ദുബായിൽ സിവിൽ ഏവിയേഷൻ അതോറിറ്റി എയർ ഇന്ത്യ എക്സ്പ്രസിന്റെ എല്ലാ പ്രവർത്തനങ്ങളും നിർത്തിവച്ചു. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യ ലിമിറ്റഡിന്റെ സബ്സിഡിയറിയായ എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായിലേയ്ക്കുള്ള സർവ്വീസുകൾ ഒക്ടോബർ 2 വരെയാണ് നിർത്തി വച്ചിരിക്കുന്നത്. സെപ്റ്റംബർ 4ന് ഗൾഫിലെത്തിയ എയർ ഇന്ത്യ എക്സ്പ്രെസിൽ കൊവിഡ് രോഗി ഉണ്ടായിരുന്നതിനാലാണ് രാജ്യത്തേക്കുള്ള വിമാന സർവ്വീസ് നിർത്തി വച്ചിരിക്കുന്നത്.
സെപ്റ്റംബർ 18 മുതൽ
സെപ്റ്റംബർ 18 മുതൽ ദുബായിലെ എയർ ഇന്ത്യ എക്സ്പ്രെസ് എയർലൈൻ പ്രവർത്തനം താൽക്കാലികമായി നിർത്തിവയ്ക്കുകയാണെന്നും കൊവിഡ് പ്രോട്ടോക്കോളുകൾ ലംഘിച്ച് കൊവിഡ് -19 ബാധിച്ച യാത്രക്കാരെ രണ്ടാമതും രാജ്യത്ത് എത്തിച്ചതിനാലാണ് സർവ്വീസ് റദ്ദാക്കിയിരിക്കുന്നതെന്ന് ദുബായിലെ സിവിൽ ഏവിയേഷൻ അതോറിറ്റി അറിയിച്ചു.
നിയന്ത്രണം
എയർ ഇന്ത്യ എക്സ്പ്രസിന്റെ ദുബായ് വിമാനത്താവളങ്ങളിലേക്കുള്ള എല്ലാ പ്രവർത്തനങ്ങളും 15 ദിവസത്തേക്കാണ് താൽക്കാലികമായി നിർത്തിവച്ചിരിക്കുന്നത്. 2020 സെപ്റ്റംബർ 18 വെള്ളിയാഴ്ച മുതൽ 2020 ഒക്ടോബർ 2 വരെയാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. കൊച്ചി ആസ്ഥാനമായ എയർലൈൻ ദുബായിലേക്കുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുന്നതിനായി ഇത്തരം സംഭവങ്ങൾ വീണ്ടും ഉണ്ടാകാതിരിക്കാൻ വിശദമായ തിരുത്തൽ നടപടിക്രമങ്ങൾ സമർപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.
സർവീസുകൾ ഷാർജയിലേക്ക് തിരിച്ചുവിടും
സസ്പെൻഷൻ കാലയളവിൽ എയർലൈൻ ദുബായ് സർവീസുകൾ ഷാർജയിലേക്ക് തിരിച്ചുവിടുമെന്ന് മുതിർന്ന എയർ ഇന്ത്യ എക്സ്പ്രസ് ഉദ്യോഗസ്ഥർ പറഞ്ഞു. നിർഭാഗ്യകരമായ സംഭവങ്ങൾക്ക് ദുബായിലെ സിവിൽ ഏവിയേഷൻ അതോറിറ്റിയോട് എയർലൈൻ മാപ്പ് ചോദിച്ചിട്ടുണ്ട്.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
