ഇന്ത്യയിലെ ആഭ്യന്തര വിമാനയാത്രാ നിരക്കുകൾ ട്രെയിൻ നിരക്കുകൾക്ക് കടുത്ത മത്സരം സൃഷ്ടിക്കുന്നുണ്ടെന്ന് ഇന്റർനാഷണൽ എയർ ട്രാൻസ്പോർട്ട് അസോസിയേഷൻ (IATA). ഇന്നലെ ജൂൺ 1ന് ന്യൂഡൽഹിയിലെ ഭാരത് മണ്ഡപത്തിൽ IATA അതിന്റെ 81-ാമത് വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്തു കൊണ്ടാണ് ഈ കാര്യം വ്യക്തമാക്കിയത്.
42 വർഷത്തിനുശേഷം ഇന്ത്യയിൽ ആതിഥേയത്വം വഹിക്കുന്ന പരിപാടിയിൽ, ' സസ്റ്റൈനിംഗ് ആൻഡ് ഗ്രോയിംഗ് എ ഡയനാമിക് എയർ ട്രാൻസ്പോർട്ട് മാർക്കറ്റ് ' എന്ന വിഷയത്തിൽ 'ഏവിയേഷൻ ഇൻ ഇന്ത്യ' എന്ന റിപ്പോർട്ട് പ്രകാശനം ചെയ്തു. ഈ റിപ്പോർട്ടിലാണ് ഇന്ത്യൻ വ്യോമഗതാഗതത്തെ കുറിച്ച് IATA അഭിപ്രായപ്പെട്ടത്. രാജ്യത്തെ റെയിൽ ഗതാഗതം കൂടുതൽ വളരുന്നുവെന്നും ഈ റിപ്പോർട്ടിലൂടെ വ്യക്തമാവുന്നുണ്ട്.
വിമാന ടിക്കറ്റ് നിരക്കിലെ ഇടിവ്
ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കായി ഇന്ത്യൻ യാത്രക്കാർ നൽകുന്ന ശരാശരി വിമാന ടിക്കറ്റ് നിരക്ക് 2011 നെ അപേക്ഷിച്ച് യഥാക്രമം 21ശതമാനവും, 38 ശതമാനവും കുറഞ്ഞതായി ഈ റിപ്പോർട്ടിൽ പറയുന്നു. വ്യോമയാന മേഖല 7.7 ദശലക്ഷം തൊഴിലവസരങ്ങൾ നൽകുകയും രാജ്യത്തിന്റെ ജിഡിപിയിലേക്ക് 53.6 ബില്യൺ യുഎസ് ഡോളർ സംഭാവന ചെയ്യുകയും ചെയ്യുന്നു. ഇത് മൊത്തം ജിഡിപിയുടെ 1.5 ശതമാനമാണ്.
2011 മുതൽ, ആഭ്യന്തര, അന്തർദേശീയ വിമാന യാത്രകൾക്കായി ഇന്ത്യൻ യാത്രക്കാർ നൽകിയ യഥാർത്ഥ ശരാശരി വിമാന ടിക്കറ്റ് നിരക്ക് ഗണ്യമായി കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നുണ്ട്. 2011ൽ ആഭ്യന്തര, അന്തർദേശീയ വിമാന നിരക്കുകൾ ഏകദേശം 79 ശതമാനം, 62 ശതമാനം എന്നീ നിലവാരത്തിലായിരുന്നു. എന്നാൽ നിലവിലെ കണക്ക് പ്രകാരം ഇത് യഥാക്രമം 21 ശതമാനവും 38 ശതമാനവും കുറഞ്ഞു എന്നും റിപ്പോർട്ടിൽ പരാമർശിക്കുന്നുണ്ട്.

കോവിഡ് കാലഘട്ടത്തിലെ ട്രെൻഡ്
കോവിഡ് 19 കാലഘട്ടത്തിൽ വിമാന യാത്രകൾ കുറഞ്ഞതോടെ ടിക്കറ്റ് നിരക്കുകളും കുറഞ്ഞിരുന്നു. പ്രത്യേകിച്ച് അന്താരാഷ്ട്ര യാത്രയ്ക്ക് ഇത് നെഗറ്റീവായി പ്രതിഫലിച്ചു. എന്നാൽ ഈ ട്രെൻഡ് പ്രകാരം ശരാശരി ടിക്കറ്റ് നിരക്ക് വീണ്ടും കുറയുകയാണെന്ന് അതിൽ പ്രസ്താവിച്ചു. കഴിഞ്ഞ ദശകത്തിൽ, മികച്ച 10 എയർലൈനുകളുടെ സംയോജിത വിപണി വിഹിതം 2014-ൽ 60.7 ശതമാനമായിരുന്നു, എന്നാൽ അത് 2024ൽ എത്തിയപ്പോൾ 90.9 ശതമാനമായി വർദ്ധിച്ചു.
എയർ ലൈൻ കമ്പനികളുടെ ലയനം
AIX കണക്റ്റിനെ എയർ ഇന്ത്യ എക്സ്പ്രസിലേക്കും വിസ്താരയെ എയർ ഇന്ത്യയിലേക്കും ലയിപ്പിച്ചത് വലിയ വാർത്തയായിരുന്നു. ഇത് വ്യോമഗതാഗത വ്യവസായത്തിന്റെ മത്സരശേഷി വർദ്ധിപ്പിക്കുമെന്നും സാമ്പത്തികമായി സുസ്ഥിരമായ പ്രവർത്തനങ്ങൾ ഉറപ്പാക്കുമെന്നും മെച്ചപ്പെട്ട സേവനങ്ങളിലൂടെ യാത്രക്കാർക്ക് പ്രയോജനം ചെയ്യുമെന്നും റിപ്പോർട്ടിൽ പ്രസ്താവിച്ചു.
ട്രെയിൻ ടിക്കറ്റും എയർ ടിക്കറ്റും...
ആഭ്യന്തര വിമാന ടിക്കറ്റുകൾ കൂടുതൽ താങ്ങാനാവുന്നതാണ്. എന്നാൽ 2024-ൽ ട്രെയിൻ ടിക്കറ്റ് നിരക്കുകളും വിമാന ടിക്കറ്റ് നിരക്കുകളും തമ്മിൽ നേരിയ വ്യത്യാസമാണ് കാണിക്കുന്നത്. ഉദാഹരണത്തിന് മുംബൈയിൽ നിന്ന് കൊൽക്കത്തയിലേക്കുള്ള ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്രയ്ക്ക് 6,000 രൂപയാണ് ഈടാക്കിയത്, എന്നാൽ ഇതേ റൂട്ടിലേക്ക് വിമാന ടിക്കറ്റ് നിരക്ക് 6,380 രൂപയായിരുന്നു. അതായത് യാത്രാ സമയം ശരാശരി 32 മണിക്കൂറിൽ നിന്ന് 2 മണിക്കൂർ 40 മിനിറ്റായി കുറയുന്നു എന്നർത്ഥം.
എന്നാൽ മറുവശത്ത് ഡൽഹിയിൽ നിന്ന് ചെന്നൈയിലേക്കുള്ള ശരാശരി വിമാന ടിക്കറ്റ് നിരക്ക് 6,550 രൂപയായിരുന്നു. പക്ഷേ ഫസ്റ്റ് ക്ലാസ് ട്രെയിൻ യാത്രയ്ക്ക് 7,150 രൂപ ചെലവാകുന്നു.
"ആഗോള വ്യോമയാന രംഗത്ത് മൂന്നാമത്തെയും എയർ കാർഗോയിൽ ആറാമത്തെയും വലിയ രാജ്യമായ ഇന്ത്യ ഒരു മികച്ച വ്യോമയാന വിപണിയാണെന്ന് വിശ്വസിക്കുന്നു. ശരാശരി വിമാന ടിക്കറ്റ് നിരക്ക് കുറഞ്ഞതിനാൽ ഇന്ത്യൻ യാത്രക്കാർക്ക് വളരെയധികം പ്രയോജനം ലഭിച്ചു," എന്ന് IATAയുടെ ഇന്ത്യ, നേപ്പാൾ, ഭൂട്ടാൻ എന്നിവയുടെ കൺട്രി ഡയറക്ടർ അമിതാഭ് ഖോസ്ല പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications