ദില്ലി; എയർടെൽ നിരക്കുകൾ ഉയർത്താൻ കമ്പനി. നിലവിലെ സാഹചര്യത്തിൽ നിരക്ക് വർധന ആവശ്യമാണെന്ന് കമ്പനി ചീഫ് എക്സിക്യൂട്ടീവ് ഗോപാൽ വിറ്റാൽ പറഞ്ഞു. 16 ജിബി ഡാറ്റ 160രൂപയ്ക്ക് ഒരു മാസത്തേക്ക് ലഭ്യമാക്കുന്നത് ലാഭകരമല്ലെന്ന് വിറ്റാൽ വ്യക്തമാക്കി. എയര്‍ടെല്‍ പോസ്റ്റ് -എണിംഗ് കോൺഫറൻസ് കോളിൽ വിശകലന വിദഗ്ധരെ അഭിസംബോധന ചെയ്തുകയായിരുന്നു വിറ്റാൽ.
നിരക്ക് ഉയർത്തുമെന്ന സൂചന നൽകുന്നുണ്ടെങ്കിലും എത്രയെന്നോ എന്ന് മുതൽ ആണെന്നോ വിറ്റാൽ വ്യക്തമാക്കിയിട്ടില്ല.
ഒരു ഉപഭോക്താവിൽ നിന്നുള്ള ശരാശരി വരുമാനം 200 രൂപയ്ക്കും 300 രൂപയ്ക്കും ഇടയിൽ നിര്‍ത്തുകയാണ് ലക്ഷ്യം. ഒരു വർഷം മുൻപ് ഇത് 128 രൂപയായിരുന്നു. പിന്നീട് ജൂമിൽ ഇത് 157 രൂപയായും സപ്റ്റംബറിൽ ഇത്162 രൂപയുമായിരുന്നു.

ഗുണമേൻമയുള്ള 4ജി സേവനങ്ങൾ ഉപഭോക്താക്കൾക്ക് തുടർന്നും ലഭ്യമാക്കും. സെപ്റ്റംബർ പാദത്തിൽ 15.27 കോടി 4ജി ഉപഭോക്താക്കളാണ് അധികമായി ലഭിച്ചത്.മുൻ വർഷത്തെ അപേക്ഷിച്ച് 48 ശതമാനം വർധനവായിരുന്നു ഇത്.എയർടെലിന് ഇപ്പോൾ 16 രാജ്യങ്ങളിലായി 440 ദശലക്ഷം ഉപയോക്താക്കളുണ്ട്.
വോഡാഫോൺ-ഐഡിയയും എയർടെല്ലും ഏതാനും മാസങ്ങൾക്ക് മുൻപ്നിക്്ഉയർത്തിയിരുന്നു. കഴിഞ്ഞ ഡിസംബറിൽ കമ്പനികൾ 25-39 ശതമാനംവരെയാണ് നിരക്ക്ഉയർത്തിയത്. കൊവിഡിന്റേയുംലോക്ക് ഡൗണിന്റേയും പശ്ചാത്തലത്തിൽ ഡാറ്റ ഉപയോഗം വർധിച്ചെന്നും കോളുകളിലും വർധനവ് ഉണ്ടായെന്നും കമ്പനികൾ ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തിലാണ് നിരക്ക് ഉയർത്തുകയെന്ന നിലപാടിലേക്ക് കമ്പനികൾ എത്തിയിരിക്കുന്നത്.
കുറഞ്ഞ നിരക്കിൽ ഡാറ്റ നൽകുന്നത് ലാഭകരമല്ലെന്ന് എയർടെൽ മേധാവിസുനിൽ മിത്തലും നേരത്തേവ്യക്തമാക്കിയിരുന്നു. 16 ജിബി ഡാറ്റ ഒരു മാസത്തേക്ക് നൽകുന്നത് ദുരന്തമാണെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications