കടക്കെണിയിലായ എയർ ഇന്ത്യയുടെ സ്വകാര്യവത്ക്കരണം കഴിഞ്ഞ ഏതാനും വർഷങ്ങളായി സർക്കാർ പദ്ധതിയിടുന്നതാണ്. എന്നാൽ വാങ്ങാൻ ആളില്ലാതെ വന്നാൽ ദേശീയ വിമാനക്കമ്പനി അടച്ചുപൂട്ടേണ്ടിവരുമെന്ന് വ്യോമയാന മന്ത്രി ഹർദീപ് സിംഗ് പുരി പാർലമെന്റിൽ പറഞ്ഞു. മോശം നികുതി പിരിവുകളും 20 ബില്യൺ ഡോളർ കോർപ്പറേറ്റ് നികുതി വെട്ടിക്കുറവും മൂലം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ധനക്കമ്മി പരിഹരിക്കാൻ നരേന്ദ്ര മോദി സർക്കാരിനെ സഹായിക്കുന്നതിന് എയർ ഇന്ത്യയുടെ വിജയകരമായ വിൽപ്പന നിർണായകമാണ്.
1932ൽ ടാറ്റ എയർലൈൻസായി ആരംഭിച്ച് 2007ൽ സർക്കാർ ഉടമസ്ഥതയിലുള്ള ആഭ്യന്തര ഓപ്പറേറ്ററായ ഇന്ത്യൻ എയർലൈൻസ് ലിമിറ്റഡുമായി ലയിപ്പിച്ച് എയർ ഇന്ത്യ ആയി മാറിയതിന് ശേഷം ലാഭമുണ്ടാക്കിയിട്ടില്ല. എയർ ഇന്ത്യയ്ക്ക് നിലവിൽ 11 ബില്യൺ ഡോളർ കട ബാധ്യതയാണുള്ളത്. എയർ ഇന്ത്യയുടെ വിൽപ്പനയ്ക്ക് മേൽനോട്ടം വഹിക്കുന്ന ഒരു കൂട്ടം മന്ത്രിമാർ ഇതിനകം തന്നെ കാരിയറിലെ സർക്കാർ ഓഹരികളും കുറഞ്ഞ ചെലവിൽ വിദേശ യൂണിറ്റും വിൽക്കാൻ അനുമതി നൽകിയിട്ടുണ്ട്. പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയിലാണ് പുരി ഇക്കാര്യം വ്യക്തമാക്കിയത്.

വാങ്ങുന്നവരെ ആകർഷിക്കുന്നതിനായി എയർലൈനിന്റെ കടത്തിന്റെ 7 ബില്യൺ ഡോളർ ഒഴിവാക്കാനുള്ള പദ്ധതി മോദി സർക്കാർ പരിഗണിക്കുന്നുണ്ടെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. ഡിസംബർ 15 മുതൽ തന്നെ സർക്കാർ ബിഡ് ക്ഷണിക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
ജെആര്‍ഡി ടാറ്റ എന്ന ജഹാംഗീര്‍ രതന്‍ജി ദാദാഭായ് ടാറ്റയാണ് എയര്‍ ഇന്ത്യയ്ക്ക് തുടക്കം കുറിച്ച വ്യക്തി. 1904 ജൂലായ് 29ന് രതന്‍ജി ദാദാഭായ് ടാറ്റയുടേയും ഫ്രഞ്ചുകാരിയായ സൂനിയുടേയും മകനായി പാരീസിലാണ് ജെആര്‍ഡി ടാറ്റ ജനിച്ചത്. 1929ല്‍ ഫ്രഞ്ച് പൗരത്വം ഉപേക്ഷിച്ച് ജെആര്‍ഡി ടാറ്റ ഇന്ത്യയില്‍ തിരിച്ചെത്തി. 1932ല്‍ ജെആര്‍ഡി ടാറ്റ, സ്വന്തമായി വിമാനക്കമ്പനി സ്ഥാപിച്ചു - ടാറ്റ എയര്‍ സര്‍വീസസ് എന്നായിരുന്നു ഈ കമ്പനിയുടെ പേര്. ഈ കമ്പനിയാണ് പിന്നീട് എയർ ഇന്ത്യയായി മാറിയത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
