സുഖകരകമായ യാത്ര ഉറപ്പുവരുത്തുന്നതിനായി കേന്ദ്ര വ്യോമയാന മന്ത്രാലയം വിമാനയാത്രാ മാനദണ്ഡങ്ങള്‍ പുറപ്പെടുവിച്ചു.
60% സീറ്റുകള്‍ക്ക് സെലക്ഷന് ഫീസ് ഈടാക്കാതിരിക്കുക, മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിക്കുക, ഒരേ പിഎന്ആറിലുള്ള യാത്രികരെ അടുത്തടുത്ത് ഇരുത്തുക എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.

വിമാന യാത്ര കൂടുതല്‍ പ്രാപ്യമായിട്ടുണ്ടെന്ന് മന്ത്രാലയം നിരീക്ഷിച്ചു. ഈ സാഹചര്യത്തില്‍ യാത്രക്കാര്‍ക്ക് കൂടുതല്‍ സൗകര്യങ്ങളൊരുക്കേണ്ടത് അനിവാര്യമാണ്. അതിനാലാണ് പുതിയ മാനദണ്ഡങ്ങള്‍.
''ഉഡാന്‍ പദ്ധതി പ്രകാരം വിമാന യാത്ര സാധാരണക്കാര്‍ക്ക് പ്രാപ്യമായി. ആഗോളതലത്തില്‍ മൂന്നാമത്തെ വലിയ ആഭ്യന്തര വ്യോമയാന വിപണിയായി ഇന്ത്യ ഉയര്‍ന്നു.ഇന്ത്യന്‍ വിമാനത്താവളങ്ങള്‍ ഇന്ന് പ്രതിദിനം അഞ്ച് ലക്ഷത്തിലധികം യാത്രക്കാരെ വരവേല്‍ക്കുന്നു. മേഖലയുടെ ദ്രുതഗതിയിലുള്ള വളര്‍ച്ചയെയാണ് പ്രവണത അടയാളപ്പെടുത്തുന്നത്," മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
നിയമങ്ങള്‍ എപ്പോള്‍ നടപ്പിലാകുമെന്ന കാര്യത്തില്‍ വ്യക്തതയില്ല.
ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ പുറപ്പെടുവിച്ച പുതിയ നിയമങ്ങള്‍:
ന്യായമായ പ്രവേശനം ഉറപ്പാക്കുന്നതിന് ഏതൊരു വിമാനത്തിലും കുറഞ്ഞത് 60% സീറ്റുകള്‍ സൗജന്യമായി അനുവദിക്കണം. ഇത് പ്രകാരം, ടിക്കറ്റ് ബുക്ക് ചെയ്യുന്ന ഏതൊരു യാത്രികര്‍ക്കും ഈ സീറ്റുകള്‍ ഉപയോഗിക്കാനാകും. സീറ്റുകള്‍ തെരഞ്ഞെടുക്കുന്നതിന് അധിക നിരക്ക് ഈടാക്കാന്‍ വ്യോമയാന കമ്പനികള്‍ക്കാകില്ല.
ഒരേ പിഎന്ആറല് യാത്ര ചെയ്യുന്ന യാത്രക്കാര്‍ക്ക് ഒരുമിച്ച് ഇരിക്കാം, പ്രത്യേകിച്ച് അടുത്തുള്ള സീറ്റുകളില്‍. ഇത് ഒരുമിച്ച് ടിക്കറ്റെടുക്കുന്ന കുടുംബങ്ങളേയും കൂട്ടായ്മകളേയും സഹായിക്കും.
മറ്റ് മാനദണ്ഡങ്ങള്‍
- സുരക്ഷയ്ക്കും പ്രവര്‍ത്തന നിയന്ത്രണങ്ങള്‍ക്കും വിധേയമായി, സ്പോര്‍ട്സ്, സംഗീത ഉപകരണങ്ങള്‍ വഹിക്കാന്‍ യാത്രികര്‍ക്ക് സൗകര്യമൊരുക്കണം.
- വളര്‍ത്തുമൃഗങ്ങളെ കൊണ്ടുപോകുന്നതിന് എയര്‍ലൈനുകള്‍ വ്യക്തവും സുതാര്യവുമായ നയങ്ങള്‍ കൊണ്ടുവരും.
- യാത്രക്കാരുടെ അവകാശങ്ങള്‍ ഉറപ്പുവരുത്തണം. പ്രത്യേകിച്ച് കാലതാമസം, റദ്ദാക്കല്‍, ബോര്‍ഡിംഗ് നിഷേധിക്കല്‍ എന്നിവ സംഭവിക്കുമ്പോള്‍.
- എയര്‍ലൈന്‍ വെബ്സൈറ്റുകള്‍, മൊബൈല്‍ ആപ്ലിക്കേഷനുകള്‍, ബുക്കിംഗ് പ്ലാറ്റ്ഫോമുകള്, വിമാനത്താവള കൗണ്ടറുകള്‍ എന്നിവയിലുടനീളം യാത്രക്കാരുടെ അവകാശങ്ങള്‍ പ്രസിദ്ധീകരിക്കണം.
- യാത്രക്കാരെ അവകാശങ്ങളെക്കുറിച്ച് ബോധവാന്മാരാക്കണം. ഇതിനായി പ്രദേശിക ഭാഷകളില്‍ ആശയവിനിമയം വേണം.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം



Click it and Unblock the Notifications