ആലിബാബയുടെ സഹസ്ഥാപകൻ ജാക്ക് മാ സോഫ്റ്റ് ബാങ്ക് ഗ്രൂപ്പ് കോർപ്പറേഷന്റെ ഡയറക്ടർ ബോർഡ് അംഗത്വം രാജി വച്ചു. സെപ്റ്റംബറിൽ ആലിബാബയുടെ എക്സിക്യൂട്ടീവ് ചെയർമാൻ സ്ഥാനത്ത് നിന്ന് വിരമിച്ച ജാക്ക് മാ ഔദ്യോഗിക ബിസിനസുകളിൽ നിന്ന് പിന്മാറുകയാണെന്നും
കൂടുതൽ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും അറിയിച്ചിരുന്നു. ഇതിന്റെ ഭാഗമാകാം സോഫ്റ്റ്ബാങ്ക് ഡയറക്ടർ ബോർഡിൽ നിന്നുള്ള രാജി എന്നാണ് ബിസിനസ് ലോകത്തെ വിലയിരുത്തൽ.
ഗ്രൂപ്പ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ യോഷിമോട്ടോ ഗോട്ടോ ഉൾപ്പെടെ മൂന്ന് പുതിയ നിയമനങ്ങൾ ജൂൺ 25 ന് നടക്കുന്ന വാർഷിക പൊതുയോഗത്തിൽ സോഫ്റ്റ് ബാങ്ക് നിർദ്ദേശിക്കും. ബോർഡ് അംഗങ്ങളുടെ എണ്ണം ഇതോടെ 13 ആയി ഉയരും. വെൻചർ ക്യാപിറ്റൽ കമ്പനിയായ വാൾഡൻ ഇന്റർനാഷണലിന്റെ ചെയർമാൻ കൂടിയായ ചിപ്പ് ഡിസൈൻ സോഫ്റ്റ്വെയർ കമ്പനിയായ കാഡെൻസ് ഡിസൈൻ സിസ്റ്റംസ് സിഇഒ ലിപ്-ബു ടാൻ, വാസെഡ ബിസിനസ് സ്കൂളിലെ പ്രൊഫസർ യൂക്കോ കവാമോട്ടോ എന്നിവരെ പുറത്തുള്ള ഡയറക്ടർമാരായി തിരഞ്ഞെടുക്കുന്നതിന് സോഫ്റ്റ് ബാങ്ക് നിർദ്ദേശിക്കും. ഇതോടെ കവാമോട്ടോ സോഫ്റ്റ്ബാങ്കിലെ ഏക വനിതാ ബോർഡ് അംഗമാകും.

ആക്ടിവിസ്റ്റ് നിക്ഷേപകനായ എലിയട്ട് മാനേജ്‌മെന്റിന്റെ ആവശ്യം നിറവേറ്റുന്ന തീരുമാനമാണിത്. ബോർഡ് വൈവിധ്യത്തെ മെച്ചപ്പെടുത്തുന്നതിന് സോഫ്റ്റ് ബാങ്കിനെ എലിയട്ട് നിരന്തരം സമ്മർദ്ദത്തിലാക്കിയിരുന്നു. കൂടാതെ 100 ബില്യൺ ഡോളർ വിഷൻ ഫണ്ടിലെ നിക്ഷേപ പ്രക്രിയയുടെ മേൽനോട്ടം വഹിക്കാൻ ഒരു പുതിയ ഉപസമിതിയെയും നിക്ഷേപകർ ആവശ്യപ്പെട്ടിട്ടുണ്ട്. സോഫ്ട്ബാങ്കിന്റെ തുടർച്ചയായ മൂന്നാമത്തെ ത്രൈമാസ പ്രവർത്തന നഷ്ടം ഈ ആഴ്ച്ച റിപ്പോർട്ട് ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് കമ്പനിയെ മൊത്തത്തിൽ റെക്കോർഡ് നഷ്ടത്തിലേക്ക് നയിക്കും.
സോഫ്റ്റ്ബാങ്കിന്റെ പ്രധാന വിശ്വസ്തർ മാത്രം അടങ്ങുന്നതാണ് ഡയറക്ടേഴ്സ് ബോർഡ്. വിഷൻ ഫണ്ടിന്റെ ഏറ്റവും വലിയ ബാഹ്യ പിന്തുണക്കാരനായ സൗദി അറേബ്യൻ സോവറിൻ വെൽത്ത് ഫണ്ടിന്റെ തലവനായ യാസിർ അൽ റുമയ്യൻ ഇതിൽ ഉൾപ്പെടുന്നു. ഫാഷൻ ബിസിനസിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനായി കഴിഞ്ഞ വർഷം ബോർഡിൽ നിന്ന് രാജിവച്ച ഫാസ്റ്റ് റീട്ടെയിലിംഗിന്റെ സ്ഥാപകനും സിഇഒയുമായ തഡാഷി യനായുടെ രാജിയ്ക്ക് പിന്നാലെയാണ് മായുടെ രാജി.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
