കഴിഞ്ഞ വർഷം അക്ഷയ തൃതീയയ്ക്ക് നിങ്ങൾ സ്വർണം വാങ്ങിയിരുന്നോ? എങ്കിൽ നിങ്ങളുടെ ഇപ്പോഴത്തെ ലാഭം 40% ആണ്. കൊറോണ വൈറസ് പ്രതിസന്ധി, യുഎസ് ഡോളറിനെതിരായ രൂപയുടെ മൂല്യത്തകർച്ച, എണ്ണ വിലയിടിവ്, ലോകമെമ്പാടുമുള്ള കേന്ദ്ര ബാങ്കുകളുടെ ഉത്തേജക നടപടികൾ എന്നിവ കാരണം സ്വർണ വില ഈ വർഷം കുത്തനെ ഉയർന്നു. കൊറോണ വൈറസ് പ്രതിസന്ധിക്കിടയിൽ ആഗോള മാന്ദ്യം രൂക്ഷമാകുമെന്ന ആശങ്കകൾക്കിടയിലാണ് കഴിഞ്ഞ ഒരു വർഷത്തിനിടെ സ്വർണ വില കുതിച്ചുയർന്നത്.
വില വർദ്ധനവ്
ഡോളറിന്റെ അടിസ്ഥാനത്തിൽ സ്വർണം കഴിഞ്ഞ വർഷത്തെ വിലയുമായി താരത്യപ്പെടുത്തുമ്പോൾ 14% വരെ ഉയർന്നു. കഴിഞ്ഞ 12 മാസത്തെ അപേക്ഷിച്ച് സ്വർണ വില 34% ഉയർന്നു. രൂപയുടെ കാര്യത്തിൽ അക്ഷയ തൃതീയ 2019 നെ അപേക്ഷിച്ച് സ്വർണ വില 43 ശതമാനം ഉയർന്നുവെന്ന് കോട്ടക് മഹീന്ദ്ര ബാങ്ക് ലിമിറ്റഡിന്റെ ഗ്ലോബൽ ട്രാൻസാക്ഷൻ ബാങ്കിംഗ് & പ്രെഷ്യസ് മെറ്റൽസ് സീനിയർ എക്സിക്യൂട്ടീവും വൈസ് പ്രസിഡന്റും ബിസിനസ് ഹെഡുമാ ശേഖർ ഭണ്ഡാരി പറയുന്നു.
നേട്ടം ഇങ്ങനെ
കഴിഞ്ഞ ഏപ്രിലിൽ ഒരു ഗ്രാമിന് 3200 മുതൽ 3300 രൂപ വരെയായിരുന്നു സ്വർണ വില. എന്നാൽ നിലവിൽ 4,600 രൂപ വരെയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില. കഴിഞ്ഞ വർഷം സ്വർണ്ണത്തിൽ നിക്ഷേപിക്കുകയോ വാങ്ങുകയോ ചെയ്തവർക്ക് ഒരു വർഷത്തിനുള്ളിലെ നേട്ടം 43% ആണ്. ലോക്ക്ഡൌണുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾ കാരണം ഈ വർഷം, അക്ഷയ തൃതീയ ദിനമായ ഇന്ന് സ്വർണ്ണ ഡിമാൻഡ് കുത്തനെ കുറയാനാണ് സാധ്യത.
വില വീണ്ടും കൂടും
കൊറോണ വൈറസ് പ്രതിസന്ധിയെ തുടർന്ന് അക്ഷയ തൃതീയയ്ക്ക് സ്വർണ വിൽപ്പനയിൽ കനത്ത ഇടിവുണ്ടാകും. സ്വർണത്തിന്റെ റെക്കോർഡ് വില ഇന്ത്യയിലെ ഭൌതിക ആവശ്യകതയെ കഴിഞ്ഞ ഒരു വർഷത്തിനിടെ കാര്യമായി തന്നെ ബാധിച്ചിട്ടുണ്ട്. ഈ വർഷാവസാനത്തോടെ സ്വർണ വില 10 ഗ്രാമിന് 50,000 രൂപയിലെത്തുമെന്നാണ് ചില സാമ്പത്തിക വിദഗ്ധരുടെ അഭിപ്രായം.
ഓൺലൈൻ വിൽപ്പന
വെള്ളിയാഴ്ച കേന്ദ്ര ആഭ്യന്തര മന്ത്രാലയം ചില കടകൾ തുറക്കുന്നതിന് നിയന്ത്രണങ്ങൾ ഒഴിവാക്കിയിട്ടുണ്ട്. പ്രത്യേക മേഖലകളിലെ ഇത്തരം ഇളവുകൾ അതത് സംസ്ഥാന സർക്കാരുകൾ തീരുമാനിക്കും. അക്ഷയ തൃതീയ ദിനത്തിലെ ഉപഭോക്താക്കളുടെ ആവശ്യം നിറവേറ്റുന്നതിനായി, ചില ജ്വല്ലറികൾ ഉപയോക്താക്കൾക്ക് ഓൺലൈൻ സ്വർണ വാങ്ങൽ വാഗ്ദാനം ചെയ്യുന്നുണ്ട്. എന്നാൽ ലോക്ക്ഡൌൺ നിയന്ത്രണങ്ങളും ഉയർന്ന വിലയും കാരണം ഇത്തവണ ഡിമാൻഡ് കുത്തനെ കുറയുമെന്നാണ് ജ്വല്ലറിക്കാരുടെയും അഭിപ്രായം.
കേരളത്തിലെ വില
കേരളത്തിൽ ഒരു പവൻ സ്വർണത്തിന് 34,000 രൂപയാണ് ഇന്നത്തെ സ്വർണ നിരക്ക്. ഗ്രാമിന് 4,250 രൂപയാണ് വില. ഈ മാസം ഇതുവരെ സ്വർണ വില പവന് 2,400 രൂപ ഉയർന്നു. കഴിഞ്ഞ വർഷം ഇന്ത്യൻ ബുള്ളിയൻ വിപണിയിൽ അക്ഷയ തൃതീയ ദിനത്തിൽ 23 ടൺ സ്വർണം വിറ്റതായി ഇന്ത്യാ ബുള്ളിയൻ ആൻഡ് ജ്വല്ലേഴ്‌സ് അസോസിയേഷൻ ദേശീയ സെക്രട്ടറി സുരേന്ദ്ര മേത്ത പറഞ്ഞു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

സ്വർണ്ണവിലയിൽ കുതിപ്പ്: ഇന്ന് സ്വർണം വാങ്ങുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കൂ

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

സ്വർണവിലയിൽ മാറ്റം; ഇന്ന് സ്വർണം വാങ്ങുന്നവർ അറിയേണ്ട പ്രധാന വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

IRCTC Q1 ഫലങ്ങൾ ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

ഇന്ധനവിലയിൽ ആശ്വാസം; ഇന്നത്തെ പെട്രോൾ, ഡീസൽ നിരക്കുകൾ ഇങ്ങനെ

3,276 രൂപയ്ക്ക് വാങ്ങിയ സ്വർണം ഇപ്പോൾ 15,102 രൂപ! എസ്ജിബി നിക്ഷേപകർക്ക് ഇന്ന് വൻ ലാഭം

യുഎസ് സിപിഐ ഡാറ്റ വരുന്നു: ഇന്ത്യൻ ഐടി ഓഹരികളിലും രൂപയിലും വൻ മാറ്റങ്ങൾക്ക് സാധ്യത; നിക്ഷേപകർ ജാഗ്രത!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!



Click it and Unblock the Notifications