ഇനി അലെക്‌സ സംസാരിക്കും ബച്ചന്റെ ശബ്ദത്തില്‍, ഇന്ത്യ പിടിക്കാൻ ആമസോൺ

Subscribe to GoodReturns Malayalam
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts

ഇന്ത്യയില്‍ പുതിയ കച്ചവട സാധ്യതകള്‍ തേടുകയാണ് ആമസോണ്‍. ഇതിനായി ബോളിവുഡ് ഇതിഹാസം അമിതാബ് ബച്ചന്റെ ശബ്ദം കമ്പനി കടമെടുത്തിരിക്കുന്നു. കേട്ടതു ശരിയാണ്, ഇനി മുതല്‍ അമിതാബ് ബച്ചനായിരിക്കും ഇന്ത്യയില്‍ ആമസോണിന്റെ ശബ്ദം. ആമസോണിന്റെ ഡിജിറ്റല്‍ അസിസ്റ്റന്റ് സേവനമായ 'അലെക്‌സ' ബച്ചന്റെ ശബ്ദം ഉപയോഗിക്കും. ഇന്ത്യയില്‍ അലെക്‌സയ്ക്ക് വേണ്ടി ശബ്ദം നല്‍കുന്ന ആദ്യ സെലിബ്രിറ്റിയാണ് അമിതാബ് ബച്ചന്‍. ഈ വര്‍ഷാവസാനം മുതലായിരിക്കും ബച്ചന്റെ ശബ്ദത്തില്‍ അലെക്‌സ പ്രതികരിക്കുക. ഇതേസമയം, ഇതിഹാസ നടന്റെ ശബ്ദം അലെക്‌സ ഉപയോക്താക്കള്‍ക്ക് സൗജന്യമായി ലഭിക്കില്ല. ബച്ചന്റെ ശബ്ദം ഉപയോക്താക്കള്‍ കാശുകൊടുത്ത് വാങ്ങേണ്ടി വരും.

 
ഇനി അലെക്‌സ സംസാരിക്കും ബച്ചന്റെ ശബ്ദത്തില്‍, ഇന്ത്യ പിടിക്കാൻ ആമസോൺ

തമാശകള്‍, കാലാവസ്ഥ വിശദാംശങ്ങള്‍, വാര്‍ത്തകള്‍ മുതലായ വിവരങ്ങള്‍ അമിതാബ് ബച്ചന്റെ ശബ്ദത്തില്‍ ഇന്റര്‍നെറ്റില്‍ നിന്നും കേള്‍ക്കാനുള്ള അവസരമാണ് അലെക്‌സ ഒരുക്കുന്നത്. ഇന്ത്യയില്‍ നിന്നുള്ള ആദ്യത്തെ സെലിബ്രിറ്റി ശബ്ദം ബച്ചന്റേതാണ്. എന്നാല്‍ ആഗോളതലത്തില്‍ ഈ പ്രശസ്തി ഹോളിവുഡ് നടന്‍ സാമുവേല്‍ ജാക്‌സണ്‍ കയ്യടക്കുന്നു. പറഞ്ഞുവരുമ്പോള്‍ സാമുവേല്‍ ജാക്‌സണിന്റെ ശബ്ദം കടമെടുക്കുമെന്ന് ആമസോണ്‍ പ്രഖ്യാപിച്ച സമയത്തുത്തന്നെ ബച്ചനുമായി പ്രവര്‍ത്തിക്കാന്‍ ആരാധകര്‍ കമ്പനിയോട് ആവശ്യപ്പെട്ടിരുന്നു. സെലിബ്രിറ്റി ശബ്ദമെന്ന ആശയത്തിന് മുന്‍പ് പ്രഫഷണല്‍ ശബ്ദ കലാകാരന്മാരെയാണ് അലെക്‌സയ്ക്കായി ആമസോണ്‍ ആശ്രയിച്ചിരുന്നത്. ഈ കലാകാരന്മാര്‍ വഴി ഷേക്‌സ്പിയര്‍, മാര്‍ക്ക് ട്വയ്ന്‍ പോലുള്ള ഇതിഹാസങ്ങളുടെ ശബ്ദം അലെക്‌സ പ്ലാറ്റ്‌ഫോമില്‍ കമ്പനി പുനഃസൃഷ്ടിച്ചിട്ടുണ്ട്.

Most Read: ഒക്ടോബർ മുതൽ ടിവിയ്ക്ക് വില കൂടും, കാരണമെന്ത്?

എന്തായാലും ഇപ്പോള്‍ സെലിബ്രിറ്റി ശബ്ദം കടമെടുക്കുന്നതിലാണ് ആമസോണിന്റെ ശ്രദ്ധ. ബച്ചന്റെ ശബ്ദ സേവനങ്ങള്‍ക്കുള്ള നിരക്ക് കമ്പനി ഇനിയും പ്രഖ്യാപിച്ചിട്ടില്ല. കഴിഞ്ഞവര്‍ഷം 0.99 ഡോളര്‍ (ഏകദേശം 72 രൂപ) എന്ന നിരക്കിലാണ് സാമുവേല്‍ ജാക്‌സണിന്റെ ശബ്ദം ആമസോണ്‍ അവതരിപ്പിച്ചത്. 'Alexa, introduce me to Samuel L. Jackson' എന്ന് പറയുന്നപക്ഷം ഇദ്ദേഹത്തിന്റെ ശബ്ദം വാങ്ങാവുന്ന തരത്തിലാണ് അലെക്‌സയുടെ ക്രമീകരണം. ഇന്ത്യയില്‍ ബച്ചന്റെ ശബ്ദം വാങ്ങാനും ഇതുതന്നെയായിരിക്കും നടപടി. സെലിബ്രിറ്റി ശബ്ദം ലഭിക്കുമെങ്കിലും അലെക്‌സയുടെ പ്രധാന ശബ്ദം മാറില്ല. നിലവില്‍ ഗൂഗിള്‍ അസിസ്റ്റന്റ്, ആപ്പിള്‍ സിരി എന്നിവര്‍ക്കുള്ള ആമസോണിന്റെ മറുപടിയാണ് അലെക്‌സ. മൊബൈല്‍ ആപ്ലിക്കേഷനായും അലെക്‌സാ സേവനങ്ങള്‍ ആമസോണ്‍ ഉറപ്പുവരുത്തുന്നുണ്ട്.

Read more about: amazon
English summary

Alexa To Use Amitabh Bachchan's Voice In India

Alexa To Use Amitabh Bachchan's Voice In India. Read in Malayalam.
Company Search
Thousands of Goodreturn readers receive our evening newsletter.
Have you subscribed?
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X