ദില്ലി; മേയ് മാസം അവസാനത്തോടു കൂടി എയര്‍ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം പൂര്‍ത്തിയാകുമെന്ന് കേന്ദ്ര വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി. എയര്‍ ഇന്ത്യയുടെ നൂറ് ശതമാനം ഓഹരികളും വിറ്റഴിക്കുവാന്‍ തീരുമാനമെടുത്തിരിക്കുകയാണ്. ഒന്നുകിൽ കമ്പനി അടച്ചു പൂട്ടുകയോ അല്ലെങ്കില്‍ പൂര്‍ണ്ണമായും സ്വകാര്യ വത്ക്കരിക്കുകയോ ചെയ്യാതെ മറ്റൊരു വഴിയുമില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഓഹരി വിറ്റഴിക്കണമോ ഏറ്റെടുക്കണമോ എന്നതല്ല, പകരം ഓഹരി വിറ്റഴിയിക്കുകയോ അല്ലേങ്കിൽ അടച്ച് പൂട്ടുകയോ എന്നതാണ് മുൻപിലെ ഏക പോംവഴി. എയർ ഇന്ത്യ രാജ്യത്തെ ഒന്നാം നിര ആസ്തിയാണെങ്കിലും 60,000 കോടി രൂപയുടെ കടമാണുള്ളത്. "ഹർദീപ് സിംഗ് പുരി പറഞ്ഞു. എയർ ഇന്ത്യ ഓഹരി വിറ്റഴിക്കലിനുള്ള പുതിയ സമയപരിധി സർക്കാർ നോക്കുകയാണെന്നും വരും ദിവസങ്ങളിൽ സാമ്പത്തിക ബിഡ്ഡുകൾ ക്ഷണിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു. ഇത് സംബന്ധിച്ച് തിങ്കഴാഴ്ച നടന്ന യോഗത്തില്‍ 64 ദിവസത്തിനുള്ളില്‍ ലേലം നടത്തുമെന്നും ലേലത്തിന്റെ ചുരുക്കപ്പട്ടികയില്‍ ഉള്‍പ്പെട്ടവരെ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഹരി വിറ്റഴിക്കൽ പ്രക്രിയ മെയ് അല്ലെങ്കിൽ ജൂൺ മാസത്തോടെ പൂർത്തിയാക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു. 2007 ൽ ഇന്ത്യൻ എയർലൈൻസുമായി ലയിപ്പിച്ചതു മുതൽ നഷ്ടത്തിലാണ് കമ്പനി. ഓരോ ദിവസവും 20 കോടി രൂപയുടെ നഷ്ടമാണ് കമ്പനിക്കുണ്ടാകുന്നത്. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കൊവിഡ് -19 ന്റെ രണ്ടാം തരംഗം കാരണമാണ് 100 ശതമാനം സർവീസ് നടത്താൻ വിമാനക്കമ്പനികളെ അനുവദിക്കുന്നതിൽ കാലതാമസം നേരിട്ടതെന്ന് മന്ത്രി പറഞ്ഞു. ബസുകളെയും ട്രെയിനുകളെയും അപേക്ഷിച്ച് വിമാന മാര്‍ഗ്ഗമുള്ള യാത്രയാണ് ഇപ്പോള്‍ കൂടുതല്‍ സുരക്ഷിതമെന്നും അദ്ദേഹം പറഞ്ഞു. വിമാന യാത്രകളില്‍ യാത്രക്കാര്‍ കൊവിഡ് മുന്‍കരുതലുകള്‍ പാലിച്ചില്ലെങ്കില്‍ യാത്രക്കാരെ 'നോ-ഫ്ലൈ' പട്ടികയിൽ ഉൾപ്പെടുത്താൻ നേരത്തെ നടപടികള്‍ സ്വീകരിച്ചിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
