ദില്ലി: നഷ്ടത്തില്‍ ഓടിക്കൊണ്ടിരിക്കുന്ന പൊതുമേഖലാ വിമാന കമ്പനിയായ എയര്‍ ഇന്ത്യയുടെ വില്പന സംബന്ധിച്ച വാര്‍ത്തകള്‍ മാസങ്ങളായി അന്തരീക്ഷത്തിലുണ്ട്. കൊവിഡ് പ്രതിസന്ധി വന്നതോടെ ഈ ചര്‍ച്ചകളെല്ലാം ഒരു ഇടവേളയിലായിരുന്നു.
എന്നാല്‍, ഇപ്പോള്‍ വീണ്ടും എയര്‍ ഇന്ത്യ വില്പന വാര്‍ത്തകള്‍ സജീവമാവുകയാണ്. ജൂണ്‍ മാസത്തോടെ വില്പന സാധ്യമാകുമെന്നാണ് ഏറ്റവും ഒടുവില്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ നല്കുന്ന സൂചന. വിശദാംശങ്ങള്‍ നോക്കാം...
ബിഡുകള്‍ ഉടന്‍
എയര്‍ ഇന്ത്യ വില്പനയ്ക്കുള്ള ഫിനാന്‍ഷ്യല്‍ ബിഡുകള്‍ ഉടന്‍ തന്നെ ക്ഷണിക്കുമെന്ന സൂചനകളാണ് പുറത്ത് വരുന്നത്. ജനങ്ങളുടെ നികുതിപ്പണം ഇനിയും എയര്‍ ഇന്ത്യയുടെ നടത്തിനായി ചെലവഴിക്കാനാവില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. കടുത്ത നഷ്ടത്തിലാണ് കമ്പനി മുന്നോട്ട് പോകുന്നത്.
മൂന്ന് മാസം
ബിഡുകള്‍ സമര്‍പ്പിക്കാന്‍ കമ്പനികള്‍ക്ക് 90 ദിവസത്തെ സമയം ആയിരിക്കും നല്‍കുക എന്നാണ് വിവരം. സര്‍ക്കാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ തന്നെയാണ് രഹസ്യാത്മകത നിലനിര്‍ത്തിക്കൊണ്ട് ഈ സൂചനകള്‍ പുറത്ത് വിട്ടിട്ടുള്ളത് എന്ന് ലൈവ് മിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ടാറ്റയും സ്പൈസ് ജെറ്റും
ടാറ്റ ഗ്രൂപ്പും സ്പൈസ് ജെറ്റ് ചെയര്മാന് അജയ് സിങ്ങും ആണ് ബിഡിനുള്ള ചുരുക്കപ്പട്ടികയില്‍ ഇപ്പോള്‍ ഇടം നേടിയിരിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍. എന്തായാലും എയര്‍ ഇന്ത്യ വില്പന നീക്കങ്ങള്‍ വീണ്ടും ചൂടുപിടിച്ചത് കേന്ദ്ര സര്‍ക്കാരിന് ആശ്വാസമാകും എന്നാണ് കണക്കാക്കപ്പെടുന്നത്.
നിര്‍മല സീതാരാമനും ആശ്വാസം
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വില്പനയിലൂടെ ധനസമാഹരണം ലക്ഷ്യമിടുകയാണ് കേന്ദ്ര സര്‍ക്കാര്‍. എയര്‍ ഇന്ത്യ വില്പന അധികം വൈകാതെ സാധ്യമായാല്‍ അത് ധനമന്ത്രി നിര്‍മല സീതാരാമനും ആശ്വാസകരമാകും. കൊവിഡ് പ്രതിസന്ധിയില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന സമ്പദ് ഘടനയ്ക്ക് വില്പന ഉത്തേജനം നല്‍കുമെന്നും പ്രതീക്ഷിക്കപ്പെടുന്നുണ്ട്.
എയര്‍ ഇന്ത്യയുടെ ചരിത്രം
ടാറ്റ എയര്‍ സര്‍വ്വീസസ് എന്ന പേരില്‍ ജെആര്‍ഡി ടാറ്റ ആയിരുന്നു 1932 ല്‍ വിമാനക്കമ്പനി സ്ഥാപിച്ചത്. പിന്നീടിത് ടാറ്റ എയര്‍ലൈന്‍സ് ആയി മാറി. 1946 ല്‍ എയര്‍ ഇന്ത്യ പേരില്‍ പബ്ലിക് ലിമിറ്റഡ് കമ്പനിയായി മാറി. സ്വാതന്ത്രാനന്തരം 1953 ല്‍ എയര്‍ ഇന്ത്യ ദേശസാത്കരിച്ചു. 1977 വരെ ജെആര്‍ഡി ടാറ്റ ചെയര്മാന് ആയി തുടരുകയും ചെയ്തു.
വിമാന കമ്പനിയ്ക്കായി
അതിന് ശേഷം സ്വന്തം വിമാക്കമ്പനി എന്ന ആഗ്രഹവുമായി ടാറ്റ ഗ്രൂപ്പ് പലതവണ രംഗത്ത് വന്നെങ്കിലും അതൊന്നും സാധ്യമായിരുന്നില്ല. ഇപ്പോള്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സുമായി ചേര്‍ന്ന് ടാറ്റ ഗ്രൂപ്പ് വിസ്താര എന്ന സംയുക്ത സംരംഭം തുടങ്ങിയിരുന്നു. എയര്‍ ഏഷ്യയിലും ടാറ്റ ഗ്രൂപ്പിന് പങ്കാളിത്തമുണ്ട്. എങ്കിലും എയര്‍ ഇന്ത്യ സ്വന്തമാക്കുക എന്നത് ടാറ്റ ഗ്രൂപ്പിന്റെ വലിയ ആഗ്രഹങ്ങളില്‍ ഒന്നാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
