കേപ്ടൗണ്‍: ഇന്ത്യയില്‍ റിലയന്‍സ് ജിയോയുടെ വരവോട് മറ്റ് മുന്‍നിര ടെലികോം കമ്പനികള്‍ എല്ലാം പ്രതിസന്ധിയിലായി. വോഡഫോണും ഐഡിയയും ഒരുമിച്ച് ചേര്‍ന്ന് 'വി' രൂപീകരിച്ചിട്ടും പിടിച്ചുനില്ക്കാന് ആകുന്നില്ല. ഭാരതി എയര്‍ടെല്ലിന്റെ കാര്യവും ഏതാണ്ട് ഇങ്ങനെയൊക്കെ തന്നെയാണ്.
എന്നാല്‍ ഇന്ത്യയിലെ പോലെ അല്ല മറ്റ് രാജ്യങ്ങളിലെ സ്ഥിതി. അത്തരത്തില്‍ വന്‍ നേട്ടമുണ്ടാക്കിയിരിക്കുകയാണ് ഭാരതി എയര്‍ടെല്‍. ആഫ്രിക്കയിലാണ് എയര്‍ടെല്‍ വന്‍ വളര്‍ച്ച നേടിയിരിക്കുന്നത്. വിശദാംശങ്ങള്‍ നോക്കാം...
മൊത്തലാഭം
കഴിഞ്ഞ വര്ഷമുമായി താരതമ്യം ചെയ്യുമ്പോള്‍ എയര്‍ടെല്‍ ആഫ്രിക്ക മൊത്ത ലാഭത്തില്‍ ഉണ്ടാക്കിയ വര്‍ദ്ധന 13.1 ശതമാനത്തിന്റേതാണ് എന്നണ് കണക്കുകള്‍. ഡിസംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തിലെ മൊത്ത ലാഭം 116 ദശലക്ഷം ഡോളര്‍ ആണ്.
എല്ലാ മേഖലകളിലും
ഉപയോക്താക്കളുടെ എണ്ണത്തിലുള്‍പ്പെടെ വലിയ വളര്‍ച്ചയാണ് കൈവരിച്ചിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഓരോ ഉപഭോക്താവില്‍ നിന്നുമുള്ള ശരാശരി വരുമാനവും വര്‍ദ്ധിച്ചു. ജൂലായില്‍ തുടങ്ങി സെപ്തംബറില്‍ അവസാനിച്ച സാമ്പത്തിക പാദത്തില്‍ മൊത്ത വരുമാനം 88 ദശലക്ഷം ഡോളര്‍ ആയിരുന്നു.
വരുമാന വളര്‍ച്ച
വരുമാനത്തിലും വലിയ വളര്‍ച്ചയാണ് കമ്പനി ആഫ്രിക്കയില്‍ നേടിയിട്ടുള്ളത്. വരുമാനത്തില്‍ 17.2 ശതമാനം വാര്‍ഷിക വളര്‍ച്ചയാണ് നേടിയിട്ടുള്ളത്. ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള പാദത്തില്‍ 1,034 ദശലക്ഷം ഡോളര്‍ ആയി വരുമാനം ഉയര്‍ന്നു.
ആഫ്രിക്കന്‍ രാജ്യങ്ങള്‍
ഭാരതി എയര്‍ടെല്‍ ആഫ്രിക്കയിലെ നൈജീരിയ, ഈസ്റ്റ് ആഫ്രിക്ക, ഫ്രാങ്കോഫോണ്‍ ആഫ്രിക്ക എന്നിവിടങ്ങളില്‍ ആണ് സാന്നിധ്യം ശക്തമാക്കിയിട്ടുള്ളത്. വോയ്സ്, ഡാറ്റ, മൊബൈല്‍ മണി തുടങ്ങിയ എല്ലാ മേഖലകളിലും കമ്പനി മികച്ച വളര്‍ച്ച സ്വന്തമാക്കിയിട്ടുണ്ട്.
ഉപയോക്താക്കളുടെ എണ്ണം
എയര്‍ടെലിന്റെ കസ്റ്റമര്‍ ബേസും വലിയ രീതിയില്‍ വളര്‍ന്നിട്ടുണ്ട്. 11 ശതമാനം ആണ് വളര്‍ച്ച. ഇതോടെ കസ്റ്റമര്‍ ബേസ് 118.9 ദശലക്ഷം ആയി. ആവറേജ് റെവന്യു പെര് യൂസര്‍ എന്നത് 2.9 ഡോളര്‍ ആയും ഡിസംബര്‍ പാദത്തില്‍ ഉയര്‍ന്നിട്ടുണ്ട്.
മൊബാല്‍ ഡാറ്റ
എയര്‍ടെല്‍ ആഫ്രിക്കയുടെ മൊബൈല്‍ ഡാറ്റ കസ്റ്റമര്‍ ബേസിലെ വാര്‍ഷി വര്‍ദ്ധന 23.5 ശതമാനം ആണ്. മൊബൈല്‍ മണി സേവനങ്ങളില്‍ 29 ശതമാനം വളര്‍ച്ചയും നേടിയിട്ടുണ്ട്. ഡിസംബര്‍ പാദത്തില്‍ പുതിയതായി 2.5 ദശലക്ഷം ഉപഭോക്താക്കളെ കൂടി എയര്‍ടെല്ലിന് ലഭിക്കുകയും ചെയ്തു.
മൊബൈല്‍ മണി
ലോകം കൂടുതല്‍ ഡിജിറ്റല്‍ ആകുമ്പോള്‍ മൊബൈല്‍ മണി എന്നതും വികസിക്കും. ആഫ്രിക്കയില്‍ അതില്‍ നിന്ന് ഏറ്റവും അധികം നേട്ടമുണ്ടാക്കിക്കൊണ്ടിരിക്കുന്ന കമ്പനികളില്‍ ഒന്നാണ് എയര്‍ടെല്‍. വാര്‍ഷിക വളര്‍ച്ച 34 ശതമാണ് ഇക്കാര്യത്തില്‍ എയര്‍ടെല്‍ നേടിയിരിക്കുന്നത്. ഡാറ്റ വരുമാനത്തില്‍ 20.4 ശതമാനത്തിന്റെ വളര്‍ച്ചയും നേടി.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications