നിങ്ങളുടെ ബാങ്ക് അക്കൗണ്ട് ഇടക്ക് പരിശോധിക്കാറുണ്ടോ? അല്ലെങ്കിൽ എത്രകാലമായി അക്കൗണ്ട് നോക്കിയിട്ട്. ഇത്തരത്തിൽ ബാങ്ക് അക്കൗണ്ട് പരിശോധിക്കാത്ത ആളുകൾക്കൊരു മുട്ടൻ പണിയുമായി എത്തിയിരിക്കുകയാണ് ആർ.ബി.ഐ. റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ പുതിയ നിർദ്ദേശ പ്രകാരം മൂന്ന് തരം ബാങ്ക് അക്കൗണ്ടുകൾ ജനുവരി 1 മുതൽ ക്ലോസ് ചെയ്യാം. ബാങ്കിംഗ് ഇടപാടുകൾ കൂടുതൽ സുരക്ഷിതവും സുതാര്യവും ഫലപ്രദവുമാക്കുന്നതുമായി ബന്ധപ്പെട്ടാണ് ആർബിഐയുടെ പുതിയ തീരുമാനം.
ആർ.ബി.ഐയുടെ ലക്ഷ്യം
നിർത്തലാക്കുന്നത് എല്ലാ ബാങ്ക് അക്കൗണ്ടുകളുമല്ല. നിശ്ചിത കാലമായി പ്രവർത്തന രഹിതമായ അക്കൗണ്ടുകളാണ് ആർബിഐ നിർത്തലാക്കുന്നത്. തട്ടിപ്പ് തടയുക, ഡിജിറ്റലൈസേഷൻ പ്രോത്സാഹിപ്പിക്കുക, ബാങ്കിംഗ് സംവിധാനം മെച്ചപ്പെടുത്തുക എന്നിവയാണ് ഈ പുതിയ നിയമങ്ങളുടെ ലക്ഷ്യം.
പ്രത്യേകിച്ച് പ്രവർത്തനരഹിതമായ അക്കൗണ്ടുകളിലെ അപകടസാധ്യതകളും സൈബർ കുറ്റകൃത്യങ്ങളും കൂടി കണക്കിലെടുത്താണ് ആർബിഐയുടെ നടപടി. ആർബിഐയുടെ പുതിയ മാർഗനിർദേശങ്ങൾ പ്രകാരം മൂന്ന് തരം ബാങ്ക് അക്കൗണ്ടുകളാണ് ക്ലോസ് ചെയ്യുന്നത്.

പ്രവർത്തനരഹിതമായ അക്കൗണ്ട്
രണ്ട് വർഷമോ അതിൽ കൂടുതലോ ഇടപാടുകൾ നടക്കാത്ത അക്കൗണ്ടുകളാണ് പ്രവർത്തനരഹിതമായ അക്കൗണ്ടുകളായി കണക്കാക്കുന്നത്. ഈ അക്കൗണ്ടുകളെയാണ് സൈബർ കുറ്റവാളികൾ ലക്ഷ്യം വെക്കുന്നത്. ഇത്തരം അക്കൗണ്ടുകൾ അവസാനിപ്പിക്കുന്നതിലൂടെ, ഉപഭോക്താക്കളുടെയും ബാങ്കിംഗ് സംവിധാനത്തിൻ്റെയും സുരക്ഷ ഉറപ്പാക്കാനാവുമെന്നാണ് പ്രതീക്ഷ. അതേസമയം കഴിഞ്ഞ 12 മാസമോ അതിൽ കൂടുതലോ പ്രവർത്തനരഹിതമായ അക്കൗണ്ടുകളും ഇത്തരത്തിൽ ക്ലോസ് ചെയ്യും. നിങ്ങളുടെ അക്കൗണ്ടും ഇത്തരത്തിൽ നിഷ്‌ക്രിയമാണെങ്കിൽ അത് സജീവമാക്കുന്നതിന് നടപടിയെടുക്കേണ്ടത് നിർബന്ധമാണ്.
സീറോ ബാലൻസ് അക്കൗണ്ടുകൾ
ദീർഘകാലത്തേക്ക് സീറോ ബാലൻസ് നിലനിർത്തിയിട്ടുള്ള അക്കൗണ്ടുകളും ക്ലോസ് ചെയ്യും. അക്കൗണ്ട് ദുരുപയോഗം തടയുന്നതിനും സാമ്പത്തിക കുറ്റകൃത്യങ്ങൾ തടഞ്ഞ് ബാങ്കുമായുള്ള ബന്ധം സുഗുമമാക്കി നിലനിർത്താൻ ഉപഭോക്താക്കളെ പ്രാപ്തരാക്കാനും കൂടിയാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.
നിങ്ങളുടെ അക്കൗണ്ട് ക്ലോസ് ചെയ്യാതിരിക്കാൻ
1. കെവൈസി അപ്‌ഡേറ്റ് ചെയ്യുക
നിങ്ങളുടെ അക്കൗണ്ട് പ്രവർത്തന രഹിതമാണെങ്കിൽ ഉടൻ തന്നെ കെവൈസി അപ്‌ഡേറ്റ് ചെയ്യുക. ഇതിനായി ബാങ്ക് ശാഖയിൽ പോകുകയോ ഓൺലൈനായി വിവരങ്ങൾ അപ്ഡേറ്റ് ചെയ്യുകയോ ചെയ്യണം.
2. മിനിമം ബാലൻസ്
നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൽ മിനിമം ബാലൻസ് ഉണ്ടെന്ന് ഉറപ്പാക്കുക. ഇല്ലെങ്കിൽ നിശ്ചിത തുക നിക്ഷേപിക്കാൻ മറക്കരുത്.
3. ഇടപാടുകൾ
അക്കൗണ്ട് സജീവമായി നിലനിർത്താൻ പതിവായി അക്കൗണ്ടുകൾ വഴി ഇടപാടുകൾ നടത്തുക. ബാങ്കിൽ നേരിട്ട് പോയോ, അല്ലെങ്കിൽ യുപിഐ, ഇൻ്റർനെറ്റ് ബാങ്കിംഗ് വഴിയോ ഇടപാടുകൾ നടത്താം.
4. ഡിജിറ്റൽ ബാങ്കിംഗ്
ഡിജിറ്റൽ ബാങ്കിംഗ് സേവനങ്ങൾ ഉപയോഗിച്ചാലും അക്കൗണ്ടുകളുടെ ഇത്തരം പ്രശ്നങ്ങൾ ഒഴിവാക്കാം. ആദ്യം തന്നെ നിങ്ങളുടെ ബാങ്ക് അക്കൗണ്ടിൻ്റെ നിലവിലെ അവസ്ഥ പരിശോധിച്ച് ആവശ്യമായ നടപടികൾ സ്വീകരിക്കുക. ആവശ്യമെങ്കിൽ ബാങ്കിൻ്റെ സേവനം തേടാം. ഡിജിറ്റൽ ബാങ്കിംഗിലേക്ക് തിരിയേണ്ട സമയം കൂടിയാണിത്. ബാങ്കിംഗ് സംവിധാനം കൂടുതൽ സുരക്ഷിതമാക്കാനും സാമ്പത്തിക കുറ്റകൃത്യങ്ങൾ,തട്ടിപ്പുകൾ എന്നിവയിൽ നിന്ന രക്ഷനേടാനും ഇത്തരം നടപടിക്രമങ്ങൾ പിന്തുടരാം.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?

റെയിൽടെൽ എജിഎം ഇന്ന്: റെയിൽവേ ഓഹരികളിൽ വൻ കുതിപ്പിന് സാധ്യതയോ?



Click it and Unblock the Notifications