ഇന്ത്യയിലെ സ്വകാര്യ വിമാന കമ്പനികൾ ആഭ്യന്തര, അന്തർദേശീയ യാത്രകൾക്കായി ബുക്കിംഗ് പുനരാരംഭിച്ചതായി അവരുടെ വെബ്‌സൈറ്റുകൾ വ്യക്തമാക്കുന്നു. വിമാന കമ്പനികൾ ശനിയാഴ്ച വീണ്ടും ബുക്കിംഗ് ആരംഭിച്ചുവെന്നാണ് ബന്ധപ്പെട്ട വൃത്തങ്ങളിൽ നിന്നുള്ള വിവരം. സ്‌പൈസ്‌ജെറ്റും ഗോ എയറും മെയ് 16 മുതലുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്. ഇൻഡിഗോയും വിസ്താരയും ജൂൺ 1 മുതലുള്ള യാത്രകൾക്കുള്ള ടിക്കറ്റുകളുടെ ബുക്കിംഗ് ആണ് ആരംഭിച്ചിരിക്കുന്നത്.
വ്യോമയാന മന്ത്രാലയത്തിന്റെ ഉത്തരവ്
കൊവിഡ് -19 വ്യാപിക്കുന്നത് തടയാൻ ഏർപ്പെടുത്തിയ ലോക്ക്ഡൌൺ നിയന്ത്രണങ്ങൾ പ്രാബല്യത്തിൽ തുടരുന്നതിനിടയിൽ ബുക്കിംഗ് നടത്തരുതെന്ന് വ്യോമയാന മന്ത്രാലയം കഴിഞ്ഞ ആഴ്ച്ച വ്യക്തമാക്കിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് കമ്പനികളുടെ നീക്കം. കൂടുതൽ നിർദ്ദേശങ്ങൾ ലഭിക്കുന്നതുവരെ ബുക്കിംഗ് നടത്തരുതെന്നാണ് കമ്പനികളോട് ആവശ്യപ്പെട്ടിരുന്നത്.
എയർ ഇന്ത്യ
ഏപ്രിൽ 18ന് സർക്കാർ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും ബുക്കിംഗ് പുനരാരംഭിക്കുന്നതായി സൈറ്റിൽ പരസ്യപ്പെടുത്തിയിരുന്നു. എന്നാൽ ഇതിനെ തുടർന്ന് ബുക്കിംഗ് ആരംഭിക്കരുതെന്ന നിർദ്ദേശവുമായി വ്യോമയാന മന്ത്രാലയം എത്തി. എയർ ഇന്ത്യ പരസ്യം സൈറ്റിൽ നിന്ന് നീക്കം ചെയ്തു. നിലവിൽ എയർ ഇന്ത്യ ഇതുവരെ ബുക്കിംഗ് പുനരാരംഭിച്ചിട്ടില്ല. ബുക്കിംഗ് നിർത്തി വയ്ക്കാൻ എല്ലാ വിമാനക്കമ്പനികളോടും വ്യോമയാന വകുപ്പ് വ്യക്തമാക്കിയിരുന്നു
ടിക്കറ്റ് നിരക്ക്
ഡൽഹിയിൽ നിന്ന് ബെംഗളൂരുവിലേക്ക് മെയ് 16നുള്ള സ്‌പൈസ് ജെറ്റ് വിമാന ടിക്കറ്റിന് നിലവിൽ 3,500 രൂപയാണ് നിരക്ക്. ജൂൺ 1ലെ യാത്രയ്‌ക്ക് ഇൻഡിഗോയും ഇതേ റൂട്ടിന് സമാനമായ വിലയാണ് ഈടാക്കുന്നത്. ജൂൺ 1 ന് ഡൽഹി -കൊൽക്കത്ത വിസ്താര വിമാനത്തിന്റെ നിരക്ക് 3,800 രൂപയും ഇൻഡിഗോ നിരക്ക് 3,400 രൂപയുമാണ്. ജൂൺ 1 നുള്ള ഡൽഹി - മുംബൈ വിമാന ടിക്കറ്റ് വിസ്താരയിൽ 4,400 രൂപയ്ക്ക് ലഭ്യമാണ്. ഗോ എയർ അതേ റൂട്ടിലെ മെയ് 16ന് 2,500 രൂപയാണ് ടിക്കറ്റ് നിരക്ക്.
ഇളവുകൾ നൽകിയോ?
ബുക്കിംഗ് പുനരാരംഭിക്കുന്നതിന് എയർലൈൻസിന് മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചിട്ടുണ്ടോ എന്ന് വ്യക്തമല്ല. ചില ബിസിനസുകൾക്ക് കേന്ദ്ര സർക്കാർ ശനിയാഴ്ച ചില ഇളവുകൾ നൽകിയിരുന്നു. വിമാനക്കമ്പനികൾ തങ്ങളുടെ ബിസിനസ്സ് പ്രവർത്തനങ്ങൾ പുനരാരംഭിക്കുന്നതിനുള്ള ഒരു സൂചനയായി വേണം ബുക്കിംഗ് പുനരാരംഭിച്ചിരിക്കുന്നതിനെ കണക്കാക്കേണ്ടത്. നിലവിലെ സാമ്പത്തിക പ്രതിസന്ധികൾ കാരണം മിക്ക കമ്പനികളും ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുകയോ ജീവനക്കാരെ ശമ്പളമില്ലാതെ അവധിക്ക് അയയ്ക്കുകയോ ആണ് ചെയ്യുന്നത്.
പണം തിരികെ നൽകില്ല
ലോക്ക്ഡൌൺ കാലത്ത് ബുക്കിംഗ് സ്വീകരിച്ചത് വഴി എയർലൈൻസുകൾക്ക് ധാരാളം പണം ലഭിച്ചിരുന്നു. മിക്ക കേസുകളിലും, വിമാനക്കമ്പനികൾ അവരുടെ ഉപഭോക്താക്കൾക്കും ഏജന്റുമാർക്കും പിന്നീട് ടിക്കറ്റ് ബുക്ക് ചെയ്യുന്നതിനായി ഒരു ‘ക്രെഡിറ്റ് ഷെൽ' സൃഷ്ടിച്ച് പണം മടക്കി നൽകുന്നില്ല.
More From GoodReturns

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

തിങ്കളാഴ്ച വിപണിയിൽ കുതിക്കാൻ സാധ്യതയുള്ള 2 ഓഹരികൾ; ബ്രോക്കറേജ് റിപ്പോർട്ടുകൾ നൽകുന്ന സൂചനകൾ ഇതാ

ബെംഗളൂരു യാത്രക്കാർ ശ്രദ്ധിക്കുക; ഫ്ലൈഓവർ നിയന്ത്രണങ്ങൾ കർശനമാക്കി, പിഴ ഒഴിവാക്കാൻ ഈ വഴികൾ നോക്കൂ

ബംഗളൂരു-മംഗളൂരു വന്ദേ ഭാരത്: ട്രയൽ റൺ വൻ വിജയം, ഇനി യാത്ര എളുപ്പം; അറിയേണ്ടതെല്ലാം

സ്വർണവിലയിൽ നേരിയ കുറവ്; ഇന്ന് വാങ്ങാൻ പദ്ധതിയുണ്ടോ? അറിയേണ്ട പ്രധാന കാര്യങ്ങൾ ഇതാ

സ്വർണവിലയിൽ മാറ്റമില്ല, വെള്ളിക്ക് വൻ കുതിപ്പ്; സെപ്റ്റംബർ 7-ലെ ഇന്നത്തെ നിരക്കുകൾ ഇങ്ങനെ



Click it and Unblock the Notifications
