തിരുവനന്തപുരം; നൂല് കയറ്റുമതി രംഗത്തേക്ക് കൂടി ചുവടുവെയ്ക്കുകയാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍. 2.02 കോടി രൂപയുടെ 80 കാര്‍ഡഡ് കോട്ടണ്‍ ഹാങ്ക് നൂല് മ്യാന്മറിലേക്ക് കയറ്റിയയക്കാനാണ് ഓര്‍ഡര്‍ ലഭിച്ചതെന്ന് മന്ത്രി ഇപി ജയരാജൻ. 54,000 കിലോയുടെ ആദ്യഘട്ട ഓര്‍ഡര്‍ മാര്‍ച്ച് 25 ന് മുമ്പായി പൂര്‍ത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.
കഴിഞ്ഞ ഒക്ടോബറിലാണ് ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്ലിലെ ആധുനികവത്ക്കരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായത്. ആധുനികവത്ക്കരമത്തിലൂടെ സ്ഥാപനത്തിന്റെ സ്പിന്‍ഡില്‍ശേഷി 25,200 ആയി വര്‍ധിച്ചു. ഇതിന് പിന്നാലെ ഇവിടെ ഉത്പ്പാദിപ്പിക്കുന്ന നൂലിന്റെ ഗുണമേന്മ കയറ്റുമതി ഏജന്‍സി പരിശോധിച്ച് അംഗീകരിക്കുകയും കയറ്റുമതിക്ക് അനുമതി നല്‍കുകയും ചെയ്തു.

വിദേശ കയറ്റുമതി ഒരു വര്‍ഷത്തേക്കെങ്കിലും തുടരാനാകുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി പറഞ്ഞു .ഇത് മില്ലിന്റെ വരുമാനം വര്‍ധിക്കാന്‍ സഹായിക്കും. 2020 നവംബര്‍-ഡിസംബര്‍ മാസങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന പ്രവര്‍ത്തനലാഭം സ്വന്തമാക്കാന്‍ സ്ഥാപനത്തിന് സാധിച്ചിരുന്നു. ജീവനക്കാരുടെ ശമ്പള പരിഷ്ക്കരണം നടപ്പാക്കിയും ആലപ്പുഴ സഹകരണ സ്പിന്നിംഗ് മില്‍ ചരിത്രം കുറിച്ചിരിക്കുകയാണെന്നും മന്ത്രി പറഞ്ഞു. ഒരു ജീവനക്കാരന് ശരാശരി 5000 രൂപയോളമാണ് വര്‍ധനവാണ് ഇതോടെ ലഭിക്കുക. ശമ്പള പരിഷ്ക്കരണത്തോടെ അറുപതോളം ജീവനക്കാരെ സ്ഥിരപ്പെടുത്താനും തീരുമാനിച്ചിട്ടുണ്ട്. അധുനികവത്ക്കരണത്തിന്റെ ചുവടുപിടിച്ച് 75 പുതിയ ജീവനക്കാരെയും നിയമിച്ചതായും മന്ത്രി അറിയിച്ചു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
