക്ലൈവ് കുന്ദറുമാണ് വിമാനത്തിന് നേതൃത്വം നൽകിയത്. "എടിസി പ്രകാരം, വിമാനം റൺവേ 23 ൽ നിന്ന് ഇന്ത്യൻ സമയം 13:39ന് പുറപ്പെട്ടു. എന്നാൽ എടിസിക്ക് മെയ്ഡേ കോൾ നൽകിയെങ്കിലും കൂടുതൽ പ്രതികരണമൊന്നും ലഭിച്ചില്ല. എന്നാൽ മിനിറ്റുകൾക്കുള്ളിൽ വിമാനത്താവള പരിധിക്ക് പുറത്ത് വിമാനം തകർന്നുവീണ് കറുത്ത പുക പുറപ്പെടുവിക്കുന്നത് കാണപ്പെട്ടു" എന്നാണ് ഡിജിസിഎ ഒരു പ്രസ്താവനയിൽ പറഞ്ഞത്.
അപകടം സംഭവിച്ച ആദ്യ മണിക്കൂറിൽ മരണ സംഖ്യകൾ കൃത്യമായി അറിഞ്ഞിരുന്നില്ല. അഗ്നിശമന സേനയും, രക്ഷാപ്രവർത്തകരും അപകടം നടന്ന സ്ഥലത്ത് എത്തിയ ശേഷമാണ് കാര്യക്ഷമമായി കാര്യങ്ങൾ മുന്നോട്ട് പോയത്. എന്നാൽ ഒരാൾ മാത്രം രക്ഷപ്പെടുകയും ബാക്കിയുള്ളവരെല്ലാം മണിക്കൂറുകൾ കൊണ്ട് മരണപ്പെടുകയും ചെയ്തു എന്നതാണ് ദുഖകരം.
കേരളത്തിൽ നിന്നും രഞ്ജിത എന്ന നഴ്സും ഈ അപകടത്തിൽ ജീവൻ നഷ്ടമായവരുടെ കൂട്ടത്തിൽ ഉൾപ്പെടുന്നു.
More From GoodReturns

യുഎസ്-ഇസ്രായേല്‍-ഇറാന് യുദ്ധം: ഇന്ധനവില ആളിക്കത്തുന്നു, നിങ്ങളുടെ പോക്കറ്റ് കാലിയാകുമോ? -അറിയാം

പൊന്നേ, പൊന്നമ്പിളി..! കണക്ക് കൂട്ടലുകൾ തെറ്റിച്ച് സ്വർണം, പവന്റെ വില ഇന്നും താഴേക്ക് വീണു

കോടികളുടെ കരാർ പെട്ടിയിൽ, കൊച്ചിൻ ഷിപ്പ്യാർഡ് ഓഹരി കുതിക്കുമോ..? ബ്രോക്കറേജ് വിലയിരുത്തൽ അറിയാം

പശ്ചിമേഷ്യന്‍ പ്രതിസന്ധി: കയറ്റുമതി മുടങ്ങി, ഗള്‍ഫ് മലയാളികള്‍ അമിത വിലയ്ക്ക് പച്ചക്കറി വാങ്ങേണ്ടിവരും

ബെംഗളൂരു മലയാളികൾ ശ്രദ്ധിക്കണം, വരാനിരിക്കുന്നത് വൻപ്രതിസന്ധികൾ, ഇക്കാര്യങ്ങൾ അറിഞ്ഞില്ലെങ്കിൽ പണി കിട്ടും

ബെംഗളൂരു മലയാളികൾക്ക് കോളടിച്ചു, ഇനി കുറഞ്ഞ ചിലവിൽ ഭക്ഷണം കിട്ടും, അതും ഏറ്റവും വേഗത്തിൽ

വായ്പയെടുക്കാൻ പ്ലാനുണ്ടോ? ശമ്പളത്തേക്കാൾ പ്രധാനം ശമ്പളം വരുന്ന അക്കൗണ്ടാണ്

ഒരു മാസം തട്ടിയും മുട്ടിയും പോകാൻ 1.43 ലക്ഷം; ബെംഗളൂരുവിൽ യുവതിയുടെ ചെലവ് കേട്ട് ഞെട്ടി സോഷ്യൽ മീഡിയ

മംഗലാപുരം-രാമേശ്വരം ട്രെയിന്‍: പാമ്പന്പാലത്തിലൂടെയൊരു അപൂര്‍വ്വ തീര്‍ത്ഥയാത്ര, കേരളത്തിലെ സ്റ്റോപ്പുകളിതാ

മഴയും വെയിലും ഉറപ്പാണ്, രണ്ടായാലും കുട കയ്യിൽ എടുക്കാൻ മറക്കരുത്, അറിയാം ഇന്നത്തെ കാലാവസ്ഥ

എഫ്ഡിയ്ക്ക് കൂട്ടുപലിശ; സ്ഥിര നിക്ഷേപം തിരഞ്ഞെടുക്കുന്നതിന് മുൻപ് ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കാം



Click it and Unblock the Notifications