എയർ ഇന്ത്യയ്‌ക്കായുള്ള താൽപ്പര്യപത്രം സമർപ്പിക്കാനുള്ള അവസാന തിയതി വീണ്ടും നീട്ടി. ഓഗസ്‌റ്റ് 30 ലേക്കാണ് വീണ്ടും തിയതി നീട്ടിയിരിക്കുന്നത്. ജൂൺ 30 ആയിരുന്നു മുമ്പ് പ്രഖ്യാപിച്ചിരുന്ന അവസാന തിയതി. ജനുവരി 27 ന് എയർ ഇന്ത്യ ഓഹരി വിൽപ്പന പ്രഖ്യാപിച്ചതിന് ശേഷം ഇത് മൂന്നാം തവണയാണ് ലേലത്തിനുള്ള അവസാന തിയതി കേന്ദ്ര സർക്കാർ നീട്ടുന്നത്. കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്നുള്ള നിലവിലെ സാഹചര്യം കണക്കിലെടുത്താണ് എയർ ഇന്ത്യയുടെ ലേലത്തിനുള്ള താത്പര്യപത്രം സമർപ്പിക്കാനുള്ള സമയപരിധി കേന്ദ്ര സർക്കാർ വീണ്ടും നീട്ടുന്നത്.
എയർ ഇന്ത്യ ലേലത്തിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർക്ക് ഇതോടെ കാരിയറിനായി ഓഫർ സമർപ്പിക്കാൻ രണ്ട് മാസം കൂടി സമയം ലഭിക്കും. താത്പര്യപത്രം സമർപ്പിക്കാനുള്ള അവസാന സമയ പരിധി നേരത്തെ മാർച്ച് 17 ആയിരുന്നു. പിന്നീട് ഇത് ഏപ്രിൽ 30 വരെയും തുടർന്ന് ജൂൺ 30 വരെയും നീട്ടുകയായിരുന്നു. ഇതാണ് ഇപ്പോൾ ഓഗസ്‌റ്റ് 30 വരെ നീട്ടിയിരിക്കുന്നത്. ഇതോടെ താൽപ്പര്യ പത്രം (ഇഒഐ) സമർപ്പിക്കുന്നതിനുള്ള അവസാന തീയതി, യോഗ്യത നേടിയ ലേലക്കാരെ അറിയിക്കുക എന്നിവ യഥാക്രമം ജൂൺ 30 ൽ നിന്ന് ഓഗസ്റ്റ് 31 ലേക്കും ജൂലൈ 14 ൽ നിന്ന് സെപ്റ്റംബർ 14 ലേക്കും നീട്ടി.

താൽപ്പര്യ പത്രം സമർപ്പിയ്ക്കുന്നതിനുള്ള തിയതി നീട്ടണമെന്ന് നിക്ഷേപകർ അഭ്യർത്ഥിച്ചതിനാലാണ് അവസാന തിയതിയായ ഏപ്രിൽ 30 ൽ നിന്ന് ജൂൺ 30 വരെ നീട്ടിയതെന്ന് നേരത്തെ സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നു. എന്നാൽ കൊറോണ പ്രതിസന്ധി ലോകമെമ്പാടുമുള്ള ഏവിയേഷൻ മേഖല കടുത്ത പ്രതിസന്ധിയിലായതിനാൽ തന്നെ ഓഗസ്‌റ്റ് 30 എന്ന സമയ പരിധിയും നീളാൻ സാധ്യതയുണ്ട്. രാജ്യാന്തര ഫ്ലൈറ്റുകൾ ഉൾപ്പെടെ കൂട്ടത്തോടെ ക്യാൻസൽ ചെയ്തിരിയ്ക്കുന്നതിനാൽ ഈ മോഖലയിൽ വരുമാന നഷ്‌ടവും തൊഴിൽ നഷ്ടവും വളരെ വ്യാപകമാണ്. 2018 ൽ എയർ ഇന്ത്യയുടെ ഭൂരിപക്ഷ ഓഹരിയും വിൽക്കാനുള്ള പ്രാരംഭ ശ്രമം പരാജയപ്പെട്ടതിനെത്തുടർന്നാണ് എയർ ഇന്ത്യയിലെ മുഴുവൻ ഓഹരികളും വിൽക്കാനുള്ള പദ്ധതി ഈ വർഷം ആദ്യം കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications