എയര്‍ബസ് വിമാനങ്ങളിലും ഹെലികോപ്റ്ററുകളിലും ഉപയോഗിക്കുന്ന പ്രധാന സാങ്കേതികവിദ്യകള്‍ ബെംഗളൂരുവിലെ എഞ്ചിനീയര്‍മാര്‍ ഇനി രൂപകല്പന ചെയ്യും. ആഗോള വിമാനനിര്‍മ്മാണ കമ്പനി, നഗരത്തില്‍, ടെക്നോളജി സെന്റര്‍ തുറന്നതോടെയാണിത്.

8,80,000 ചതുരശ്ര അടി വിസ്തീര്‍ണ്ണമുള്ള, 5000 ത്തോളം ജീവനക്കാരെ ഉള്‍ക്കൊള്ളുന്ന സൗകര്യം, എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ പരിവര്‍ത്തനം, ഉപഭോക്തൃ സേവനങ്ങള്‍, സംഭരണം എന്നിവ നിര്‍വഹിക്കും.
എയര്‍ബസ് ബെംഗളൂരു കാമ്പസും ഇന്ത്യ ഏവിയേഷന്‍ ഇക്കോസിസ്റ്റവും
ഉദ്ഘാടനച്ചടങ്ങില്‍ കര്‍ണ്ണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറും കര്‍ണാടക വ്യവസായ, അടിസ്ഥാന സൗകര്യ മന്ത്രി എം ബി പാട്ടീലും പങ്കെടുത്തു. കേന്ദ്ര സിവില്‍ ഏവിയേഷന്‍ മന്ത്രി റാംമോഹന് നായിഡു പരിപാടിയില്‍ വെര്‍ച്വലായി പങ്കെടുത്തു.
യൂറോപ്പിന് പുറത്തുള്ള ഏറ്റവും വലിയ എഞ്ചിനീയറിംഗ്, ഡിജിറ്റല്‍ കേന്ദ്രമാണ് ബെംഗളൂരു കാമ്പസ് എന്ന് കമ്പനി അറിയിക്കുന്നു.
എഞ്ചിനീയറിംഗ്, ഉപഭോക്തൃ സേവനങ്ങള്‍, സംഭരണം എന്നിവയുള്‍പ്പെടെ നിരവധി പ്രവര്‍ത്തനങ്ങള്‍ ഏകീകരിക്കുന്ന കേന്ദ്രമാകും ഇത്. എഞ്ചിനീയര്‍മാര്‍ പ്രധാന സാങ്കേതിക വിദ്യകള്‍ രൂപകല്പന ചെയ്യുമ്പോള്‍ ഇന്ത്യയിലും വിദേശത്തുമുള്ള ഉപഭോക്താക്കളെ കസ്റ്റമര്‍ സര്‍വീസ് സെന്റര്‍ പിന്തുണയ്ക്കും.
ലോകമെങ്ങുമുള്ള ഉപഭോക്താക്കള്‍ക്ക് സാങ്കേതിക സഹായവും ഓരോ എയര്‍ലൈനിന്റെയും ആവശ്യങ്ങള്‍ക്കായി രൂപകല്‍പ്പന ചെയ്ത പ്രത്യേക പിന്തുണ പാക്കേജുകളും സെന്റര്‍ നല്‍കും.
വിമാനങ്ങള്‍ സുഗമമായി പറക്കുന്നുവെന്ന് ഉറപ്പാക്കുന്ന 'ഫ്ലൈറ്റ് മണിക്കൂര്‍ സേവനങ്ങളാ' ണ് മറ്റൊരു പ്രത്യേകത. ഇന്ത്യയില്‍ നിന്നുള്ള സോഴ്സിംഗ് സമീപ വര്‍ഷങ്ങളില്‍ കുത്തനെ ഉയര്‍ന്നതായി എയര്‍ബസ് പറഞ്ഞു.
2019 ല്‍ 500 മില്യണ്‍ യുഎസ് ഡോളറായിരുന്ന വാര്‍ഷിക സോഴ്സിംഗ് ഇപ്പോള്‍ 1.5 ബില്യണ്‍ യുഎസ് ഡോളറിലധികമായി.ദശകം അവസാനിക്കുന്നതിന് മുമ്പ് അത് 2 ബില്യണ്‍ യുഎസ് ഡോളര്‍ കടക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications