എയർടെൽ വരിക്കാർക്ക് ഡാറ്റാ ആനുകൂല്യങ്ങൾ ഇരട്ടിയാക്കി. 98 രൂപയുടെ പ്രീപെയ്ഡ് റീചാർജ് പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ഇനി മുതൽ 28 ദിവസത്തെ വാലിഡിറ്റിയിൽ 12 ജിബി അതിവേഗ ഡാറ്റ ലഭിക്കും. മുമ്പ്, എയർടെൽ ഇതേ പ്ലാനിൽ 6 ജിബി അതിവേഗ ഡാറ്റയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഈ പ്ലാൻ ഡാറ്റാ ആനുകൂല്യങ്ങൾ മാത്രമുള്ളതാണ്. എസ്എംഎസ്, കോളിംഗ് സേവനങ്ങൾ ഉപഭോക്താക്കൾക്ക് വാഗ്ദാനം ചെയ്യുന്നില്ല.
താരതമ്യം
ഡാറ്റാ ആനുകൂല്യങ്ങൾ ഇരട്ടിയാക്കാനുള്ള എയർടെല്ലിന്റെ പുതിയ നീക്കം ജിയോയുമായുള്ള മത്സരത്തിന്റെ ഭാഗമാണ്. ജിയോയുടെ 101 രൂപയുടെ ഡാറ്റ വൗച്ചർ 12 ജിബി 4 ജി ഡാറ്റയും 1000 ജിയോ മുതൽ നോൺ-ജിയോ കോളിംഗ് സേവനവുമാണ് വാഗ്ദാനം ചെയ്യുന്നത്. ജിയോയുടെ
ഈ വൗച്ചറിന് വാലിഡിറ്റി ബാധകമല്ല. അടിസ്ഥാന പദ്ധതിയുടെ സാധുത വരെ ഈ വൌച്ചറിന്റെയും വാലിഡിറ്റി തുടരും. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, എയർടെല്ലിന്റെ പ്രീപെയ്ഡ് പ്ലാനിന് 28 ദിവസത്തെ സാധുതയുണ്ട്.
വോഡഫോൺ ഓഫർ
വോഡഫോണിനും 6 ജിബി ഡാറ്റയും 28 ദിവസത്തെ വാലിഡിറ്റിയുമുള്ള 98 പ്രീപെയ്ഡ് പ്ലാനുണ്ട്. എയർടെൽ ഇതേ നിരക്കിലുള്ള പ്ലാൻ പരിഷ്കരിച്ചതിനാൽ വോഡഫോണും ഓഫറിൽ മാറ്റം വരുത്തുമോ എന്ന് കണ്ടറിയണം.
മറ്റ് പ്ലാനുകൾ
എയർടെൽ 48 പ്രീപെയ്ഡ് പ്ലാനിൽ ഒരു മാറ്റവും വരുത്തിയിട്ടില്ല. 28 ദിവസത്തെ സാധുതയോടെ 3 ജിബി ഡാറ്റ ഈ പ്ലാൻ വഴി ലഭിക്കും. 500 രൂപ, 1,000 രൂപ, 5,000 രൂപ തുടങ്ങിയ റീചാർജ് വൗച്ചറുകളിൽ ഉപഭോക്താക്കൾക്ക് കമ്പനി കൂടുതൽ ടോക്ക്ടൈമും വാഗ്ദാനം ചെയ്യുന്നുണ്ട്. ജിയോ 30 ദിവസത്തെ സാധുതയുള്ള 30 ജിബി 4 ജി ഡാറ്റ നൽകുന്ന 151 രൂപയുടെ "work from home" പ്ലാൻ അടുത്തിടെ അവതരിപ്പിച്ചിരുന്നു.
എയർടെൽ 99 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളിലൊന്നായ 99 രൂപ പ്ലാനിൽ മൊത്തം 1 ജിബി ഡാറ്റ, ഏത് നെറ്റ്വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, 100 എസ്എംഎസ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയുണ്ട്. സീ 5, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയുടെ സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications