കൊവിഡ് പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ലോക്ക്‌ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക തിരിച്ച് നല്‍കുമെന്ന് എയര്‍ ഇന്ത്യ. ടിക്കറ്റിന്റെ കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കില്ലെന്നും കമ്പനി അറിയിച്ചിട്ടുണ്ട്. ട്രാവല്‍ ഏജന്റുമാര്‍ക്കയച്ച കത്തിലാണ് എയര്‍ ഇന്ത്യ ഈ കാര്യം വ്യക്തമാക്കിയിരിക്കുന്നത്. മാർച്ച് 23 മുതൽ മെയ് 31 വരെയുള്ള ടിക്കറ്റുകളാണ് റീഫണ്ട് ചെയ്‌ത് നൽകുക. ആദ്യമായാണ് രാജ്യത്ത് വിമാനക്കമ്പനികളിൽ നിന്ന് ഇത്തരമൊരു പ്രഖ്യാപനം ഉണ്ടാകുന്നത്.
കൊവിഡ്-19 പശ്ചാത്തലത്തിൽ മാർച്ച് 25 മുതലാണ് രാജ്യത്ത് വിമാന സർവീസുകൾ റദ്ദാക്കിയത്. ഈ സാഹചര്യം കണക്കിലെടുത്ത് മിക്ക വിമാനക്കമ്പനികളും തങ്ങളുടെ യാത്രക്കാർക്ക് അധിക നിരക്കില്ലാതെ ടിക്കറ്റ് പുനക്രമീകരിക്കാനുള്ള ഓപ്ഷൻ മാത്രമേ നൽകിയിരുന്നുള്ളൂ. എന്നാൽ എയർ ഇന്ത്യ മാത്രമാണ് ലോക്ക്‌ഡൗണ്‍ കാലത്ത് റദ്ദാക്കിയ വിമാന ടിക്കറ്റുകളുടെ തുക കാന്‍സലേഷന്‍ ചാര്‍ജ്ജ് ഈടാക്കാതെ തിരികെ നൽകുന്നത്. ലോക്ക്‌ഡൗണില്‍ ഇളവ് പ്രഖ്യാപിക്കപ്പെടുകയും മെയ് 25 മുതല്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുകയും ചെയ്തതോടെയാണ് തുക മടക്കികൊടുക്കാമെന്ന തീരുമാനത്തിലേക്ക് എയര്‍ ഇന്ത്യ എത്തിയിരിക്കുന്നത്.

നേരത്തെ തന്നെ ടിക്കറ്റുക്കൾ ബുക്കുചെയ്‌ത യാത്രക്കാർക്ക് ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ ടിക്കറ്റുകൾക്ക് മുടക്കിയ തുക നഷ്ടപ്പെടുമെന്ന ആശങ്ക ഉണ്ടായിരുന്നു. ലോക്ക്‌ഡൗണിന്റെ ആദ്യ ഘട്ടത്തിൽ അതായത് മാർച്ച് 25 മുതൽ ഏപ്രിൽ 14 വരെയുള്ള സമയത്ത് ടിക്കറ്റ് ബുക്ക് ചെയ്തവർക്ക് റദ്ദാക്കൽ നിരക്കുകൾ ഈടാക്കാതെ വിമാനക്കമ്പനികൾ മുഴുവൻ നിരക്കും തിരികെ നൽകണമെന്ന് സിവിൽ ഏവിയേഷൻ മന്ത്രാലയം ഏപ്രിലിൽ വിമാന കമ്പനികളേട് ആവശ്യപ്പെട്ടിരുന്നു.
ജൂൺ മാസത്തിനുശേഷം യാത്രയ്‌ക്കുള്ള ബുക്കിംഗ് എയർ ഇന്ത്യ ഇതുവരെ ആരംഭിച്ചിട്ടില്ലെന്ന് ഓൺലൈൻ ട്രാവൽ ഏജന്റുമാർ പറഞ്ഞു. മാര്‍ച്ച് 25 മുതല്‍ നിര്‍ത്തി വെച്ച ആഭ്യന്തര വ്യോമഗതാഗതം രണ്ട് മാസങ്ങള്‍ക്ക് ശേഷം മെയ് 25-ന് ഭാഗികമായി പുനരാരംഭിച്ചിരുന്നു. കേരളത്തിലേക്കും വിമാന സർവീസ് നടത്തിയിരുന്നു. രോഗലക്ഷണങ്ങളില്ലെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഉള്ളവർക്ക് മാത്രമേ യാത്ര ചെയ്യാൻ അനുവാദം നൽകിയിരുന്നുള്ളൂ.
ശക്തമായ പരിശോധന സംവിധാനങ്ങളോടെയാണ് ആഭ്യന്തര വ്യോമഗതാഗതം പുനരാരംഭിച്ചത്. ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതോടെ വിവിധ രാജ്യങ്ങളിൽ കുടുങ്ങിയ ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരാൻ എയർ ഇന്ത്യ വന്ദേ ഭാരത് മിഷൻ എന്ന പേരിൽ വിമാന സർവീസ് നടത്തിയിരുന്നു. മാത്രമല്ല വന്ദേ ഭാരത് മിഷനു കീഴിൽ വിമാനങ്ങളിൽ യാത്രക്കാരെ ഇന്ത്യയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോകുന്നതിനായും എയർ ഇന്ത്യ സർവീസ് നടത്തിയിരുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
