ഇന്ത്യയിൽ സ്വർണ്ണ വില ഇന്ന് കുതിച്ചുയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വിലയിൽ നേട്ടം തുടരുന്നത്. എംസിഎക്‌സിൽ ജൂൺ സ്വർണ്ണ ഫ്യൂച്ചറുകൾ 0.2 ശതമാനം ഉയർന്ന് 10 ഗ്രാമിന് 46,511 രൂപയിലെത്തി. കഴിഞ്ഞ രണ്ട് സെഷനുകളിലായി സ്വർണ വിലയിൽ 10 ഗ്രാമിന് 1,300 രൂപ ഉയർന്നിരുന്നു. കഴിഞ്ഞയാഴ്ച ആഭ്യന്തര സ്വർണ വില 10 ഗ്രാമിന് 47,000 രൂപയ്ക്ക് മുകളിൽ റെക്കോർഡ് രേഖപ്പെടുത്തിയിരുന്നു. വെള്ളി വില മെയ് സിൽവർ ഫ്യൂച്ചർ വില 0.4 ശതമാനം ഉയർന്ന് കിലോയ്ക്ക് 41,960 രൂപയിലെത്തി.
അക്ഷയ തൃതീയ
സ്വർണ്ണമോ മറ്റ് വിലയേറിയ ലോഹങ്ങളോ വാങ്ങുന്നതിന് ശുഭമായി കണക്കാക്കപ്പെടുന്ന ദിവസമാണ് അക്ഷയ തൃതീയ. ഈ വർഷത്തെ അക്ഷയ തൃതീയ ഞായറാഴ്ച (ഏപ്രിൽ 26) ആണ്. ജ്വല്ലറികളിൽ സാധാരണ അക്ഷയ തൃതീയ ദിനത്തിൽ വൻ തിരക്കാണ് അനുഭവപ്പെടാറുള്ളത്. എന്നാൽ കൊറോണ വൈറസ് പൊട്ടിപ്പുറപ്പെട്ടതിനാൽ രാജ്യം മുഴുവൻ ലോക്ക്ഡൌൺ പ്രഖ്യാപിച്ചിരിക്കുന്നതിനാൽ ഈ വർഷത്തെ വികാരം വ്യത്യസ്തമായിരിക്കും.
ഓൺലൈൻ വിൽപ്പന
ജ്വല്ലറികളിൽ നിന്ന് നേരിട്ടുള്ള വിൽപ്പന സാധ്യമല്ലെങ്കിലും, ഓൺലൈൻ പ്ലാറ്റ്ഫോമുകൾ വഴി സ്വർണ വിൽപ്പനയ്ക്കുള്ള നടപടികൾ ജ്വല്ലറിക്കാർ ഒരുക്കി കഴിഞ്ഞു. നിരവധി ഡിജിറ്റൽ വാലറ്റുകളും സ്വർണ്ണ ഔട്ട്‌ലെറ്റുകളും ഓൺലൈൻ സ്വർണ്ണ വിൽപ്പന, ഗോൾഡ് സർട്ടിഫിക്കറ്റ് തുടങ്ങിയ ഉൽപ്പന്നങ്ങളുമായി രംഗത്തെത്തിയിട്ടുണ്ട്.
കേരളത്തിലെ വില
സംസ്ഥാനത്ത് ഇന്നലെ സ്വർണ വില റെക്കോർഡിലേയ്ക്ക് ഉയർന്നിരുന്നു. പവന് 33800 രൂപയാണ് ഇന്നലത്തെ വില. അതേ വില തന്നെയാണ് ഇന്നും രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 4225 രൂപയാണ് നിരക്ക്. സ്വർണ വിലയുടെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വിലയാണിത്. സ്വര്‍ണത്തിന് രാജ്യാന്തര വിപണിയിൽ വില ഉയർന്നതാണ് കേരളത്തിലും വില കൂടാൻ കാരണം. മാർച്ച് മാസം ആദ്യമാണ് സ്വര്‍ണ വില പവന് 32,000 രൂപ കടന്നത്. പിന്നീട് വില കുറഞ്ഞിരുന്നെങ്കിലും ഏപ്രിൽ ആദ്യം മുതൽ വീണ്ടും വില കുത്തനെ ഉയരാൻ തുടങ്ങി.
ആഗോള വിപണി
ആഗോള വിപണിയിൽ സ്വർണ വില ഇന്ന് ഇടിഞ്ഞു. ആഗോള സമ്പദ്‌വ്യവസ്ഥയെക്കുറിച്ചുള്ള ആശങ്കകൾക്കിടയിലും യുഎസ് പ്രഖ്യാപിച്ച പുതിയ ഉത്തേജക നടപടികൾക്കിടയിലുമാണ് സ്വർണത്തിന്റെ വിലയിടിവ്. കഴിഞ്ഞ സെഷനിൽ 1.5 ശതമാനം വരെ ഉയർന്ന സ്‌പോട്ട് സ്വർണം ഇന്ന് ഔൺസിന് 0.4 ശതമാനം ഇടിഞ്ഞ് 1,724.04 ഡോളറിലെത്തി. വിലയേറിയ മറ്റ് ലോഹങ്ങളിൽ പ്ലാറ്റിനം 0.7 ശതമാനം ഉയർന്ന് 7 ൺസിന് 760.68 ഡോളറിലെത്തി. വെള്ളി 0.6 ശതമാനം കുറഞ്ഞ് 15.21 ഡോളറിലെത്തി.
വില കൂടാൻ സാധ്യത
ആഗോള മാന്ദ്യം ഭയന്ന് നിക്ഷേപകർ സ്വർണ്ണം സുരക്ഷിതമായി കാണുന്നതിനാൽ സ്വർണ വില വീണ്ടും ഉയരാനാണ് സാധ്യതയെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. കൊറോണ വൈറസിന്റെ പ്രതികൂല സാമ്പത്തിക പ്രത്യാഘാതത്തെ മറികടക്കാൻ കേന്ദ്ര ബാങ്കുകൾ സ്വീകരിക്കുന്ന ധനപരമായ ഉത്തേജക നടപടികളും മഞ്ഞ ലോഹത്തെ പിന്തുണച്ചേക്കാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
