മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താര ജോഡികൾ ആണ് ആലിയ ഭട്ടും രൺബീർ കപൂറും. വർഷങ്ങൾ നീണ്ട അഭിനയ ജീവിതം ഇതുവരെയും ഏറ്റവും ദ്രഭദ്രമായ സാമ്പത്തിക സ്ഥിതിയുള്ള വരും, മികച്ച പ്രതിഫലം വാങ്ങുന്നവരുമാക്കി മാറ്റി. ₹885 കോടി മൂല്യമുള്ള ആസ്തികൾ ഇപ്പോൾ ഇരുവർക്കും സ്വന്തമായിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. സിനിമയിലും ബ്രാൻഡ് എൻഡോർസ്മെന്റുകളിലുമാണ് ഈ താരങ്ങൾ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കുന്നത്.
എന്നാൽ ഈ മൊത്തം കോൺട്രിബ്യൂഷനിൽ ഏറ്റവും അധികം സമ്പാദ്യം ആരുടേതാണ് എന്ന ചർച്ചകൾ ആണ് ഇപ്പോൾ പുരോഗമിക്കുന്നത്.അതിന് രണ്ടുപേരുടെയും ആസ്തികളെ മാറ്റി നിർത്തി വിശദീകരിക്കേണ്ടതുണ്ട്.
ആലിയ ഭട്ട്: ബോളിവുഡിലെ സ്റ്റൈലിഷ് താരം
ആലിയ ഭട്ട് ബോളിവുഡിലെ ഏറ്റവും പ്രതിഭാശാലിയും ജനപ്രിയയുമായ നടിമാരിൽ ഒരാളാണ്. യുവതാരമെന്ന നിലയിൽ ഹിന്ദി സിനിമയിൽ തുടക്കം കുറിച്ച ആലിയ, ഇന്ന് ബോളിവുഡിന്റെ ഏറ്റവും വിലയേറിയ നായികമാരിൽ ഒരാളായി മാറിയിരിക്കുകയാണ്. നടി എന്നതിനപ്പുറം നിർമ്മാതാവ്, സംരംഭക, ഗായിക എന്നിങ്ങനെ വ്യത്യസ്ത മേഖലകളിലും ആലിയ തന്റെ കഴിവ് തെളിയിച്ചിരിക്കുന്നു.
2012-ൽ കരണം ജോഹർ സംവിധാനം ചെയ്ത 'സ്റ്റുഡന്റ് ഓഫ് ദി ഇയർ' എന്ന ചിത്രത്തിലൂടെയാണ് ആലിയ ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചത്.
പിന്നീട് 'ഹൈവേ' (2014), '2 സ്റ്റേറ്റ്സ്', 'ഹംപ്റ്റി ശർമ്മ കി ദുൽഹാനിയ' എന്നിവയിലൂടെ മികച്ച പ്രകടനം ആലിയ കാഴ്ചവെച്ചു.
ആലിയയുടെ ആസ്തി
ഒരു സിനിമയ്ക്ക് ₹10-12 കോടി രൂപയാണ് ആലിയ വാങ്ങുന്ന പ്രതിഫലം. ഇതിനുപുറമെ പരസ്യങ്ങളും മറ്റും വേറെയുണ്ട്. 2024 ലെ കണക്കുകൾ പ്രകാരം ഏകദേശം ₹517 കോടിയാണ് നിലവിൽ ആലിയ ഭട്ടിന്റെ ആസ്തി. 'Eternal Sunshine Productions' എന്ന നിർമ്മാണ കമ്പനി ആരംഭിച്ച താരം 'ഡാലിങ്ങ്സ്', 'ജിഗ്ര' പോലുള്ള സിനിമകൾ നിർമ്മിച്ചു.
'Ed-a-Mamma' എന്ന ഇക്കൊ സൗഹൃദം ക്ലോതിങ് ബ്രാൻഡ് സ്ഥാപിച്ച ആലിയ, ഒരു വർഷത്തിനകം തന്നെ ₹150 കോടിയോളം സമ്പാദ്യം ഉയർത്തിയെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
നൈക്ക, ഫൂൽ ഡോട്ട് കോ, സ്റ്റൈൽക്രാക്കർ , സൂപ്പർബോട്ടമസ് എന്നിവയിൽ ആലിയ നിക്ഷേപം നടത്തിയിട്ടുണ്ട്. നിരവധി ബ്രാൻഡുകളുടെ അംബാസിഡറായും പരസ്യങ്ങൾക്കുവേണ്ടിയും വൻതുക ആലിയ കൈപ്പറ്റുന്നതായാണ് സൂചന. ഇതാണ് താരത്തിന്റെ ആസ്തി 517 കോടിയിൽ എത്തിച്ചത്. അതേസമയം തന്നെ മറ്റൊരു റിപ്പോർട്ട് പ്രകാരം 550 കോടി രൂപയോളം ആസ്തി ആലിയ ഭട്ടിനു ഉണ്ടെന്നും പറയപ്പെടുന്നു.

രൺബീർ കപൂർ: ബോളിവുഡിന്റെ സ്റ്റൈലിഷ് സൂപ്പർസ്റ്റാർ
രൺബീർ കപൂർ ബോളിവുഡിലെ ഏറ്റവും മികച്ച നടന്മാരിൽ ഒരാളാണ്. കപൂർ കുടുംബത്തിലെ സിനിമാ പാരമ്പര്യത്തിൽ ജനിച്ച രൺബീർ, തന്റെ മികച്ച അഭിനയ പ്രാവീണ്യത്താൽ ബോളിവുഡിൽ സ്വന്തം ഇടം കണ്ടെത്തിയിട്ടുണ്ട്.
രൺബീർ കപൂറിന്റെ ആസ്തി
2023-ലെ കണക്കുകൾ പ്രകാരം, രൺബീർ കപൂറിന്റെ ആസ്തി ഏകദേശം ₹322 കോടി ആണ്.
ഒരു സിനിമയ്ക്കു വേണ്ടി ₹30-50 കോടി വരെ പ്രതിഫലം വാങ്ങുന്ന രൺബീർ ബോളിവുഡിലെ പ്രീമിയം താരങ്ങളിൽ ഒരാളായി തുടരുന്നു.
ബ്രാൻഡ് എൻഡോർസ്മെന്റുകളും ഷെയർ നിക്ഷേപങ്ങളും രൺബീറിന്റെ വരുമാനത്തിന്റെ പ്രധാന ഘടകങ്ങളാണ്. ആഡംബര വസ്തു സമ്പാദ്യങ്ങൾ നടത്തി, അദ്ദേഹം പ്രമുഖ റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്ററുമാണ് നിലവിൽ.
താരദമ്പതികളുടെ ആഡംബര ജീവിതം
ആലിയ-രൺബീർ ദമ്പതികൾ മുംബൈയിലെ വസ്തുസമ്പാദ്യത്തിലും ആഡംബര കാറുകൾ സ്വന്തമാക്കുന്നതിലും വലിയ താൽപര്യം പുലർത്തുന്നു. ബാന്ദ്രയിൽ ₹35 കോടി വിലമതിക്കുന്ന 'വസ്തു' അപാർട്ട്മെന്റ് ഈ താരദമ്പതികളുടെ വസതിയാണ്.
ബോണ്ടി, ലണ്ടൻ, ഗോയ തുടങ്ങിയ സ്ഥലങ്ങളിലും വസ്തു സമ്പാദ്യങ്ങൾ ഇവർ കൈവശം വച്ചിട്ടുണ്ട്.
ആഡംബര കാറുകളിലെ താത്പര്യത്തോടെ, ഇവർക്ക് റേഞ്ച് റോവർ , മേഴ്‌സിഡസ്, ഓഡി, ബെന്റലെ, ബിഎംഡബ്ല്യൂ പോലുള്ള ബ്രാൻഡുകളുടെ നിരവധി മോഡലുകൾ സ്വന്തമാണ്.
സിനിമയും ബിസിനസ്സും ചേർന്ന് വളരുന്ന താരങ്ങൾ
ആലിയയും രൺബീറും സിനിമയിലുപരി വ്യവസായ മേഖലയിലും നിക്ഷേപ രംഗത്തും തന്റേതായ മുദ്ര പതിപ്പിച്ച താരങ്ങളാണ്. മികച്ച സിനിമകളിലൂടെയും വ്യത്യസ്തമായ ബിസിനസ് തന്ത്രങ്ങളിലൂടെയും, ബോളിവുഡിലെ ഏറ്റവും സമ്പന്നരായ താരദമ്പതികളിൽ ഒന്നായി ഇവർ മാറിക്കൊണ്ടിരിക്കുന്നു.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
