പ്രമുഖ മൊബൈൽ നെറ്റ്വർക്കായ ഭാരതി എയർട്ടെൽ പുതിയ പ്രീപെയ്ഡ് പ്ലാനുകൾ പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഏത് നെറ്റ്വർക്കുകളിലേക്കും പരിധികളില്ലാതെ കോളിംഗ് സൗകര്യം ഒരുക്കികൊണ്ടുള്ളതാണ് പുതിയ പ്ലാനുകൾ. എയർടെല്ലിന്റെ മുമ്പത്തെ പ്ലാനുകളിൽ എയർടെൽ ഇതര നമ്പറുകളിലേക്ക് സൗജന്യ ടോക്ക്ടൈം മിനിറ്റ് പരിമിതപ്പെടുത്തിയിരുന്നു. മറ്റ് നെറ്റ്വർക്കുകളിലേക്കെല്ലാം പരിധിയില്ലാതെ കോളിംഗ് സൗകര്യം ഒരുക്കുന്നതിനായി 219 രൂപയ്ക്കും 399 രൂപയ്ക്കും 449 രൂപയ്ക്കുമായി എയർടെൽ മൂന്ന് പുതിയ അൺലിമിറ്റഡ് പ്ലാനുകളാണ് അവതരിപ്പിക്കുന്നത്.
219 രൂപയുടെ റീചാർജ് പ്ലാൻ
28 ദിവസമാണ് ഈ പ്ലാനിന്റെ സമയപരിധി. പ്രതിദിനം 1ജിബി ഡാറ്റയും 100 എസ്എംഎസും, സൗജന്യ ഹലോ ട്യൂണുകൾ, അൺലിമിറ്റഡ് വിങ്ക് മ്യൂസിക് തുടങ്ങിയ ഓഫറുകൾ ആണ് ഈ പ്ലാനിൽ നൽകുന്നത്.
399 രൂപയുടെ പ്ലാൻ
56 ദിവസമാണ് ഈ പ്ലാനിന്റെ സമയപരിധി. പ്രതിദിനം 1.5 ജിബി ഡാറ്റയും 100 എസ്എംഎസും, സൗജന്യ ഹലോ ട്യൂണുകൾ, വിങ്ക് മ്യൂസിക് സബ്സ്ക്രിപ്ഷൻ, എയർട്ടെൻ എക്സ്ട്രീം ആപ്പ് പ്രീമിയം തുടങ്ങിയ ഓഫറുകൾ ആണ് ഈ പ്ലാനിൽ ഉള്ളത്.

449 രൂപയുടെ റീചാർജ് പ്ലാൻ
56 ദിവസമാണ് ഈ പ്ലാനിന്റെ സമയപരിധി. മറ്റ് ആനുകൂല്യങ്ങൾക്ക് പുറമെ പ്രതിദിനം 2 ജിബി ഡാറ്റയും 90 എസ്എംഎസ് ഓഫറും ഈ പ്ലാനിൽ ലഭിക്കും.
ഡിസംബർ 3 മുതൽ എയർടെൽ ഉൾപ്പെടെയുള്ള മൊബൈൽ നെറ്റ്വർക്കുകൾ കോളുകളുടേയും ഇൻറർനെറ്റിന്റേയും നിരക്കുകൾ വർദ്ധിപ്പിച്ചിരുന്നു. എയർട്ടെൽ കോളുകളുടേയും ഇൻറർനെറ്റിന്റേയും നിരക്കുകൾ 50 ശതമാനമാണ് വർദ്ധിപ്പിച്ചത്.
More From GoodReturns

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം

ദുബായിൽ സ്വർണവിലയിൽ മാറ്റം; നാട്ടിലെ വിലയുമായി താരതമ്യം ചെയ്യുമ്പോൾ ലാഭമാണോ? ഇന്നത്തെ നിരക്കും കസ്റ്റംസ് നിയമങ്ങളും

സ്വർണവിലയിൽ വൻ മാറ്റം, ഇന്ന് വാങ്ങാൻ പറ്റിയ സമയമാണോ? പ്രധാന നഗരങ്ങളിലെ നിരക്കുകൾ ഇതാ

സ്വർണവില കുതിച്ചുയരുന്നു; ഇന്ന് വാങ്ങാൻ പ്ലാനുണ്ടോ? ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ



Click it and Unblock the Notifications
