എയർടെൽ, ജിയോ, വോഡഫോൺ; ടെലികോം കമ്പനികളുടെ വാർഷിക പ്ലാനുകൾ

വിപണിയിലെ മാറ്റങ്ങൾക്കനുസരിച്ച് ടെലികോം കമ്പനികൾ നിരക്കുകൾ വ്യത്യാസപ്പെടുത്താറുണ്ട്. ടെലികോം ഓപ്പറേറ്റർമാരായ എയർടെൽ, റിലയൻസ് ജിയോ, വോഡഫോൺ-ഐഡിയ എന്നിവർ ദീർഘകാലത്തേക്കുള്ള വ്യത്യസ്ത പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചുകൊണ്ട് വിപണി കൈക്കലാക്കാൻ മത്സരിക്കുകയാണ്. അതിനൊപ്പം വിപണിയിലെ വൻ പ്രതിസന്ധി മറികടക്കാൻ മിക്ക കമ്പനികളും നിരക്കുകൾ കൂട്ടുന്നുമുണ്ട്. അടുത്തിടെ ജിയോ, വോഡഫോൺ, എയർടെൽ തുടങ്ങിയ ടെലികോം കമ്പനികൾ ദീർഘകാലത്തേക്കുള്ള അതായത് ഒരു വർഷത്തേക്കുള്ള വ്യത്യസ്ത പ്രീപെയ്ഡ് പ്ലാനുകൾ അവതരിപ്പിച്ചിരുന്നു.

റിലയൻസ് ജിയോ

റിലയൻസ് ജിയോ

പുതുവര്‍ഷത്തോടനുബന്ധിച്ച് അടുത്തിടെയാണ് റിലയൻസ് ജിയോ 2020 രൂപയുടെ വാർഷിക പ്രീപെയ്ഡ് പ്ലാൻ അവതരിപ്പിച്ചത്. അതിനുപുറകെ 2121 രൂപയുടെ മറ്റൊരു പ്രീപെയ്ഡ് പ്ലാനും അവതരിപ്പിച്ചു. ജിയോയുടെ വാർഷിക പ്ലാനിന്റെ വില ഇപ്പോൾ 2,121 രൂപയാണ്. പുതുക്കിയ 2,121 രൂപ പ്ലാൻ പ്രകാരം ജിയോ ഉപയോക്താക്കൾക്ക് പ്രതിദിനം 1.5 ജിബി അതിവേഗ ഡാറ്റ ലഭിക്കും. ഒരു വർഷം മൊത്തം 504 ജിബി ഡാറ്റ. 336 ദിവസമാണ് പ്ലാനിന്റെ കാലാവധി. ഡാറ്റാ ആനുകൂല്യങ്ങള്‍ക്ക് പുറമേ, പുതിയ പ്രീപെയ്ഡ് പ്ലാനിൽ പരിധിയില്ലാത്ത ജിയോ-ടു-ജിയോ, ലാൻഡ്‌ലൈന്‍ വോയ്സ് കോളുകളും ജിയോ ഇതര കോളിംഗിന് 12,000 മിനിറ്റും നൽകുന്നുണ്ട്.

എസ്എംഎസ്

കൂടാതെ ദിവസേന 100 എസ്എംഎസ് സന്ദേശങ്ങളും ജിയോ ടിവി, ജിയോ സിനിമ, ജിയോ ന്യൂസ് പോലുള്ള ജിയോ ആപ്ലിക്കേഷനുകളിലേക്ക് ഒരു കോംപ്ലിമെന്ററി സബ്‌സ്‌ക്രിപ്ഷനും ഉണ്ട്. 2020 രൂപയുടെ പ്രീപെയ്ഡ് പ്ലാനിലുള്ള അതേ ആനുകൂല്യങ്ങളാണ് 2121 രൂപയുടെ പ്ലാനിലും ഉള്ളതെങ്കിലും കാലാവധി 29 ദിവസം കുറവാണ്. മുമ്പത്തെ 2,020 രൂപ പ്ലാൻ 365 ദിവസത്തെ കാലാവധി വാഗ്ദാനം ചെയ്തിരുന്നു. പുതിയ പ്ലാന്‍ അവതരിപ്പിച്ചതോടെ ഡിസംബറില്‍ ആരംഭിച്ച 2020 രൂപയുടെ പ്ലാന്‍ ജിയോ പിന്‍വലിച്ചു.

 

 

വോഡഫോൺ

വോഡഫോൺ

2,399 രൂപയ്‌ക്കും 1,499 രൂപയ്‌ക്കുമായി രണ്ട് ദീർഘകാല പ്ലാനുകളാണ് വോഡഫോൺ വാഗ്ദാനം ചെയ്യുന്നത്. 2,399 രൂപയുടെ പ്ലാൻ 365 ദിവസത്തേക്ക് സാധുതയുള്ളതാണ്. ഇതിൽ പ്രതിദിനം 1.5 ജിബി ഡാറ്റയും എല്ലാ നെറ്റ്‌വര്‍ക്കുകളിലേക്കും പരിധിയില്ലാത്ത കോളിംഗും പ്രതിദിനം 100 എസ്എംഎസും ലഭിക്കും. 1,499 രൂപയുടെ പ്ലാൻ 365 ദിവസ കാലയളവിൽ മൊത്തം 24 ജിബി ഡാറ്റ വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ ഒരു വർഷത്തേക്ക് 3600 ടെക്സ്റ്റ് സന്ദേശങ്ങളും അയയ്‌ക്കാം. ഈ രണ്ട് വ്യത്യാസങ്ങൾക്ക് പുറമെ, രണ്ട് ഡാറ്റാ പ്ലാനുകളും സമാന ആനുകൂല്യങ്ങളാണ് നൽകുന്നത്. ഉപയോക്താക്കളെ സംബന്ധിച്ചിടത്തോളം, ഡാറ്റയെ അധികം ആശ്രയിക്കുന്നില്ലെങ്കില്‍ 1499 രൂപയുടെ പദ്ധതി മികച്ചതും താരതമ്യേന വിലകുറഞ്ഞതുമായാണ് വിലയിരുത്തപ്പെടുന്നത്.

വോഡഫോൺ

ഈ പ്ലാനുകൾ തിരഞ്ഞെടുക്കുന്ന വോഡഫോൺ വരിക്കാർക്ക് 499 രൂപ വിലയുള്ള വോഡഫോൺ പ്ലേയുടെ സബ്സ്ക്രിപ്ഷനും 999 രൂപ വിലയുള്ള സീ5 സബ്സ്ക്രിപ്ഷനും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ഏത് നെറ്റ്‌വർക്കിലേക്കും ഉപയോക്താവിന് പരിധിയില്ലാത്ത പ്രാദേശിക, ദേശീയ കോളിംഗ് സൗകര്യവും ലഭിക്കും.

എയർടെൽ

എയർടെൽ

1,498 രൂപയ്‌ക്കും 2,398 രൂപയ്‌ക്കുമായി 365 ദിവസത്തേക്ക് അതായത് ഒരു വർഷത്തേക്ക് രണ്ട് പ്ലാനുകളാണ് എയർടെൽ നൽകുന്നത്. ഇതിൽ 1,498 രൂപയുടെ പ്രീപെയ്ഡ് പ്ലാനിൽ ഡെയ്‌ലി ലിമിറ്റ് ഇല്ലാതെ ആകെ 24 ജിബി ഡാറ്റയാണ് ഒരു വർഷത്തേക്ക് ലഭിക്കുക. ഡാറ്റ കൂടാതെ അൺലിമിറ്റഡ് കോളിംഗ്, ആകെ 3600 എസ്എംഎസ് എന്നിവയും ലഭിക്കും. വിങ്ക് മ്യൂസിക്, എയർടെൽ എക്സ്ട്രീം പ്രീമിയം, ഫാസ്‌ടാഗ് ക്യാഷ്ബാക്ക്, ഷാ അക്കാദമി കോഴ്സ് എന്നീ അധിക ആനുകൂല്യങ്ങളും ഈ പ്ലാൻ തിരഞ്ഞെടുക്കുന്നവർക്ക് ലഭിക്കും. 2,398 രൂപയുടെ പ്രീപെയ്ഡ് പ്ലാനാണ് എയർടെൽ പ്ലാനുകളിൽ ഏറ്റവും വില കൂടിയത്.

1.5 ജിബി ഡാറ്റ

ഡെയ്‌ലി 1.5 ജിബി ഡാറ്റയാണ് ഈ പ്ലാനിൽ ലഭിക്കുക. അൺലിമിറ്റഡ് ഡാറ്റ, ദിവസേന 100 എസ്എംഎസുകൾ എന്നിവയാണ് ഈ പ്ലാനിലുള്ളത്. വിങ്ക് മ്യൂസിക്, എയർടെൽ എക്സ്ട്രീം പ്രീമിയം പ്ലസ്, ഫാസ്‌ടാഗ് ക്യാഷ്ബാക്ക്, തുടങ്ങിയ അധിക ആനുകൂല്യങ്ങളും ഈ പാക്ക് റീചാർജ് ചെയ്യുന്നവർക്ക് ലഭിക്കും.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X