ഉപഭോക്താക്കളെ ആകർഷിക്കാൻ പുതിയ ഓഫറുകളുമായി എയർടെൽ എക്സ്ട്രീം. പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർട്ടെൽ അടുത്തിടെയാണ് ബ്രോഡ്ബാൻഡ് സേവനങ്ങൾ എയർടെൽ എക്സ്ട്രീം എന്ന പേരിൽ അവതരിപ്പിച്ചത്. നിലവിലുള്ള പ്ലാനിലേക്ക് 299 രൂപയുടെ ടോപ്പ്-അപ്പ് ചെയ്താൽ ഇപ്പോൾ എല്ലാ വരിക്കാർക്കും പരിധിയില്ലാത്ത ഡാറ്റ ആസ്വദിക്കാൻ കഴിയും. നിലവിൽ എയർടെല്ലിന്റെ പുതിയ എക്സ്ട്രീം ഫൈബർ പ്ലാനുകൾ പ്രതിമാസം 799 രൂപ മുതലാണ് തുടങ്ങുന്നത്. ഇപ്പോൾ 799 രൂപ മുതൽ 3,999 രൂപവരെയുള്ള പ്രതിമാസ നിരക്കിൽ നാല് പ്ലാനുകളാണ് വാഗ്ദാനം ചെയ്യുന്നത്.
3,999 രൂപയുടെ പ്ലാൻ ഒഴികെയുള്ള മറ്റ് എല്ലാ ബ്രോഡ്ബാൻഡ് പ്ലാനുകളിലും 299 രൂപയുടെ ടോപ്പ്-അപ്പ് ലഭ്യമാണ്. ഉദാഹരണത്തിന്, നിലവിൽ 799 രൂപയുടെ പ്ലാൻ ഉപയോഗിക്കുന്ന ഉപഭോക്താവിന് മറ്റൊരു 299 രൂപ കൂടി നൽകി ഇത് അപ്ഗ്രേഡ് ചെയ്യാൻ കഴിയും. 799 രൂപയുടെ അടിസ്ഥാന ബ്രോഡ്ബാൻഡ് പ്ലാനിൽ 100 എംബിപിഎസ് വേഗത്തിൽ പ്രതിമാസം 150 ജിബി വരെ ഡാറ്റ ലഭിക്കും. ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത എയർടെൽ എക്സ്ട്രീം കണ്ടന്റുകള്‍ സൗജന്യമായി ലഭിക്കും.

എയർടെൽ എക്സ്ട്രീം ഫൈബറിന്റെ 999 പ്ലാനിൽ 200 എംബിപിഎസ് വേഗത്തിൽ 300 ജിബി ഡാറ്റ ലഭിക്കും. 1,499 രൂപയുടെ പ്ലാനിൽ 300 എംബിപിഎസ് വേഗത്തിൽൽ 500 ജിബി ഡാറ്റയാണ് ലഭിക്കുക, 299 രൂപ നൽകി നിങ്ങൾക്ക് ഈ പ്ലാൻ അപ്ഡേറ്റുചെയ്യാനാകും. 3,999 പ്ലാനില്‍ ഡാറ്റാ പരിധികളില്ലാത്തതിനാൽ തന്നെ അധിക ടോപ്പ്-അപ്പുകളൊന്നും ആവശ്യമില്ല.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
