റിലയൻസ് ജിയോ ഇൻഫോകോം ലിമിറ്റഡും ഭാരത് സഞ്ചാർ നിഗം ലിമിറ്റഡും (ബിഎസ്‌എൻഎൽ) മാത്രമാണ് 2019 ൽ വരിക്കാരുടെ എണ്ണത്തിൽ വളർച്ച രേഖപ്പെടുത്തിയതെന്ന് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വാർഷിക റിപ്പോർട്ടിൽ വ്യക്തമാക്കി. മുകേഷ് അംബാനിയുടെ നേതൃത്വത്തിലുള്ള ടെലികോം കമ്പനി 2019 ൽ 90.9 ദശലക്ഷം ഉപഭോക്താക്കളെ പുതുതായി ചേർത്തു. ഡിസംബർ അവസാനത്തോടെ ഇത് 371.1 ദശലക്ഷമായി ഉയർന്നു.
ബിഎസ്‌എൻഎൽ
ബിഎസ്‌എൻഎൽ 1.5 ശതമാനം വളർച്ച നേടി 127.7 മില്യൺ ഉപഭോക്താക്കളിലേയ്ക്ക് ഉയർന്നു. നിലവിൽ, വിപണി മൂല്യത്തിൽ ഏറ്റവും വലിയ ടെലികോം കമ്പനിയാണ് റിലയൻസ് ജിയോ.
മറ്റ് ടെലികോം കമ്പനികൾ
വോഡഫോൺ ഐഡിയ ലിമിറ്റഡിനാണ് ഏറ്റവും കൂടുതൽ വരിക്കാരെ നഷ്ടപ്പെട്ടത്. ടാറ്റ ടെലി സർവീസസ് ലിമിറ്റഡും ഭാരതി എയർടെൽ ലിമിറ്റഡും തൊട്ടുപി്ന്നലുണ്ട്. വോഡഫോൺ ഐഡിയയുടെ വരിക്കാരുടെ എണ്ണം 2019 ൽ 20.6 ശതമാനം കുറഞ്ഞ് 333 ദശലക്ഷമായി. എയർടെല്ലിന്റെ വരിക്കാരുടെ എണ്ണം 3.7 ശതമാനം ഇടിഞ്ഞ് 331.6 മില്യണായി.
2020 ൽ
2020ലും വോഡഫോൺ ഐഡിയ വരിക്കാരുടെ എണ്ണത്തിൽ നഷ്ടം തുടരുകയാണ്. എന്നിരുന്നാലും, ഓഗസ്റ്റിലെ നഷ്ടം കഴിഞ്ഞ മാസങ്ങളെ അപേക്ഷിച്ച് കുറവാണ്. മൊത്തം വോഡഫോൺ ഐഡിയ വരിക്കാരിൽ 51.8 ശതമാനം ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. എയർടെല്ലിന്റെ 43.9 ശതമാനവും. 4 ജി സേവനങ്ങൾ മാത്രം നൽകുന്ന റിലയൻസ് ജിയോയിൽ 2019 ഡിസംബർ വരെ 41 ശതമാനം ഗ്രാമീണ വരിക്കാരുണ്ടായിരുന്നു.
എയർടെൽ മുന്നിൽ
ഓഗസ്റ്റ് മാസത്തിൽ റിലയൻസ് ജിയോയേക്കാൾ കൂടുതൽ വയർലെസ് ഉപഭോക്താക്കളെ എയർടെൽ തങ്ങളുടെ നെറ്റ്‌വർക്കിലേക്ക് ചേർത്തുവെന്ന് ട്രായ് ഡാറ്റയിൽ പറയുന്നു. ഓഗസ്റ്റിൽ എയർടെൽ 2.9 മില്യൺ ഉപഭോക്താക്കളെ ചേർത്തു. ജിയോ 1.9 മില്യൺ വരിക്കാരെ മാത്രമാണ് ചേർത്തത്.
ട്രായ് റിപ്പോർട്ട്
2019 ൽ ഏറ്റവും കൂടുതൽ വയർലെസ് ഉപഭോക്താക്കളെ വോഡഫോൺ ഐഡിയയ്ക്ക് നഷ്ടമായതായി ട്രായ് ബുധനാഴ്ച റിപ്പോർട്ടിൽ പറഞ്ഞു. 20.6 ശതമാനം ഇടിവ് രേഖപ്പെടുത്തി വരിക്കാരുടെ എണ്ണം 332.6 മില്യണായി. എയർടെൽ ഒരു വർഷം മുമ്പത്തേതിനേക്കാൾ 3.8 ശതമാനം ഇടിവ് രേഖപ്പെടുത്തി. എന്നാൽ റിലയൻസ് ജിയോയുടെ വയർലെസ് ഉപഭോക്താക്കൾ 32.1 ശതമാനം വളർച്ച നേടി.
വിപണി വിഹിതം
മൊത്തം വയർലെസ് ടെലിഫോൺ സബ്‌സ്‌ക്രിപ്‌ഷനുകളിൽ സ്വകാര്യ ടെലികോം സേവന ദാതാക്കൾക്ക് 89.5% വിപണി വിഹിതമുണ്ട്. (ബിഎസ്‌എൻഎൽ, എംടിഎൻഎൽ (മഹാനഗർ ടെലിഫോൺ നിഗം ലിമിറ്റഡ്) എന്നിവ 2019 ഡിസംബർ വരെ വയർലെസ് ടെലിഫോൺ സബ്‌സ്‌ക്രിപ്‌ഷന്റെ 10.6 ശതമാനം വിപണി വിഹിതം മാത്രമാണ് കൈവശം വച്ചിരിക്കുന്നതെന്ന് ട്രായ് പറഞ്ഞു.
More From GoodReturns

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

ഓണത്തിന് നാട്ടിലേക്ക് സ്വർണം വാങ്ങുന്നുണ്ടോ? ലാഭകരമാക്കാൻ ഈ കാര്യങ്ങൾ അറിഞ്ഞിരിക്കൂ

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

നിഫ്റ്റി ഓട്ടോയിൽ വൻ കുതിപ്പ്; ഓണം സീസണിൽ ഈ ഓഹരികൾ ശ്രദ്ധിക്കണോ?

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

നിഫ്റ്റി ഓട്ടോയിൽ വൻ ചാഞ്ചാട്ടം: ഓഹരി വിപണിയിലെ ഈ മാറ്റങ്ങൾ നിക്ഷേപകർ ശ്രദ്ധിക്കണം

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ദുബായിൽ സ്വർണ്ണവില കുതിക്കുന്നുവോ? ഇന്നത്തെ 22K, 24K നിരക്കുകൾ ഇങ്ങനെ

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications