55,000 കോടി രൂപ ലക്ഷ്യമിട്ട് 30 കമ്പനികൾ ഇതിനോടകം സെബിയിൽ രജിസ്ട്രേഷൻ അടക്കം പൂർത്തിയാക്കി കഴിഞ്ഞു
ഓഹരി വിപണിയിൽ നിക്ഷേപത്തിന് ഒരുങ്ങുകയാണോ നിങ്ങൾ? എങ്കിൽ അതിന് ഏറ്റവും അനുയോജ്യമായ സമയം അടുത്തുകൊണ്ടിരിക്കുകയാണ്. ആയിര കണക്കിന് കോടിയുടെ ഓഹരി സമാഹരിക്കാൻ ലക്ഷ്യമിട്ട് നിരവധി കമ്പനികളാണ് വരും ദിവസങ്ങളിൽ വിപണിയിലെത്താൻ പോകുന്നത്. 55,000 കോടി രൂപ ലക്ഷ്യമിട്ട് 30 കമ്പനികൾ ഇതിനോടകം സെബിയിൽ രജിസ്ട്രേഷൻ അടക്കം പൂർത്തിയാക്കി കഴിഞ്ഞു. ഇനി പത്ത് കമ്പനികൾകൂടി സെബിയിൽ പേപ്പർ ജോലികൾ തീർക്കുവാൻ കാത്തുനിൽക്കുന്നു. ഇവരുടെ ലക്ഷ്യം 25,000 കോടി രൂപയാണ്.

ഇനി നിക്ഷേപകരുടെ ഊഴമാണ്. കൃത്യമായ തയാറെടുപ്പുകൾ നിങ്ങളും നടത്തേണ്ടതുണ്ട്. കണക്ക് കൂട്ടിയും കിഴിച്ചും നോക്കി ശരിയായ ഓഹരി സ്വന്തമാക്കാം. എപ്പോഴും പറയുന്നതുപോലെ ഓഹരി വിപണിയിലെ റിസ്ക്കുകളെ മുന്നിൽകണ്ടുകൊണ്ട് വേണം നിക്ഷേപം നടത്താൻ. ഐപിഒ പൂരത്തിന് മുൻപ് നിങ്ങൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ...
ഐപിഒ നടത്തുമ്പോള്‍ തന്നെ വാങ്ങിയാല്‍ വന്‍ ലാഭം കിട്ടുമെന്ന ധാരണയൊന്നും വേണ്ട. നിക്ഷേപകര്‍ ആദ്യം തന്നെ ഐപിഒ നടത്തുന്ന കമ്പനികള്‍ സെബിയില്‍ സമര്‍പ്പിക്കുന്ന ഡിആര്‍എച്ച്പി പരിശോധിക്കുക. അതില്‍ നിന്ന് കമ്പനിയുടെ മാനേജ്മെന്റിന്റെ ചിത്രം ലഭിക്കും. അവരുടെ പ്രവര്‍ത്തന പാരമ്പര്യം മനസ്സിലാകും. യോഗ്യത അറിയാന്‍ പറ്റും. മാത്രമല്ല, ആ ബിസിനസിന്റെ സാധ്യതയും റിസ്കും ഇതില്‍ നിന്ന് വായിച്ച് മനസ്സിലാക്കാന്‍ പറ്റും.
ഭാവിയിലെ സാധ്യതയും റിസ്കും അറിയുക. അങ്ങേയറ്റം വെല്ലുവിളികള്‍ നിറഞ്ഞ സാഹചര്യമാണിപ്പോള്‍. അതുകൊണ്ട് ഐപിഒ നടത്തുന്ന കമ്പനികളുടെ മേഖലയിലെ സാഹചര്യങ്ങള്‍, അവരുടെ എതിരാളികള്‍, ഐപിഒ നടത്തുന്ന കമ്പനിയുടെ ഉല്‍പ്പന്നങ്ങള്‍/ സേവനങ്ങള്‍ എന്നിവ എതിരാളികളുടേതിനേക്കാള്‍ എങ്ങനെ മികച്ചു നില്ക്കുന്നു, കമ്പനിയുടെ ഭാവി സാധ്യതകള്‍ എന്നിവയെല്ലാം പരിഗണിച്ചശേഷം വേണം നിക്ഷേപം നടത്താന്‍.
സാമ്പത്തിക നില നോക്കുക. ഓരോ വര്‍ഷവും കമ്പനിയുടെ ബിസിനസും വരുമാനവും വര്‍ധിക്കുന്നുണ്ടോയെന്ന് പരിശോധിക്കുക. മാത്രമല്ല, ആ രംഗത്തെ ഇതര കമ്പനികളുമായി താരതമ്യം ചെയ്യുമ്പോള്‍ നല്ല പ്രകടനമല്ലെങ്കില്‍ ഐപിഒയില്‍ ചാടി വീഴേണ്ട. കാരണം ആ കമ്പനി ഒരു അണ്ടര്പെര്ഫോര്മറാകും.
ഓരോ ഐപിഒയ്ക്കും ക്വാളിഫൈഡ് ഇന്‍സ്റ്റിറ്റിയൂഷണല്‍ ബയേഴ്സിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം എന്താണെന്ന് നോക്കണം. അവര്‍ ഓരോ കമ്പനിയെയും കുറിച്ച് ഗൗരവമായി പഠിക്കാതെ നിക്ഷേപം നടത്തില്ല. നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് തണുത്ത പ്രതികരണമാണെങ്കില്‍ സാധാരണ നിക്ഷേപകര്‍ ഓടിപ്പിടിച്ച് നിക്ഷേപിക്കാന്‍ പോകേണ്ടതില്ല. അതല്ല നിക്ഷേപക സ്ഥാപനങ്ങളില്‍ നിന്ന് വളരെ മികച്ച പ്രതികരണമാണെങ്കില്‍ കമ്പനിക്ക് സാധ്യതയുണ്ടെന്ന അനുമാനത്തില്‍ എത്തിപ്പെടാം.
More From GoodReturns

കെഎസ്എഫ്ഇ കുടിശ്ശികക്കാർക്ക് ആശ്വാസം; 'വിമുക്തി 26' പദ്ധതിയിലൂടെ പലിശയിൽ 60% വരെ ഇളവ്, അറിയേണ്ടതെല്ലാം

ലോക ഇവി ദിനം 2026: ഇവി ഓഹരികളിൽ വൻ കുതിപ്പിന് സാധ്യത; നിക്ഷേപകർ ഇന്ന് ശ്രദ്ധിക്കേണ്ടതെന്ത്?

രൂപയുടെ മൂല്യം കുത്തനെ ഇടിയുന്നു; ഡോളറിനെതിരെ 95-ലേക്ക്, നിങ്ങളുടെ ബജറ്റിനെ എങ്ങനെ ബാധിക്കും?

ബെംഗളൂരു മെട്രോ പിങ്ക് ലൈൻ സെപ്റ്റംബറിൽ തുറന്നേക്കും; ബന്നാർഘട്ട റോഡിലെ യാത്രാദുരിതത്തിന് ഇനി വിട!

ബെംഗളൂരുവിൽ ഇന്ന് പവർ കട്ട്; ജയനഗറിലും ബിടിഎമ്മിലും വൈദ്യുതി മുടങ്ങും, അറിയേണ്ടതെല്ലാം

ഉത്സവ സീസൺ വരുന്നു, നിക്ഷേപിക്കാൻ 10 കിടിലൻ ഓഹരികൾ; കൊട്ടാക് സെക്യൂരിറ്റീസിന്റെ നിർദ്ദേശങ്ങൾ ഇതാ

എൽഐസിയുടെ പുതിയ പ്ലാനുകൾ വരുന്നു; ഭീമ പ്ലാറ്റിനവും ജീവൻ രക്ഷയും: നിക്ഷേപകർ അറിയേണ്ടതെല്ലാം!

ദുബായിൽ സ്വർണ്ണവിലയിൽ മാറ്റമില്ല, ഇന്ത്യയുമായി താരതമ്യം ചെയ്യുമ്പോൾ വൻ ലാഭം; ഇന്നത്തെ നിരക്കുകൾ അറിയാം

വോഡഫോൺ ഐഡിയയും അദാനിയും കുതിപ്പിലേക്ക്; ഇന്നത്തെ പ്രധാന ബ്രോക്കറേജ് കോളുകളും ലക്ഷ്യവിലകളും അറിയാം

നിഫ്റ്റി ഓട്ടോയിൽ ഇന്ന് എന്ത് സംഭവിക്കും? മാരുതിയും ടാറ്റയും മഹിന്ദ്രയും നിക്ഷേപകർ ശ്രദ്ധിക്കേണ്ടതെന്ത്?

ബെംഗളൂരുവിൽ സിവിക് ക്രാക്ക്ഡൗൺ; മാലിന്യവും കുഴികളും ഇനി വെച്ചുപൊറുപ്പിക്കില്ല, മന്ത്രിയുടെ കർശന നിർദേശം



Click it and Unblock the Notifications
