ശ്രദ്ധിക്കുക! നവംബർ 1 മുതൽ ബാങ്ക് നിയമങ്ങളിൽ സുപ്രധാന മാറ്റം: അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കേണ്ടതെല്ലാം

നവംബർ 1 മുതൽ സാമ്പത്തിക രം​ഗത്ത് വമ്പൻ മാറ്റങ്ങൾ വരുന്നു. ബാങ്ക് ഇടപാടുകൾ നടത്തുന്നുണ്ടെങ്കിൽ ഈ കാര്യങ്ങളെല്ലാം അറിഞ്ഞിരിക്കാം. 2025 ലെ ബാങ്കിംഗ് നിയമ (ഭേദഗതി) നിയമത്തിന് കീഴിലുള്ള പുതിയ നിയമങ്ങൾ നവംബറിൽ പ്രാബല്യത്തിൽ വരും. ഈ നിയമത്തിലെ മാറ്റങ്ങൾ ബാങ്ക് അക്കൗണ്ട് ഉടമകൾക്കും ലോക്കർ ഉപയോക്താക്കൾക്കും കാര്യമായ ആശ്വാസം നൽകും.

2025 ഏപ്രിൽ 15-ന് വിജ്ഞാപനം ചെയ്ത ഈ നിയമം, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, ബാങ്കിംഗ് റെഗുലേഷൻ ആക്ട്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ആക്ട്, ബാങ്കിംഗ് കമ്പനീസ് ആക്ട്സ് എന്നിവയുൾപ്പെടെ നിരവധി ബാങ്കിംഗ് നിയമങ്ങളിൽ 19 ഭേദഗതികൾ കൊണ്ടുവരുന്നു. ഈ വ്യവസ്ഥകളിൽ നോമിനികളെ സംബന്ധിച്ച പുതുക്കിയ നിയമങ്ങൾ ഉൾപ്പെടുന്നു.

അതായത് അക്കൗണ്ട് ഉടമ മരണമടഞ്ഞാൽ അവരുടെ പണമോ വിലപിടിപ്പുള്ള വസ്തുക്കളോ മറ്റൊരാൾക്ക് പൂർണ അവകാശത്തിൽ ലഭ്യമാക്കുന്നതിനുള്ള നിയമം എളുപ്പമാക്കുന്നതിനാണ് നിലവിലെ ഈ മാറ്റങ്ങൾ ലക്ഷ്യമിടുന്നത്. അതിൻ്റെ ഭാ​ഗമായി നവംബർ 1 മുതൽ 10, 11, 12, 13 എന്നീ വകുപ്പുകൾ ആരംഭിക്കുമെന്ന് കേന്ദ്ര സർക്കാർ തീരുമാനിച്ചു. നിക്ഷേപ അക്കൗണ്ടുകൾ, സേഫ് കസ്റ്റഡി ഇനങ്ങൾ, ലോക്കർ തുടങ്ങിയ ഈ വിഭാഗങ്ങൾ ഈ വകുപ്പുകളിൽ ഉൾപ്പെടുന്നു.

നവംബർ 1 മുതൽ ബാങ്ക് നിയമങ്ങളിൽ സുപ്രധാന മാറ്റം: അക്കൗണ്ട് ഉടമകൾ ശ്രദ്ധിക്കേണ്ടതെല്ലാം

അക്കൗണ്ട് ഉടമകൾക്കും നോമിനികൾക്കുമുള്ള പ്രധാന മാറ്റങ്ങൾ

1. അക്കൗണ്ട് ഉടമക്ക് ഒരേ സമയം നാല് പേരെ വരെ നോമിനേറ്റ് ചെയ്യാൻ സാധിക്കും.

2. നിങ്ങൾക്ക് ഒരേസമയം നാമനിർദ്ദേശം ചെയ്യാം. ഇത് എല്ലാ നോമിനികൾക്കും ഒരു നിശ്ചിത വിഹിതം ലഭ്യമാക്കും. എന്നാൽ ഒന്നിനു പിറകേ ഒന്നായി നോമിനികളെ നാമനിർദ്ദേശം ചെയ്യാനും അനുവാദമുണ്ട്. പക്ഷേ ഇത്തരത്തിൽ ചെയ്യുമ്പോൾ ആദ്യത്തെ നോമിനി മരിച്ചാൽ മാത്രമേ അടുത്ത നോമിനിക്ക് അവകാശം ലഭിക്കുകയുള്ളൂ.

3. ലോക്കർ സൗകര്യങ്ങൾക്ക് ഒന്നിനു പിറകേ ഒന്നായി മാത്രമേ നോമിനിയെ നാമനിർദ്ദേശം ചെയ്യാൻ അനുവാദമുള്ളൂ. ഇത് അകാശവാദികൾ തമ്മിൽ ഉണ്ടാവാൻ സാധ്യതയുള്ള തർക്കങ്ങൾ കുറയ്ക്കുന്നു.

4. ഒരേസമയം നോമിനികളെ നാമനിർദ്ദേശം ചെയ്യുമ്പോൾ മൊത്തം അവകാശം നോമിനികൾക്കിടയിൽ വിഭജിച്ചു നൽകാം. മൊത്തം 100 ശതമാനത്തിൽ നിന്നായിരിക്കും നോമിനേറ്റ് ചെയ്യാൻ സാധിക്കുന്നത്. ഉദാഹരണത്തിന്, നാല് നോമിനികളുണ്ടെങ്കിൽ ആദ്യ നോമിനിക്ക് 40%, രണ്ടാമത്തെയാൾക്ക് 30%, മൂന്നാമത്തെയാൾക്ക് 20%, നാലാമത്തെയാൾക്ക് 10% എന്നിങ്ങനെയാണ് അവകാശം നൽകുക.

ഈ മാറ്റങ്ങളിലെ ​ഗുണം എന്താണ്?

നോമിനികളെ തിരഞ്ഞെടുക്കുന്നതിലെ പ്രതിസന്ധികൾ കുറക്കാൻ ഈ മാറ്റം സഹായിക്കുന്നു. അക്കൗണ്ട് ഉടമക്ക് ആവശ്യമെങ്കിൽ ഒന്നിലധികം പേരെ നോമിനേറ്റ് ചെയ്യാനും സാധ്യമാക്കുന്നു. ഈ മാറ്റം ബാങ്കിം​ഗ് മേഖലയിലെ പ്രതിസന്ധികൾ ഇല്ലാതാക്കുവാനും സഹായിക്കുന്നു.

ബാങ്കിംഗ് നിയമങ്ങൾ നവീകരിക്കുന്നതിനും, ഉപഭോക്തൃ അവകാശങ്ങൾ മെച്ചപ്പെടുത്തുന്നതിനും, എല്ലാ അക്കൗണ്ട് ഉടമകൾക്കും സാമ്പത്തിക സംവിധാനം കൂടുതൽ കാര്യക്ഷമവുമാക്കുന്നതിനുമുള്ള സർക്കാരിന്റെ ശ്രമത്തിന്റെ ഫലമാണ് ഒന്നിലധികം നോമിനേഷനുകൾ അനുവദിക്കാനുള്ള ഈ നിയമം രൂപീകരിക്കാൻ കാരണമായത്.

അറിയിപ്പ്: ഇവിടെ പ്രകടിപ്പിച്ചിട്ടുള്ള അഭിപ്രായങ്ങളും നിർദ്ദേശങ്ങളും വ്യക്തിഗത വിശകലന വിദഗ്ദ്ധരുടെയോ സ്ഥാപനങ്ങളുടെയോ മാത്രം കാഴ്ചപ്പാടുകളാണ്. ഇത് Goodreturns.in-ന്റെയോ Greenium Information Technologies Private Limited-ന്റെയോ നിലപാടുകളെ പ്രതിഫലിക്കുന്നില്ല. ഈ ഉള്ളടക്കത്തിന്റെ കൃത്യത, പൂർണ്ണത, അല്ലെങ്കിൽ വിശ്വാസ്യത എന്നിവയ്ക്ക് ഞങ്ങൾ യാതൊരു ഉറപ്പും നൽകുന്നില്ല, മാത്രമല്ല അതിന് ഉത്തരവാദിത്തം ഏറ്റെടുക്കുന്നുമില്ല.

ഞങ്ങൾ ഏതെങ്കിലും തരത്തിലുള്ള നിക്ഷേപ ഉപദേശങ്ങൾ നൽകുകയോ, ഓഹരികൾ വാങ്ങാനോ വിൽക്കാനോ ശുപാർശ ചെയ്യുകയോ ചെയ്യുന്നില്ല. ഈ വിവരങ്ങൾ വിജ്ഞാനപ്രദമായ ആവശ്യങ്ങൾക്ക് മാത്രമുള്ളതാണ്. അതിനാൽ, ഏതെങ്കിലും നിക്ഷേപ തീരുമാനങ്ങൾ എടുക്കുന്നതിന് മുൻപ്, ലൈസൻസുള്ള ഒരു സാമ്പത്തിക ഉപദേഷ്ടകനുമായി കൂടിയാലോചിക്കുന്നത് നിർബന്ധമാണ്.

More From GoodReturns

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X