ടെലികോം ഭീമനായ റിലയൻസ് ജിയോയും ഭാരതി എയർടെലും പുതിയ പ്രീപെയ്ഡ് പ്ലാനുകളുമായി രംഗത്ത് എത്തി. എയർടെൽ രണ്ട് ബജറ്റ് പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചപ്പോൾ, വീട്ടിൽ നിന്ന് ജോലി ചെയ്യുന്ന ഉപയോക്താക്കൾക്കായി പ്രത്യേക വാർഷിക പ്ലാനാണ് ജിയോ പുറത്തിറക്കിയിരിക്കുന്നത്. ലോക്ക്ഡൌൺ പ്രഖ്യാപിച്ചതു മുതൽ, വീട്ടിൽ നിന്ന് പരിധിയില്ലാതെ ജോലി ചെയ്യുന്നതിന് ഉപഭോക്താക്കളെ സഹായിക്കാൻ കഴിയുന്ന നിരവധി പ്രീപെയ്ഡ് പ്ലാനുകൾ ടെലികോം കമ്പനികൾ ആരംഭിച്ചിരുന്നു.
പ്രീപെയ്ഡ് പ്ലാനുകൾ
വാർഷിക പ്ലാനുകളുടെ പട്ടികയിൽ റിലയൻസ് ജിയോ 2399 രൂപ പ്രീപെയ്ഡ് പ്ലാൻ ആണ് അവതരിപ്പിച്ചിരിക്കുന്നത്. എയർടെൽ 99 രൂപ, 129 രൂപ, 199 രൂപ എന്നിങ്ങനെയുള്ള ബജറ്റ് പ്ലാനുകളാണ് അവതരിപ്പിച്ചിരിക്കുന്നത്. പ്രീപെയ്ഡ് പ്ലാനുകളെക്കുറിച്ച് അറിയേണ്ട കാര്യങ്ങൾ ഇതാ..
എയർടെൽ 99 രൂപയുടെ പ്ലാൻ
എയർടെല്ലിന്റെ ഏറ്റവും വില കുറഞ്ഞ പ്രീപെയ്ഡ് പ്ലാനുകളിലൊന്നായ 99 രൂപ പ്ലാനിൽ മൊത്തം 1 ജിബി ഡാറ്റ, ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, 100 എസ്എംഎസ് എന്നിവയാണ് വാഗ്ദാനം ചെയ്യുന്നത്. പ്ലാനിന് 18 ദിവസത്തെ വാലിഡിറ്റിയുണ്ട്. സീ 5, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയുടെ സൌജന്യ സബ്സ്ക്രിപ്ഷനും ലഭിക്കും. ബീഹാർ, ജാർഖണ്ഡ്, കൊൽക്കത്ത, എംപി, ഛത്തീസ്ഗഡ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സർക്കിളുകളിൽ മാത്രമാണ് ഈ പ്ലാൻ ലഭിക്കുക.
എയർടെൽ 129 രൂപയുടെ പ്ലാൻ
129 രൂപ വിലയുള്ള പ്ലാനിൽ മൊത്തം 1 ജിബി ഡാറ്റ, ഏത് നെറ്റ്‌വർക്കിലേക്കും പരിധിയില്ലാത്ത കോളുകൾ, 300 എസ്എംഎസ് എന്നിവ ലഭിക്കും. പദ്ധതിക്ക് 24 ദിവസത്തെ വാലിഡിറ്റിയാണുള്ളത്. 99 രൂപയുടെ പ്രീപെയ്ഡ് പ്ലാൻ പോലെ തന്നെ ഈ പദ്ധതിയ്ക്ക് സീ 5, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ലഭ്യമാണ്. അസം, ബീഹാർ, ജാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, കേരളം, കൊൽക്കത്ത, എംപി, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗോവ, നോർത്ത് ഈസ്റ്റ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, ഉത്തരാഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയുൾപ്പെടെ തിരഞ്ഞെടുത്ത സർക്കിളുകളിൽ ഈ പായ്ക്ക് ലഭ്യമാണ്.
എയർടെൽ 199 രൂപയുടെ പ്ലാൻ
199 രൂപ വിലയുള്ള റിലയൻസ് ജിയോയോട് സമാനമായ പ്ലാനും എയർടെൽ പുറത്തിറക്കിയിട്ടുണ്ട്. പ്രതിദിനം 1 ജിബി ഡാറ്റ, എല്ലാ നെറ്റ്‌വർക്കുകളിലേക്കും പരിധിയില്ലാത്ത കോളുകൾ, പ്രതിദിനം 300 എസ്എംഎസ് എന്നിവയാണ് ഈ പ്ലാനിൽ ലഭിക്കുക. 24 ദിവസത്തെ കാലാവധിയാണുള്ളത്. സീ 5, വിങ്ക് മ്യൂസിക്, എയർടെൽ എക്സ്സ്ട്രീം എന്നിവയിലേക്ക് സൌജന്യ സബ്സ്ക്രിപ്ഷനും ഇത് വാഗ്ദാനം ചെയ്യുന്നുണ്ട്. ഈ പായ്ക്കും എല്ലാ സർക്കിളുകളിലും ലഭ്യമല്ല. അസം, ബീഹാർ, ജാർഖണ്ഡ്, ഗുജറാത്ത്, ഹരിയാന, കേരളം, കൊൽക്കത്ത, എംപി, ഛത്തീസ്ഗഡ്, മഹാരാഷ്ട്ര, ഗോവ, നോർത്ത് ഈസ്റ്റ്, ഒറീസ, രാജസ്ഥാൻ, യുപി ഈസ്റ്റ്, യുപി വെസ്റ്റ്, ഉത്തരാഖണ്ഡ് പശ്ചിമ ബംഗാൾ എന്നിവിടങ്ങളിൽ ലഭിക്കും.
റിലയൻസ് ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ
2399 രൂപയുടെ ജിയോ വാർഷിക പ്രീപെയ്ഡ് പ്ലാൻ അനുസരിച്ച് പ്രതിദിനം 2 ജിബി ഡാറ്റ, പരിധിയില്ലാത്ത ജിയോ-ടു-ജിയോ വോയ്‌സ് കോളിംഗ്, മറ്റ് നെറ്റ്‌വർക്കുകളിലേക്ക് 12,000 എഫ്യുപി മിനിറ്റ് കോളിംഗ് എന്നിവ വാഗ്ദാനം ചെയ്യുന്നുണ്ട്. പ്രതിദിനം 100 എസ്എംഎസുകളും ലഭിക്കും. 336 ദിവസത്തെ സാധുതയാണ് ഈ പ്ലാനിനുള്ളത്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
