എയർടെൽ വരിക്കാർക്ക് റീചാർജ് ചെയ്യുന്നതിനായി എടിഎമ്മുകൾ, ഫാർമസികൾ, പലചരക്ക് കടകൾ തുടങ്ങി നിരവധി പുതിയ മാർഗങ്ങൾ ഒരുക്കിയിട്ടുണ്ടെന്ന് ഭാരതി എയർടെൽ സിഇഒ ഗോപാൽ വിറ്റാൽ പറഞ്ഞു. ഓൺലൈനിലൂടെ അല്ലാതെ സാധാരണ റീട്ടെയിലർമാരിൽ നിന്ന് റീചാർജ് ചെയ്യുന്നവർ ലോക്ക് ഡൌൺ പ്രഖ്യാപിച്ചതോടെ പ്രതിസന്ധിയിലായി. ഈ പ്രശ്നം പരിഹരിക്കുന്നതിനാണ് ബാങ്ക് എടിഎമ്മുകൾ, ഫാർമസികൾ, പലചരക്ക് കടകൾ എന്നിങ്ങനെ നിരവധി പുതിയ മാർഗങ്ങളിലൂടെ റീച്ചാർജിംഗ് സൌകര്യം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
എയർടെൽ സേവനം
ദിവസങ്ങൾക്കുള്ളിൽ ഈ സേവനം വാഗ്ദാനം ചെയ്യാൻ സഹായിച്ച എച്ച്ഡിഎഫ്സി, ഐസിഐസിഐ, അപ്പോളോ, ബിഗ് ബസാർ എന്നിവരോടും നന്ദി പറയുന്നതായും എയർടെൽ ഇന്ത്യ സിഇഒ ഗോപാൽ വിറ്റാൽ ഉപയോക്താക്കൾക്ക് അയച്ച കത്തിൽ പറഞ്ഞു. റീചാർജ് ചെയ്യുന്നതിന് ഡിജിറ്റൽ മീഡിയം ഉപയോഗിക്കണമെന്നും വരിക്കാരോട് അഭ്യർത്ഥിച്ചു. നിങ്ങൾക്ക് www.airtel.in ൽ അല്ലെങ്കിൽ എയർടെൽ താങ്ക്സ് ആപ്ലിക്കേഷൻ വഴി റീചാർജ് ചെയ്യാൻ കഴിയുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ജിയോ എടിഎം റീച്ചാർജ്
ലോക്ക്ഡൌൺ പ്രഖ്യാപിച്ച് ദിവസങ്ങൾക്കകം എടിഎം വഴി റീചാർജ് ചെയ്യാനുള്ള സംവിധാനം റിലയൻസ് ജിയോ ഒരുക്കിയിരുന്നു. ജിയോ ഒമ്പത് വ്യത്യസ്ത ബാങ്കുകളുമായി ചേർന്നാണ് പ്രീപെയ്ഡ് വരിക്കാർക്ക് എടിഎം വഴി റീചാർജ് സൗകര്യം വാഗ്ദാനം ചെയ്യുന്നു. മാർക്കറ്റ് ഡാറ്റ അനുസരിച്ച്, റിലയൻസ് ജിയോയുമായി സഹകരിച്ച ഒമ്പത് ബാങ്കുകൾക്ക് ഇന്ത്യയിൽ 90,000 ത്തിലധികം എടിഎമ്മുകളുണ്ട്. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐസിഐസിഐ ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് തുടങ്ങി മുൻ നിര ബാങ്കുകളെല്ലാം ജിയോയുമായി സഹകരിച്ച ബാങ്കുകളുടെ പട്ടികയിൽ ഉണ്ട്.
വാലിഡിറ്റി നീട്ടി നൽകും
ഈ ആഴ്ച തുടക്കത്തിൽ, എയർടെൽ 80 ദശലക്ഷത്തിലധികം ഉപഭോക്താക്കൾക്ക് റീച്ചാർജ് വാലിഡിറ്റി വർദ്ധിപ്പിക്കുകയും അവരുടെ അക്കൗണ്ടുകളിൽ ടോക്ക് ടൈം ക്രെഡിറ്റ് ചെയ്യുകയും ചെയ്തതിരുന്നു. വാലിഡിറ്റി അവസാനിക്കുന്ന നമ്പരുകളുടെ സർവ്വീസ് വാലിഡിറ്റി കമ്പനി നീട്ടിനൽകുകയാണ് ചെയ്യുക. ഭാരതി എയർടെല്ലിന് സമാനമായി, വോഡഫോൺ ഐഡിയ, ബിഎസ്‌എൻഎൽ എന്നിവയും പ്രീപെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി വർദ്ധിക്കുന്നതിനൊപ്പം സൌജന്യ ടോക്ക് ടൈം ക്രെഡിറ്റും നൽകുന്നുണ്ട്. ഇതിനുപുറമെ, സർക്കാർ ശ്രമങ്ങളെ പിന്തുണയ്ക്കുന്നതിനായി കൊവിഡ്-19 നെതിരായ ഇന്ത്യയുടെ പോരാട്ടത്തിന് ഭാരതി എന്റർപ്രൈസസ് 100 കോടി രൂപയും വാഗ്ദാനം ചെയ്തിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
