രാജ്യത്തെ ഏറ്റവും വേഗത്തിൽ വളരുന്ന നഗരങ്ങളിൽ ഒന്നാണ് ബെംഗലൂരു. പ്രധാനപ്പെട്ട ഐടി നഗരം. അതുകൊണ്ടുതന്നെ നിരവധി മലയാളികൾ ബെംഗലൂരുവിൽ ജോലി ചെയ്യുന്നുണ്ട്. എന്നാൽ ഇപ്പോൾ ഇതാ ബെംഗലൂരു നഗരവാസികളെ ആകെ ആശങ്കപ്പെടുത്തുന്ന സംഭവങ്ങളാണ് അരങ്ങേറുന്നത്. കാരണം നഗരത്തിലെ വായു ഓരോ ദിവസം കഴിയുമ്പോഴും മലിനപ്പെടുകയാണ്. വായു ഗുണനിലവാര സൂചിക (AQI) 180 ൽ എത്തിയിരിക്കുന്നു. ഇത് നഗരവാസികളിൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമായേക്കുമെന്നാണ് ആശങ്ക.
പ്രശ്നം ഗുരുതരം
കനത്ത ഗതാഗത കുരുക്ക്, കഠിനമായ ശൈത്യം തുടങ്ങിയവ അനുഭവപ്പെടുന്ന സമയത്താണ് വായു മലിനീകരണവും വർദ്ധിച്ചിരിക്കുന്നത്. വായുവിന്‍റെ ഗുണനിലവാരം കുറയുന്നത് താമസക്കാരിൽ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകുമെന്നാണ് മുന്നറിയിപ്പ്. ഇതിനകം തന്നെ ആരോഗ്യപ്രശ്നങ്ങൾ അനുഭവിക്കുന്ന കുട്ടികൾക്കും യുവാക്കൾക്കും കൂടുതൽ ശക്തമായ പ്രത്യാഘാതങ്ങൾ അനുഭവപ്പെടുമെന്ന് ഡോക്ടർമാർ പറയുന്നു. അതുകൊണ്ടുതന്നെ അതിരാവിലെയും വൈകുന്നേരങ്ങളിലും അനാവശ്യമായി പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്ന് ഉദ്യോഗസ്ഥരും ആരോഗ്യ വിദഗ്ധരും പൗരന്മാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
മാസ്ക് നിർബന്ധം
നഗരത്തിലെത്തുന്നവർ മാസ്ക് ധരിക്കണമെന്നാണ് നിർദ്ദേശം. എന്തായാലും നഗരത്തിന്‍റെ സ്ഥിതി ഉടനടി മെച്ചപ്പെടണമെന്നില്ല. അടുത്ത കുറച്ച് ദിവസത്തേക്ക് വായുവിന്റെ ഗുണനിലവാരം മോശം വിഭാഗത്തിൽ തുടരുമെന്നാണ് വിലയിരുത്തൽ. വായു നിലവാര സൂചിക 157-ലേക്ക് വരും ദിവസങ്ങളിൽ തന്നെ എത്തും. വായുവിന്‍റെ ഗുണനിലവാരം കുറയുന്ന സാഹചര്യത്തിൽ താമസക്കാർ ജാഗ്രത പാലിക്കാനും, പുറത്തെ സമ്പർക്കം പരിമിതപ്പെടുത്താനും, അവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് പ്രതിരോധ നടപടികൾ സ്വീകരിക്കാനും ഉദ്യോഗസ്ഥർ അഭ്യർത്ഥിച്ചു.

പ്രധാന കാരണം
നഗരത്തിലെ വായു മലിനീകരണം വർദ്ധിക്കുന്നതിന് പ്രധാന കാരണം വാഹനങ്ങളുടെ വർദ്ധനവാണെന്നാണ് വിലയിരുത്തൽ. കാരണം ബെംഗളൂരു നഗരത്തിലെ 1.47 കോടി ആളുകൾക്ക് 1.2 കോടി വാഹനങ്ങളുണ്ടെന്നാണ് കണക്ക്. ഈ വാഹനങ്ങൾ പുറം തള്ളുന്ന പുകയാണ് നഗരത്തെ ആശങ്കപ്പെടുത്തുന്നത്. അതോടൊപ്പം അതിവേഗം നടന്ന് വരുന്ന വികസന പ്രവർത്തനങ്ങളും ബെംഗലൂരുവിനെ ശ്വാസം മുട്ടിക്കുന്നു.
മലയാളികൾ ആശങ്കയിൽ
നഗരതത്തിന്‍റെ സ്ഥിതി കണക്കിലെടുത്ത് സർക്കാർ അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് കോൺഗ്രസ് എംഎൽസി ദിനേശ് ഗൂലി ഗൗഡ ആവശ്യപ്പെട്ടിരുന്നു. ഇത് സംബന്ധിച്ച് അദ്ദേഹം മുഖ്യമന്ത്രിക്ക് കത്ത് നൽകുകയും ചെയ്തിട്ടുണ്ട്. വിഷയം പഠിക്കുന്നതിന് ഒരു വിദഗ്ദ്ധ സമിതി രൂപീകരിക്കണമെന്ന് ഗൂലി ഗൗഡ ആവശ്യപ്പെട്ടു. നഗരത്തിലെ ജനങ്ങൾ വാഹന ഉപയോഗം കുറയ്ക്കുക, പൊതുഗതാഗതം, ബൈക്കുകൾ/സൈക്കിളുകൾ എന്നിവയുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുക, വായു മലിനീകരണം കുറയ്ക്കുന്നതിന് മരങ്ങൾ, പാർക്കുകൾ, ഹരിത ഇടങ്ങൾ എന്നിവ നിർമ്മിക്കുക തുടങ്ങിയ നടപടികളാണ് അദ്ദേഹം ആവശ്യപ്പെടുന്നത്. അതേസമയം ഒരു വിദഗ്ദ്ധ സമിതി രൂപീകരിച്ച് ഉടൻ റിപ്പോർട്ട് സമർപ്പിക്കാൻ മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്.
നഗരത്തിലെ വായു മലിനീകരണത്തിൽ മലയാളികളും ആശങ്കയിലാണ്. സർക്കാർ തലത്തിൽ നടപടികൾ ഉടൻ കൈക്കൊള്ളണമെന്നാണ് അവർ ആവശ്യപ്പെടുന്നത്. കനത്ത തണുപ്പ് അനുഭവപ്പെടുന്ന ഈ സമയത്ത് വായു മലിനീകരണം കൂടി വർദ്ധിച്ചാൽ നഗരത്തിലെ ജീവിതം ദുസ്സഹമാകുമെന്നാണ് മലയാളികൾ പറയുന്നത്.
More From GoodReturns

അടൽ പെൻഷൻ യോജന: ഓഗസ്റ്റ് 1 മുതൽ ഓട്ടോ-ഡെബിറ്റ്; പിഴ ഒഴിവാക്കാൻ അക്കൗണ്ടിൽ പണമുണ്ടെന്ന് ഉറപ്പാക്കൂ

ആർബിഐ പണനയ യോഗം വരുന്നു; നിഫ്റ്റി ഓട്ടോ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?

ദുബായിൽ സ്വർണം വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞാൽ പണം ലാഭിക്കാം!

മാരുതി സുസുക്കി Q1 ഫലം: എസ്യുവി വിൽപന ലാഭത്തിൽ കുതിച്ചുചാട്ടമുണ്ടാക്കുമോ?

10 രൂപയിൽ താഴെയുള്ള പെന്നി ഓഹരികളുടെ കുതിപ്പ്; നിക്ഷേപകർ അറിയേണ്ട സുപ്രധാന കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പിന് സാധ്യത; എഫ് ആൻഡ് ഒ എക്സ്പയറിക്ക് മുന്നോടിയായി നിക്ഷേപകർ അറിയേണ്ടതെന്ത്?

ദുബായിൽ സ്വർണ്ണം വാങ്ങുമ്പോൾ ലാഭമാണോ? കേരളത്തിലെ വിലയുമായി താരതമ്യം ചെയ്യാം

എൽഐസി എജിഎം ഇന്ന്: ഡിവിഡന്റും ബോണസ് ഓഹരികളും പ്രഖ്യാപിക്കുമോ? നിക്ഷേപകർ ആകാംക്ഷയോടെ ഉറ്റുനോക്കുന്ന നിർണ്ണായക തീരുമാനങ്ങൾ

കോൺകോർ ഡിവിഡന്റ്: ഓഗസ്റ്റ് 3-ന് ഓഹരി വിപണിയിൽ എന്ത് സംഭവിക്കും?

ബെംഗളൂരു മെട്രോ യെല്ലോ ലൈൻ: സാങ്കേതിക തകരാറുകൾ പരിഹരിച്ചു, സർവീസുകൾ സാധാരണ നിലയിൽ; യാത്രക്കാർക്ക് ആശ്വാസം

തിങ്കളാഴ്ച വിപണിയിൽ വൻ മാറ്റങ്ങൾ? ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ!



Click it and Unblock the Notifications