വിജയ് കഴിഞ്ഞാൽ മലയാളികൾ ഏറ്റവുമധികം ആരാധിക്കുന്ന നടനാണ് അജിത്. അഭിനയം കൊണ്ട് മാത്രമല്ല ജീവിതം കൊണ്ടും നിലപാടുകൾ കൊണ്ടും അജിത് എപ്പോഴും വ്യത്യസ്തത പുലർത്താറുണ്ട്. ഇപ്പോഴിതാ 2025 റിപ്പബ്ലിക് ദിനത്തോടനുബന്ധിച്ച് പ്രഖ്യാപിച്ച പത്മ പുരസ്കാരങ്ങളില്‍ അജിത്തിന് പത്മഭൂഷൺ ലഭിച്ചിരിക്കുകയാണ്. ദുബൈ റൈസില്‍ അജിത്തിന്‍റെ ടീം മൂന്നാം സ്ഥാനം നേടിയത് വലിയ വാർത്തയായിരുന്നു ഇപ്പോൾ തല വീണ്ടും വാർത്തകളിൽ ഇടം പിടിക്കുമ്പോൾ ചർച്ചയാകുന്നത് അദ്ദേഹത്തിന്റെ ആസ്തിയാണ്.
സിനിമയിൽ 30 വർഷത്തിലേറെ നീണ്ട പ്രയാണം നടത്തിയ അജിത്ത് തനിക്കും കുടുംബത്തിനും വേണ്ടി എന്ത് സമ്പാദിച്ചു എന്നതാണ് ഇപ്പോൾ ചർച്ച. കണക്കുകൾ പ്രകാരം അജിത്തിന്റെ സ്വത്തിൽ ഭൂരിഭാഗവും അദ്ദേഹത്തിന്റെ പ്രീമിയം വാഹനങ്ങൾ ആണ്. ഒട്ടുമിക്ക എല്ലാ മികച്ച വാഹനങ്ങളും അദ്ദേഹത്തിനുണ്ട്. വാഹനം ഓടിക്കുന്നതിലും ശേഖരിക്കുന്നതിലും അജിത് എപ്പോഴും താല്പര്യം കാണിക്കാറുണ്ട്.
2025 ജനുവരിയിലെ റിപ്പോർട്ടുകൾ പ്രകാരം, തമിഴ് നടൻ അജിത്ത് കുമാറിന്റെ ആസ്തി ഏകദേശം 350 കോടി രൂപയാണ്. വാഹന മേഖലയിൽ അജിത് നടത്തിയ നിക്ഷേപവും അദേഹത്തിന്റെ ഈ 350 കോടി ആസ്തിയിൽ ഉൾപ്പെടുന്നുണ്ട്. ഈ കണക്കുകൾ എത്രത്തോളം കൃത്യമാണ് എന്നറിയില്ല. വിവിധ മാധ്യമങ്ങളുടെ റിപ്പോർട്ടുകൾ പ്രകാരമാണ് ഈ കണക്ക്.

അജിത്തിന്റെ ആഡംബര വസ്തുക്കളും നിക്ഷേപങ്ങളും
1. കാർ ശേഖരം
അജിത്തിന്റെ വാഹന ശേഖരം വണ്ടികൾ ഇഷ്ടപ്പെടുന്നവരെ അമ്പരപ്പിക്കുന്നതാണ്.
ഫെറാരി SF90: ഏറ്റവും മികച്ച സ്പോർട്സ് കാർ ആണ് ഇത്.
പോർഷെ GT3 RS: സ്പീഡിൽ മറ്റുള്ള കമ്പനികളെ വെല്ലു വിളിക്കുന്ന ലക്ഷ്വറി കാർ.
ലാംബോർഗിനി: പൃഥ്വിരാജ് സ്വന്തമാക്കിയതോടെ കേരളത്തിൽ ഏറ്റവുമധികം പ്രചാരം ലഭിച്ച വാഹനം. ഏറ്റവുമധികം വില കൂടിയ വാഹനമാണ് ഇത്.
BMW, Audi, Mercedes തുടങ്ങിയവയും അജിത്തിന്റെ വാഹന ശേഖരത്തിൽ ഉണ്ട്.
2. സ്വകാര്യ ജെറ്റുകൾ
അജിത്തിന്റെ സ്വകാര്യ ജെറ്റുകൾ അദ്ദേഹത്തിന്റെ സമ്പത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഘടകമാണ്.
പദ്മഭൂഷൻ ലഭിച്ച അജിത് വളരെ വൈകാരികമായ ഒരു കുറിപ്പ് അദ്ദേഹത്തിന്റെ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു.
'പത്മ അവാർഡ് ലഭിക്കുന്നത് ഏറെ ആദരവും സന്തോഷവും നല്‍കുന്നതാണ്. ആ മഹത്തായ അംഗീകാരത്തിന് രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും പ്രധാനമന്ത്രി നരേന്ദ്ര മോദിക്കുമുള്ള എന്റെ ഹൃദയത്തിൽ നിന്ന് വരുന്ന നന്ദി വിനയപൂർവം അറിയിക്കുന്നു. നമ്മുടെ രാജ്യത്തോടുള്ള എന്റെ സംഭാവനകൾ അംഗീകരിക്കപ്പെട്ടത് ഞാൻ ഭാഗ്യമായി കരുതുന്നു.
ഈ അംഗീകാരം വ്യക്തിപരമായ എന്‍റെ മാത്രം ഉടമസ്ഥതയിലല്ല. ഇതിനു പിന്നിലെ അനേകരുടെ കഠിന പ്രയത്‌നവും അതിന്‍റെ ഭാഗമാണെന്ന് ഞാൻ മനസ്സിലാക്കുന്നു. ചലച്ചിത്ര മേഖലയിലെ സഹപ്രവർത്തകർക്കും, ചലച്ചിത്ര മേഖലയുടെ മുൻഗാമികൾക്കും, എന്റെ സുഹൃത്തുക്കൾക്കും, മറ്റെല്ലാവർക്കും എന്റെ നന്ദി. നിങ്ങളുടെ പ്രോത്സാഹനം, സഹകരണം, പിന്തുണ എന്നിവ എന്‍റെ യാത്രയിൽ സഹായകമായതോടൊപ്പം, എന്‍റെ മറ്റ് താൽപര്യങ്ങളിലേക്കും ശ്രദ്ധ കേന്ദ്രീകരിക്കാൻ അവസരം നൽകിയിരിക്കുന്നു',
എന്നാണ് അജിത്ത് കുറിച്ചത്. അതേസമയം, വിടാമുയര്‍ച്ചിയാണ് അജിത്തിന്‍റെതായി ഇറങ്ങാനുള്ള പുതിയ സിനിമ. മഗിഴ് തിരുമേനി സംവിധാനം ചെയ്യുന്ന ചിത്രം ഫെബ്രുവരി ആദ്യം പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ രണ്ട് കൊല്ലത്തിനിടയില്‍ ഇറങ്ങുന്ന ആദ്യത്തെ അജിത്ത് ചിത്രം കൂടിയാണ് ഇത്. അതുകൊണ്ട് തന്നെ തല ആരാധകർ വലിയ ആവേശത്തോടെയാണ് ചിത്രത്തെ കാത്തിരിക്കുന്നത്.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications