മുംബൈ: ഈജിപ്തിലെ സൂയസ് കനാല്‍ ലോകത്തെ പ്രധാന ചരക്ക് പാതയാണ്. അടുത്തിടെയാണ് കൂറ്റന്‍ ചരക്ക് കപ്പലായ എവര്‍ ഗിവണ്‍ സൂയസ് കനാലില്‍ കുടുങ്ങിയതും ലോക രാജ്യങ്ങള്‍ പ്രതിസന്ധിയിലായതും. ഇന്ത്യയുള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്ക് സാമ്പത്തികമായി കനത്ത നഷ്ടമാണ് ഈ അപകടമുണ്ടാക്കിയത്. പുതിയ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗം വീണ്ടും ചര്‍ച്ചയാകുകയാണ്.

മുംബൈയില്‍ നിന്ന് റഷ്യയിലേക്ക് ഇറാന് വഴി പോകാന്‍ സാധിക്കുന്ന ചരക്ക് പാത നേരത്തെ ചര്‍ച്ച ചെയ്തിരുന്നു. 2002ലാണ് ഈ പാതയുടെ ആദ്യ ചര്‍ച്ച നടന്നത്. പക്ഷേ, പല കാരണങ്ങളാലും അമേരിക്കന്‍ സമ്മര്‍ദ്ദത്താലും തുടര്‍നീക്കങ്ങളുണ്ടായില്ല. ഇന്റര്‍നാഷണല്‍ നോര്‍ത്ത് സൗത്ത് കോറിഡോര്‍ എന്നാണ് ഈ പാതയെ വിളിക്കുന്നത്. 7200 കിലോമീറ്റര്‍ ദൂരമുള്ളതാണ് പാത. യാത്രാ സമയം 20 ദിവസം മാത്രം മതിയാകും. 30 ശതമാനം സാമ്പത്തിക ലാഭവുമുണ്ടാകുമെന്നതാണ് പ്രത്യേകത.
സൗത്ത്-വെസ്റ്റ് ഏഷ്യന്‍ രാജ്യങ്ങളിലൂടെ കടന്നുപോകുന്ന പാതയില്‍ കപ്പല്‍, റെയില്‍, റോഡ് ഗതാഗതം ഉള്‍പ്പെടും. ഈ പാത സംബന്ധിച്ച ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടതുണ്ട് എന്ന് റഷ്യയിലെ ഇറാന് അംബാസഡര്‍ കാസിം ജലാലി അഭിപ്രായപ്പെട്ടു. മുംബൈയില്‍ നിന്ന് ആരംഭിച്ച് ഇറാന് വഴി കാസ്പിയന്‍ കടലിലൂടെ റഷ്യയിലെ മോസ്കോയിലെത്തുന്നതാണ് പാത. സൂയസ് കനാലില്‍ എവര്‍ ഗിണണ്‍ കപ്പല്‍ കുടുങ്ങിയത് കാരണം 900 കോടി ഡോളറിന്റെ നഷ്ടമാണ് ആഗോള സാമ്പത്തിക രംഗത്തിനുണ്ടായത്. പുതിയ സാഹചര്യത്തില്‍ ബദല്‍ മാര്‍ഗത്തെ കുറിച്ചുള്ള ചര്‍ച്ചകള്‍ സജീവമാകേണ്ടതുണ്ടെന്ന് ഇറാന് അംബാസഡര്‍ അഭിപ്രായപ്പെട്ടു.
More From GoodReturns

സ്വാതന്ത്ര്യദിനം: ബാങ്ക് അവധിയിൽ പണമിടപാടുകൾ തടസ്സപ്പെടുമോ? അറിയേണ്ടതെല്ലാം

സ്വാതന്ത്ര്യദിനം: ബംഗളൂരുവിൽ ഗതാഗത നിയന്ത്രണം; യാത്രക്കാർ അറിയേണ്ടതെല്ലാം

10 രൂപയിൽ താഴെയുള്ള പെന്നി സ്റ്റോക്കുകൾ: ഈ തെറ്റ് ചെയ്താൽ പണം നഷ്ടപ്പെടും!

ഐആർസിടിസി ഫലം പുറത്ത്: റെയിൽവേ ഓഹരികളിൽ വൻ മാറ്റത്തിന് സാധ്യത, നിക്ഷേപകർ ശ്രദ്ധിക്കുക!

ക്രെഡന്റ് കണക്ട് എൻ കേർ ലിസ്റ്റിംഗ്: വമ്പൻ കുതിപ്പിന് സാധ്യതയോ? നിക്ഷേപകർ അറിയേണ്ട നിർണ്ണായക വിവരങ്ങൾ

ബംഗളൂരു മെട്രോ പിങ്ക് ലൈൻ: ഉദ്ഘാടനം വൈകുമോ? യാത്രക്കാർക്ക് കാത്തിരിപ്പ് നീളുന്നു

എസ്ജിബി 2019-20 സീരീസ് IV: കാലാവധിക്ക് മുൻപേ പണം പിൻവലിക്കാൻ അവസരം; നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ബെംഗളൂരുവിൽ തരിശുഭൂമി വൃത്തിയാക്കാൻ ഇന്ന് അവസാന അവസരം; അനാസ്ഥ കാണിച്ചാൽ ലക്ഷങ്ങൾ പിഴ!

ദുബായിൽ സ്വർണം വാങ്ങുമ്പോൾ ₹12,800 ലാഭം; കേരളത്തിലെയും യുഎഇയിലെയും വില വ്യത്യാസം ഇങ്ങനെ!

പ്രമോദിനി മെഡികെയർ എൻഎസ്ഇയിൽ: മൈക്രോക്യാപ് ഓഹരികളിൽ വൻ കുതിപ്പിന് വഴിയൊരുങ്ങുമോ?

ഏഥർ എനർജി എജിഎം ഇന്ന്: ഇവി ഓഹരികളിൽ വൻ കുതിച്ചുചാട്ടമുണ്ടാകുമോ?



Click it and Unblock the Notifications