പ്രമുഖ ടെലികോം കമ്പനിയായ ഭാരതി എയർടെൽ വിദേശ യാത്രകൾ നടത്തുന്ന ഉപഭോക്താക്കൾക്കായി പുതിയ റോമിംഗ് പായ്ക്കുകൾ പ്രഖ്യാപിച്ചു. മുമ്പുള്ള പ്ലാനുകളിൽ നിന്ന് വ്യത്യസ്തമായി പുതുതായി അപ്ഡേറ്റ് ചെയ്ത ഐആർ സേവനങ്ങൾ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് വരിക്കാർക്ക് ഒരുപോലെ ഉപയോഗിക്കാവുന്നതാണ്. ഇന്റർനാഷണൽ യാത്രകൾ നടത്തുന്ന ഉപയോക്താക്കൾക്ക് കൂടുതൽ നിയന്ത്രിത ഡാറ്റ ഉപയോഗം, ടോക്ക്ടൈം, അഡീഷണൽ ചാർജ്ജുകൾ ഇല്ലാതാക്കുക തുടങ്ങിയ ലക്ഷ്യങ്ങളുമായിട്ടാണ് എയർടെൽ പുതിയ ഇന്റർനാഷണൽ പ്ലാനുകൾ അവതരിപ്പിക്കുന്നത്.
എയർടെലിന്റെ പുതിയ ഇന്റർനാഷണൽ പ്ലാനുകൾ ഇവയാണ്
1,999 രൂപയുടെ പ്ലാൻ
1 ജിബി ഡാറ്റയും ഇന്ത്യയിലേക്കും ഉപയോക്താവ് യാത്ര ചെയ്ത രാജ്യത്തിലേക്കും 100 മിനിറ്റ് ഇൻകമിംഗ്, ഔട്ട്ഗോയിംഗ് കോളുകളുമാണ് 1,199 രൂപ പ്ലാനിൽ കമ്പനി പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. കൂടാതെ 30 ദിവസത്തേക്ക് പരിധിയില്ലാത്ത ഇൻകമിംഗ് എസ്എംഎസും ഈ പായ്ക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
799 രൂപയുടെ പ്ലാൻ
799 രൂപയുടെ പ്ലാനിൽ ഡാറ്റയൊന്നും നൽകുന്നില്ലെങ്കിലും ഇന്ത്യയിലേക്കും ഉപയോക്താവ് യാത്ര ചെയ്യുന്ന രാജ്യത്തിലേക്കും 100 മിനിറ്റ് ഇൻകമിംഗ്, ഔട്ട്ഗോയിംഗ് കോളുകൾ വാഗ്ദാനം ചെയ്യുന്നുണ്ട്. മാത്രമല്ല ഉപയോക്താക്കൾക്ക് 30 ദിവസത്തേക്ക് പരിധിയില്ലാത്ത ഇൻകമിംഗ് എസ്എംഎസും ഈ പ്ലാനിലൂടെ ലഭിക്കും.
4,999 രൂപയുടെ പ്ലാൻ
4,999 രൂപയുടെ പ്ലാനിൽ പ്രതിദിനം 1 ജിബി ഡാറ്റയും അൺലിമിറ്റഡ് ഇൻകമിംഗ് കോളുകളും ഇന്ത്യയിലേക്കും ഹോസ്റ്റ് രാജ്യത്തിലേക്കും 500 മിനിറ്റ് ഔട്ട്ഗോയിംഗ് കോളുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. കൂടാതെ 10 ദിവസത്തേക്ക് പരിധിയില്ലാത്ത ഇൻകമിംഗ് എസ്എംഎസും ഈ പായ്ക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
