മുംബൈ: എയര്‍ടെല്ലിന്റെ ജനപ്രിയ പ്ലാനുകളില്‍ ഒന്നായിരുന്നു 749 രൂപയുടെ ഫാമിലി പോസ്റ്റ് പെയ്ഡ് പ്ലാന്‍. കഴിഞ്ഞ വര്‍ഷം മെയ് മാസത്തില്‍ ആയിരുന്നു ഈ പ്ലാന്‍ പ്രഖ്യാപിച്ചത്. എന്നാല്‍ ഇപ്പോള്‍ 749 രൂപയുടെ ഫാമിലി പോസ്റ്റ് പെയ്ഡ് അടിസ്ഥാന പ്ലാന്‍ അവര്‍ പിന്‍വലിച്ചിരിക്കുകയാണ്.
അതുകൊണ്ട് ആരും ഞെട്ടേണ്ട കാര്യമൊന്നും ഇല്ല. പുതിയ കിടിലന്‍ പ്ലാനുകള്‍ എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. ഫാമിലി പ്ലാനിന് അല്പം ചെലവ് കൂടും എന്ന് മാത്രമേ ഉള്ളൂ. പുതിയ പ്ലാനുകള്‍ പരിശോധിക്കാം...
399 ന് തുടങ്ങും
പുതിയതായി പ്രഖ്യാപിച്ച പോസ്റ്റ് പെയ്ഡ് പ്ലാനുകളില്‍ ഏറ്റവും ചുരുങ്ങിയ ചെലവുള്ളത് 399 രൂപയുടെ പ്ലാന്‍ ആണ്. അണ്‍ലിമിറ്റഡ് കോളുകളാണ് ഇതിന്റെ പ്രത്യേകത. അത് കൂടാതെ 40 ജിബി 4ജി ഡാറ്റയും ലഭിക്കും. എയര്‍ടെല്‍ താങ്ക്സ് ബെനെഫിറ്റില്‍ വിങ്ക് മ്യൂസിക്കിന്റേയും എയര്‍ടെല്‍ എക്സ്ട്രീമിന്റേയും സബ്സ്ക്രിപ്ഷനും ലഭിക്കും. കൂടാതെ ഷാ അക്കാദമിയുടെ ഓണ്‍ലൈന്‍ കോഴ്സും സൗജന്യ കോളര്‍ട്യൂണും ഉപഭോക്താക്കള്‍ക്ക് ലഭിക്കും.
499 രൂപയുടെ പ്ലാന്‍
രണ്ടാമത്തെ പ്ലാന്‍ 499 രൂപയുടേതാണ്. സൗജന്യ കോളിന് പുറമേ 75 ജിബി 4ജി ഡാറ്റയാണ് ഇതിന്റെ പ്രത്യേകത. പോസ്റ്റ് പെയ്ഡ് നമ്പറുകളിലേക്കാണ് അണ്‍ലിമിറ്റഡ് കോളുകള്‍. എയര്‍ടെല്‍ താങ്ക്സ് ബെനെഫിറ്റില്‍ ആമസോണ്‍ പ്രൈമിന്റേയും ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാര്‍ വിഐപിയുടേയും ഒറ്റത്തവണ സബ്സ്ക്രിപ്ഷനും ഉണ്ടാകും. ഇത് കൂടാതെ വിഐപി സര്‍വ്വാസ്, എയര്‍ടെല്‍ സെക്യുര്‍, വിങ്ക് മ്യൂസിക് ആപ്പ് പ്രീമിയം, എയര്‍ടെല്‍ എക്സ്ട്രീം ആപ്പ് പ്രീമിയം ഷാ അക്കാദമി എന്നിവയും ഉണ്ടാകും.
ഫാമിലി പ്ലാന്‍ ഇങ്ങനെ
നേരത്തേ 749 രൂപയ്ക്കായിരുന്നു പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാന്‍ തുടങ്ങിയിരുന്നത്. ഇനി മുതല്‍ പോസ്റ്റ് പെയ്ഡ് ഫാമിലി പ്ലാന്‍ 999 രൂപയ്ക്കാണ് തുടങ്ങുന്നത്. പ്രൈമറി കണക്ഷനുകള്‍ക്ക് പ്രതിമാസം 210 ജിബി ഡാറ്റയാണ് ഈ പ്ലാനില്‍ ലഭിക്കുക. രണ്ട് അഡീഷണല്‍ കണക്ഷനുകള്‍ക്ക് 30 ജിബി ഡാറ്റ വീതം ലഭിക്കും. എല്ലാ കണക്ഷനുകള്‍ക്കും അണ്‍ലിമിറ്റഡ് ഫ്രീ കോളിങ്ങും ഉണ്ട്. എയര്‍ടെല്‍ താങ്ക്സ് ബെനെഫിറ്റില്‍ 499 രൂപയുടെ പ്ലാനിലുള്ള എല്ലാ ആനുകൂല്യങ്ങളും ഇതിലും ലഭിക്കും.
അണ്‍ലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റയാണ് ലക്ഷ്യമിടുന്നത് എങ്കില്‍ ഒരു അത്യുഗ്രന്‍ പ്ലാനും എയര്‍ടെല്‍ അവതരിപ്പിച്ചിട്ടുണ്ട്. 1599 രൂപയുടെ പ്ലാനില്‍ രണ്ട് കണക്ഷനുകള്‍ക്ക് അണ്‍ലിമിറ്റഡ് ഹൈസ്പീഡ് ഡാറ്റ ലഭിക്കും. 500 ജിബി കഴിഞ്ഞാല്‍ സ്പീഡ് 128 കെബിപിഎസ് ആയി കുറയും. ഇതോടൊപ്പം ഒരു ഇന്റര്‍നാഷണല്‍ റോമിങ് പാക്കും ഉണ്ട്. എയര്‍ടെല്‍ താങ്ക്സ് ബെനെഫിറ്റില്‍ ഉള്ള എല്ലാ ആനുകൂല്യങ്ങളും വേറെയുണ്ടാകും.
ആഡ് ഓണ്‍ പ്ലാന്‍
ചില ആഡോണ് പ്ലാനുകളും എയര്‍ടെല്‍ പ്രഖ്യാപിച്ചിട്ടുണ്ട്. 299 രൂപയുടെ ആഡ് ഓണ്‍ പ്ലാന്‍ എടുത്താല്‍ നിലവിലുള്ള പോസ്റ്റ് പെയ്ഡ് പ്ലാനില്‍ പുതിയ കണക്ഷന് ആഡ് ചെയ്യാം. ഈ കണക്ഷനുകള്‍ക്ക് 30 ജിബി ഹൈസ്പീഡ് ഡാറ്റയും ലഭിക്കും. ബേസ് പ്ലാനില്‍ ലഭിക്കുന്ന എയര്‍ടെല്‍ താങ്ക്സ് സേവനങ്ങളും ഇതില്‍ ലഭ്യമാകും.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
