ലോകാത്ഭുതങ്ങളിൽ എഴുതപ്പെടാത്ത ഒരു അത്ഭുതമുണ്ടെങ്കിൽ അതാണ് ഐശ്വര്യ റായ്. സൗന്ദര്യ റാണിയായി അറിയപ്പെടുന്ന ലോക സുന്ദരി ഐശ്വര്യ റായിയുടെ 52ാമത് ജന്മ ദിനമാണ് ഇന്ന്. 1994-ൽ മിസ്സ് വേൾഡ് കിരീടം നേടിയതു മുതൽ ജനഹൃദയങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പേരാണ് ഐശ്വര്യ റായ് എന്ന്. നാടൻ പ്രയോഗങ്ങളിൽ പോലും "നീയാരാ ഐശ്വര്യ റായിയോ?" എന്ന് ചോദിക്കാറില്ലേ? അതിനു കാരണം ഐശ്വര്യ റായ് എന്ന പ്രതിഭയുടെ വളർച്ചയും കഴിവും തന്നെയാണ്.
സൗന്ദര്യ റാണി എന്ന് പറഞ്ഞ് ഒതുക്കി വെക്കാവുന്ന ഒരാളല്ല ഐശ്വര്യ റായ്. സൗന്ദര്യം പോലെ സമ്പത്തിലും ഐശ്വര്യ റായ് മുന്നിലാണ്. 2025 ലെ കണക്കനുസരിച്ച്, ഐശ്വര്യയുടെ മൊത്തം ആസ്തി ഏകദേശം 900 കോടി രൂപയാണ്. ഇത് ഇന്ത്യയിലെ ഏറ്റവും ധനികയായ നടിമാരിൽ ഒരാളാണെന്ന ഖ്യാതിയും ഐശ്വര്യക്ക് നൽകുന്നു. ഒരു സാധാരണ നടിയെന്നതിനപ്പുറം ഐശ്വര്യ റായ് ഇന്ത്യൻ സിനിമയിലെ ഒരു അവിഭാജ്യ ഘടകമാണ്. അതാണ് സിനിമയിലെ അവരുടെ വിജയവും.
സിനിമാ അരങ്ങേറ്റം
മിസ് വേൾഡായിട്ടു പോലും ഐശ്വര്യ റായ് എന്ന താരത്തിൻ്റെ ഉദയം ബോളിവുഡിലൂടെ ആയിരുന്നില്ല. മണിരത്നം സംവിധാനം ചെയ്യുന്ന എക്കാലത്തെയും ക്ലാസിക്ക് ചിത്രങ്ങളിലൊന്നായ ഇരുവർ എന്ന തമിഴ് സിനിമയിലൂടെയായിരുന്നു. പിന്നീട് അവർ ബോളിവുഡിലും തിളങ്ങി.

സിനിമയില്ലെങ്കിലും കരിയർ ഗ്രാഫ് ശക്തമായി
ഒരു ഘട്ടം കഴിഞ്ഞപ്പോൾ തുടർച്ചയായി സിനിമകൾ ചെയ്തിരുന്നില്ലെങ്കിലും ഐശ്വര്യ റായ് എന്ന താരം പരസ്യ ചിത്രങ്ങളിൽ നിറഞ്ഞ് നിന്നിരുന്നു. മാത്രമല്ല വിവിധ ബ്രാൻഡുകളുടെ അംബാസിഡറായും തിളങ്ങി. ലോറിയൽ പാരീസിന്റെ ആഗോള അംബാസഡറാകുന്ന ആദ്യ ഇന്ത്യൻ നടിയും ഐശ്വര്യ റായ് തന്നെ. ടൈറ്റാൻ, കല്യാൺ ജ്വല്ലേഴ്സ്, ഒലെ, തനിഷ്ക്, പാരച്ചൂട്ട് തുടങ്ങി എത്രയെത്ര പരസ്യങ്ങളിൽ ഐശ്വര്യ റായ് നിറഞ്ഞു നിന്നിട്ടുണ്ട്. ഇതിലൂടെയെല്ലാം ഉയർന്ന വരുമാനവും ലഭിക്കുന്നു.
ബ്രാൻഡ് എൻഡോഴ്‌സ്‌മെന്റുകൾക്കായി അവർ 6 മുതൽ 7 കോടി രൂപ വരെയും ഒരു സിനിമയ്ക്ക് ഏകദേശം 10 മുതൽ 12 കോടി രൂപ വരെയും ഈടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്.
ഉയർന്ന വരുമാനം
ഇതിനു പുറമേ പൊതുപരിപാടികൾ, ഫാഷൻ ഷോകൾ എന്നിവയ്ക്കും അവർ ഉയർന്ന ഫീസ് ഈടാക്കുന്നു. എല്ലാ വർഷവും കാൻ ഫിലിം ഫെസ്റ്റിവലിലെ ഒരു ശ്രദ്ധാ കേന്ദ്രമാണ് ഐശ്വര്യ റായ്, ഇതും വലിയ തുക അവർക്ക് നേടിക്കൊടുക്കുന്നുണ്ട്. ഇതിനുപുറമെ റിയൽ എസ്റ്റേറ്റിലും ബിസിനസുകളിലും ഐശ്വര്യ റായി നിക്ഷേപം നടത്തിയിട്ടുണ്ട്. സിനിമകളിൽ സ്ഥിര സാന്നിധ്യമല്ലെങ്കിലും സമ്പത്തിൻ്റെ കാര്യത്തിൽ സ്ഥിരതയുണ്ട്.
ആസ്തി
ഏറ്റവും ആഡംബരപൂർണമായ മുംബൈയിലെ ജൽസ ബംഗ്ലാവിലായിരുന്നു ഐശ്വര്യ റായ് കുടുംബവുമൊത്ത് താമസിച്ചിരുന്നത്. മാത്രമല്ല ബാന്ദ്ര-കുർള കോംപ്ലക്സിലെ 5 BHK അപ്പാർട്ട്മെന്റ്, വോർലിയിലെ സ്കൈലാർക്ക് ടവേഴ്സിലെ മറ്റൊരു ആഡംബര അപ്പാർട്ട്മെന്റ്, ദുബായിലെ സാങ്ച്വറി ഫാൾസിലെ ഒരു വില്ല, ജുമൈറ ഗോൾഫ് എസ്റ്റേറ്റ്സ് എന്നിവയും ഐശ്വര്യയുടെ പ്രധാന പ്രോപ്പർട്ടികളാണ്.
അവർക്ക് മികച്ച കാർ ശേഖരവും ഉണ്ട്. റോൾസ് റോയ്‌സ് ഗോസ്റ്റ്, ലെക്‌സസ് എൽഎക്‌സ് 570, ഓഡി A8L, മെഴ്‌സിഡസ് ബെൻസ് എസ്-ക്ലാസ് എന്നിവയാണ് ഇതിൽ ഉൾപ്പെടുന്നത്.
പതിറ്റാണ്ടുകളായി ശ്രദ്ധാകേന്ദ്രമായി നിൽക്കുന്ന ഐശ്വര്യ റായ് സൗന്ദര്യം, സമ്പത്ത്, ബുദ്ധി തുടങ്ങി എല്ലാത്തിലും മുന്നിലാണ്. സിനിമയലെന്ന പോലെ സാമ്പത്തിക മേഖലയിലും അവരുടെ വളർച്ച അത്ഭുതമാണ്.
അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.
ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
