കേരളം ആസ്ഥാനമായ എയർ കേരള വരുന്നു; 2025 ജൂണിൽ കണ്ണൂരിൽ നിന്ന് ആദ്യ വിമാനം പറന്നുയരും

കേരളത്തിന്റെ സ്വന്തം വിമാനം എത്തുന്നു. കണ്ണൂർ വിമാനത്താവളത്തിൽ നിന്ന് പുതിയ വിമാനക്കമ്പനിയായ എയർ കേരളയുടെ സർവീസ് പുതുവർഷത്തിൽ ആരംഭിക്കും. 2025 ജൂൺ മുതലാണ് പ്രവർത്തനം ആരംഭിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ടുമായി (KIAL) ധാരണാപത്രം ഒപ്പുവെച്ചു. തുടക്കത്തിൽ 76 പേരെ ഉൾക്കൊള്ളാവുന്ന എ.ടി.ആർ. ചെറുവിമാനങ്ങൾ ഉപയോഗിച്ച് ആഭ്യന്തര സർവീസുകളാണ് നടത്തും എന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

കരാർ പ്രകാരം കണ്ണൂരിൽ നിന്ന് ആഭ്യന്തര ലക്ഷ്യസ്ഥാനങ്ങളിലേക്ക് 90 മിനിറ്റ് ദൈർഘ്യത്തിൽ പറക്കുന്ന വിമാനങ്ങളായിരിക്കും സർവ്വീസ് നടത്തുന്നത്. എയർ കേരളയുമായുള്ള സഹകരണം കണ്ണൂർ വിമാനത്താവളത്തിന്റെ വളർച്ചയ്ക്ക് കാരണമാവുമെന്നാണ് എം.ഡി. സി.ദിനേശ്കുമാർ വ്യക്തമാക്കിയത്. നിലവിൽ എയർ ഇന്ത്യ എക്സ്പ്രസും ഇൻഡിഗോയുമാണ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും സർവീസ് നടത്തുന്നത്. മാത്രമല്ല സംസ്ഥാനത്തെ മറ്റു വിമാനത്താവളങ്ങളിൽ നിന്നും എയർ കേരള സർവീസ് ആരംഭിക്കും.

എയർ കേരളയുടെ ചെയർമാൻ അഫി അഹമ്മദ് ഇതിന്റെ വളർച്ചയ്ക്ക് വേണ്ടി സുപ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. അതാണ് എയർ കേരള വിജയകരമായി പറക്കാൻ ഒരുങ്ങുന്നതിന് കാരണവും. എയർ കേരളയുടെ വിജയത്തിനു പിന്നിൽ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം ഒരു പ്രധാന പങ്ക് വഹിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

കേരളം ആസ്ഥാനമായ എയർ കേരള വരുന്നു; 2025 ജൂണിൽ കണ്ണൂരിൽ നിന്ന് ആദ്യ വിമാനം പറന്നുയരും

"കണ്ണൂർ വിമാനത്താവളവുമായുള്ള ഞങ്ങളുടെ പങ്കാളിത്തം അന്താരാഷ്‌ട്ര പ്രവർത്തനങ്ങൾക്ക് തയ്യാറെടുക്കുമ്പോൾ തന്നെ പ്രധാന പ്രദേശങ്ങളെ ആഭ്യന്തരമായി ബന്ധിപ്പിക്കാൻ KIAL ഞങ്ങളെ അനുവദിക്കുന്നു. അതായത് മലബാറിലെ ടൂറിസം കേന്ദ്രങ്ങളിൽ പരമാവധി സഞ്ചാരികളെ എത്തിക്കാൻ ഇതിലൂടെ ശ്രമിക്കുന്നു. യാത്രക്കാർക്ക് വിശ്വസനീയവും താങ്ങാനാവുന്നതും കാര്യക്ഷമവുമായ യാത്ര വാഗ്ദാനം ചെയ്യുകയാണ് ഞങ്ങൾ ലക്ഷ്യമിടുന്നത്. അഫി അഹമ്മദ് കൂട്ടിച്ചേർത്തു.

കേരളം ആസ്ഥാനമായുള്ള എയർലൈന് ജൂലൈയിൽ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് കിട്ടിയിരുന്നു. നിലവിൽ ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷനിൽ (ഡി.ജി.സി.എ) നിന്ന് ഫ്ലൈയിംഗ് പെർമിറ്റ് ലഭിക്കാനുള്ള ശ്രമത്തിലാണ്. അതിനു ശേഷം മാത്രമേ എയർ കേരളക്ക് പറക്കാൻ സാധിക്കുള്ളൂ. ആഭ്യന്തര വിമാന സർവീസുകൾക്കപ്പുറം, കണ്ണൂരിനെ അന്താരാഷ്‌ട്ര സർവ്വീസുകളിലൂടെ ഒരു പ്രധാന യാത്രാ കേന്ദ്രമാക്കി മാറ്റാനും എയർലൈൻ ലക്ഷ്യമിടുന്നു. അന്താരാഷ്ട്ര സർവ്വീസുകൾ എത്തുന്നതോടെ കണ്ണൂരിന്റെ മുഖച്ഛായ തന്നെ മാറും.

എയർ കേരളയുടെ വരവ് കേരളത്തിന്റെ വളർച്ചയ്ക്കും ഒരു മുതൽകൂട്ടാവും. 2018 ഡിസംബറിൽ പ്രവർത്തനം ആരംഭിച്ച കണ്ണൂർ വിമാനത്താവളം ആറ് വർഷം കൊണ്ട് വലിയ നേട്ടം കൈവരിച്ചു. എയർ കേരളയുടെ വരവോടെ യാത്രക്കാരുടെ എണ്ണം വർദ്ധിക്കാനുള്ള സാധ്യതയുമുണ്ട്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X